കോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു

ബെം​ഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ. സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് …

Read More

മാല മോഷ്ടിച്ചയാളെ പിന്തുടർന്ന് പിടികൂടി

ബെംഗളൂരു: റോഡിലൂടെ നടന്ന് പോയിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ ഒരു എൽപിജി ഏജൻസിയിലെ ഡെലിവറി ജീവനക്കാരൻ പിന്തുടർന്ന് പിടികൂടി. മോഷ്ട്ടാവിനെ പിന്നീട് സോളദേവനഹള്ളി പോലീസിന് കൈമാറി. വെള്ളിയാഴ്ച അതിരാവിലെ സ്ത്രീ, ഒരു വയസ്സുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ്  ഒരു ബൈക്ക് യാത്രക്കാരൻ അവരുടെ  40,000 രൂപ വിലമതിക്കുന്ന സ്വർണ്ണ ചെയിൻ തട്ടിയെടുത്തത്. സ്ത്രീ ഉച്ചത്തിൽ അലറി വിളിക്കുന്നത് കേട്ടാണ് എൽപിജി സിലിണ്ടറുകൾ കൊണ്ടുവരുന്ന വാഹനത്തിന്റ ഡ്രൈവർ രുദ്രേഷ് എത്തിയത്. 2 കിലോമീറ്റർ പിന്നാലെ ഓടിയാണ് പ്രതിയെ പിടിച്ചത്.  പ്രതി രുദ്രേഷിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയാളെ കീഴടക്കി പോലീസിൽ ഏൽപ്പിക്കുകയും സ്വർണ്ണ ചെയിൻ കണ്ടെടുക്കുകയും…

Read More

നഗരത്തിലെ എച്.എസ്.ആർ ലേയൗട്ടിൽ മയക്കുമരുന്ന് വേട്ട; മലയാളി അറസ്റ്റിൽ

ബെംഗളൂരു: അന്തർസംസ്ഥാന കച്ചവടക്കാരിൽ നിന്ന് 7.5 ലക്ഷം രൂപയുടെ മയക്കുമരുന്ന് എച്.എസ്.ആർ ലേഔട്ട് പോലീസ് പിടിച്ചെടുത്തു . രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 3 കിലോ കഞ്ചാവും 300 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തു. കേരളത്തിൽ നിന്നുള്ള രാഖിദ് പികെ (24), മണിപ്പൂർ സ്വദേശി മയാങ് മയൂം (44) എന്നിവരാണ് പ്രതികൾ, ഇരുവരും എച്.എസ്.ആർ ലേഔട്ട് നിവാസികളാണ്. മയാംഗ് മണിപ്പൂരിൽ നിന്ന് മരുന്നുകൾ വാങ്ങി രാഖിദിന്റെ സഹായത്തോടെ നഗരത്തിൽ വിറ്റു വരുകയായിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രതികൾ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചു; ടാക്സി ഡ്രൈവർക്ക് 10 വർഷം തടവ് ശിക്ഷ

ബെം​ഗളുരു; 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ച ടാക്സി ഡ്രൈവറെ പോലീസ് പിടികൂടി. തുംകൂർ സ്വദേശിയായ എസ് ​ഗജേന്ദ്ര ( 29) യാണ് അറസ്റ്റിലായത്. 10 വർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. ശൈശവ വിവാഹ, പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. തുംകൂരിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് പരി​ഗണിച്ചത്. സിർസി സ്വദേശിനിയായ 16 വയസുള്ള പെൺകുട്ടിയെ 2015 ൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം ചെയ്ത് ഒളിച്ചു താമസിക്കുകയായിരുന്നു. 2015 ൽ തന്നെ ഇയാൾ അറസ്റ്റിലായിരുന്നു,…

Read More

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

ബെം​ഗളുരു; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിത്സൻ ​ഗാർഡൻ സ്വദേശികളായ ഡേവിഡ് (24) ആണ് പെൺകുട്ടിയെ വർഷങ്ങളായി ശല്യം ചെയ്തിരുന്നത്. ഇയാളുടെ 4 സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസം മുൻപ് പെൺകുട്ടിയുടെ വീടിന് മുന്നിൽ വച്ച് ഡേവിഡ് പിറന്നാൾ ആഘോഷം നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം, ഇത് പെൺകുട്ടിയുടെ പിതാവ് ചോദ്യം ചെയ്തു. പിറന്നാൾ ആഘോഷം ചോദ്യം ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛനും ഡേവിഡും സുഹൃത്തുക്കളും തമ്മിൽ വാക്കേറ്റം നടന്നു, തുടർന്ന്…

Read More

ഡോക്ടർ തട്ടിയെടുത്ത് കുഞ്ഞിനെ വിറ്റ സംഭവം; കോടതി ഉത്തരവ് ഇങ്ങനെ

ബെം​ഗളുരു; കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കാനായി ഡോക്ടർ കുഞ്ഞിനെ തട്ടിയെടുത്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. കുഞ്ഞിനെ യഥാർഥ അമ്മക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബെള​ഗാവി സ്വദേശിനിയായ ഡോ. രശ്മികുമാറാണ് കഴിഞ്ഞ വർഷം മേയിൽ ബെന്നാർഘട്ടെയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ തട്ടിയെടുത്ത് 14.5 ലക്ഷത്തിന് വിറ്റത്. വാടക ​ഗർഭപാത്രത്തിൽ ജനിച്ച കുഞ്ഞാണെന്ന് പറഞ്ഞാണ് കൈമാറിയത്. 4 മാസം മുൻപാണിവരെ അറസ്റ്റ് ചെയ്തത്, കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന്റെ യഥാർഥ അമ്മക്ക് മറ്റ് 2 കുട്ടികൾ കൂടി ഉള്ളതിനാൽ ഈ കുഞ്ഞിനെ തനിക്ക് വേണമെന്ന്…

Read More

യുവതിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ

ബെം​ഗളുരു; വീണ്ടും നാടിനെ നടുക്കി കൊലപാതകം. മകളെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛനും അമ്മയും അമ്മയുടെ കാമുകനും അറസ്റ്റിലായത്. ചിക്കബല്ലാപുര സ്വദേശി പർവീണ ബാനു( 28), കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതാവ് ഫയാസ് (50), ഭാര്യ ​ഗുൽസാർ ഭാനു(46), പ്യാരേജാൻ (60) എന്നിവരാണ് അറസ്റ്റിലായത്. ​ഗുൽസാറിന് തന്റെ മുറച്ചെറുക്കനായ പ്യാരേജാനുമായി ഉണ്ടായിരുന്ന വഴിവിട്ട അടുപ്പം അറിഞ്ഞതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മറ്റൊരു മതത്തിൽപ്പെട്ട ആളെ വിവാഹം കഴിച്ചുവെന്നാണ് ഭാര്യ സംസാരശേഷിയില്ലാത്ത ഫയാസിനെ അറിയിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ശേഷം മൂവരും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…

Read More

മദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ

ബെം​ഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.  

Read More

പോസ്റ്റോഫീസ് വഴി ലഹരി കടത്ത്; നടനും സുഹൃത്തും പിടിയിൽ

ബെം​ഗളുരു; പോസ്റ്റോഫീസ് വഴി ലഹരി കടത്തിയ നടനും കൂട്ടാളിയും പിടിയിൽ. ഡാർക്ക് വെബ്ബിലൂടെ യുകെയിൽ നിന്ന് ഓർഡർ ചെയ്ത ലഹരി മരുന്നാണ് പാഴ്സലായി ചാമരാജ് ന​ഗറിലെത്തിച്ചത്. പോസ്റ്റോഫീസ് വഴി വ്യാപകമായി ലഹരി കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പാഴ്സലുകൾ കർശനമായി പരിശോധിക്കാൻ പോലീസിനെ ഉൾപ്പെടെ നിയോ​ഗിച്ചിരുന്നു. മൈസൂരിൽ നിന്ന് എത്തിച്ചു ബെം​ഗളുരുവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന കന്നഡ സിനിമയിലെ പുതുമുഖ താരവും സഹായിയുമാണ് അറസ്റ്റിലായത്.

Read More

ബെം​ഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ബെം​ഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെം​ഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓ​ഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്. യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം…

Read More
Click Here to Follow Us