ബിനീഷിന്റെ ജാമ്യാപേക്ഷ; കുരുക്ക് മുറുക്കി ഇഡി, കള്ളപ്പണം വെളുപ്പിക്കൽ കേസ് സ്വതന്ത്രമായി നിലനിൽക്കുന്നതെന്ന് വാദം

ബെം​ഗളുരു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇഡിയുടെ വാദം കർണ്ണാടക ഹൈക്കോടതിയിൽ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് തുടർവാദം നടക്കുക, ഇ‍ഡിക്ക് വേണ്ടി അഡീഷ്ണൽ സോളിസ്റ്ററ്‍ ജനറൽ അമൻ ലേഖി വ്യക്തമാക്കിയത് നേരിട്ട് ലഹരി മരുന്ന് ഇടപാടിൽ ബിനീഷ് ഇടപെട്ടോ എന്ന വിഷയം മാത്രമല്ല ബിനീഷ് ഇത്തരത്തിൽ കള്ളപ്പണം ലഹരി മരുന്ന് ഇടപാടിനായി ഉപയോ​ഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയാലാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെടുത്താതെ തന്നെ കള്ളപ്പണം വെളുപ്പിച്ച കേസ് നിലനിൽ‌ക്കുന്നതാണെന്നും ഇഡി വ്യക്തമാക്കി.…

Read More

തീവണ്ടികളിൽ കവർച്ച നടത്തിയിരുന്ന സംഘം അറസ്റ്റിൽ

ബെംഗളൂരു: നിരവധി തീവണ്ടികളിൽ കളിത്തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി യാത്രക്കാരായ സ്ത്രീകളെ കൊള്ളയടിച്ചിരുന്ന രണ്ടുപേർ നഗരത്തിൽ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ രവി സിങ് (32), ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് (31) എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇവർ മൂന്നോളം കവർച്ചകൾ നടത്തിയിരുന്നു. വിവിധ റെയിൽവേ ക്രോസ്സുകളിൽ കാത്തിരിക്കുന്ന ഇവർ തീവണ്ടിയുടെ വേഗത കുറയുമ്പോൾ തീവണ്ടിക്കുള്ളിൽ കടക്കുകയും കളിത്തോക്കു ചൂണ്ടി സ്ത്രീ യാത്രക്കാരെ ഭീക്ഷണിപ്പെടുത്തി സ്വർണവും പണവും കവരുകയും തുടർന്ന് തീവണ്ടിയിൽ നിന്ന് ചാടി രക്ഷപെടുകയുമായിരുന്നു പതിവ്. റെയിൽവേ പോലീസിന് ലഭിച്ച പരാതിയുടെ…

Read More

നഗരത്തിൽ 80 കോടി രൂപയുടെ തിമിംഗല വിസർജ്യം പിടികൂടി ; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ വൻ തിമിംഗില വിസർജ്യം (ആംബർഗ്രിസ്) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യം ആണ് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ ആണ് ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസർജ്യമാണ് പിടിച്ചെടുത്തത്. അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂർ സ്വദേശി ജഗനാഥ…

Read More

നഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട്…

Read More

ക്രിക്കറ്റ് വാതുവെപ്പ്; നഗരത്തിൽ കൂട്ട അറസ്റ്റ്

ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വാതുവെപ്പു നടത്തിയ 117 പേരെ ബെംഗളൂരു നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. ദേവനഹള്ളി, മല്ലേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന്  16 ലക്ഷം രൂപയോളം പിടികൂടിയതായാണ് അനൗദ്യോഗിക റിപോർട്ടുകൾ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തവരും കൂടുതലാണ്. പല ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ ഇവർ വാതുവെപ്പുകൾ നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സി.സി.ബി അറിയിച്ചു. പിടിയിലായവരെ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. 500 രൂപ മുതൽ മുകളിലേക്ക് വലിയ തുകകേള്ക്കാന് ഇവർ പലപ്പോഴും…

Read More

വിവാഹ വഞ്ചനയെ തുടർന്ന് പ്രശസ്ത കന്നഡ നടി ചന്ദന ആത്മഹത്യ ചെയ്ത സംഭവം; കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; കന്നഡ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്, വീഡിയോയില്‍ തന്റെ മരണത്തിന് കാരണം കാമുകന്‍ ദിനേശ് ആണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. നടി ചന്ദന ആത്മഹത്യ ചെയ്ത ദിവസം മുതല്‍ കാണാതായ ദിനേശ് കഴിഞ്ഞദിവസമാണ് പിടിയിലായത്. മെയ് 28 നാണ് നടി ആത്മഹത്യ ചെയ്തത്. ചന്ദനയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദിനേഷിനും കുടുംബത്തിനും എതിരെ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തു. കാമുകന്‍…

Read More

നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് അകത്താക്കി

മുംബൈ : നിർബന്ധിത മതംമാറ്റത്തിനും ഐസിസിൽ ചേരുന്നതിനും പ്രേരിപ്പിച്ച മതപണ്ഡിതനെ കേരള പോലീസ് മുംബയിൽ അറസ്റ് ചെയ്തു.സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസേര്ച് ഫൗണ്ടേഷനിൽ അധ്യാപകനായ അർഷി ഖുറേഷി ആണ് അറസ്റ്റിൽ ആയത്.എസിപി കെ വി വിജയന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എൻ ഐ എ യുടെ സഹായത്തോടെ മുംബയിൽ എത്തിയാണ് ഇയാളെ അറസ്ററ് ചെയ്തത് .ഐ എസ് റിക്രൂട്ടിട്മെന്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ തമ്മനം സ്വദേശി മറിയം എന്ന മെറിന്റെ  തിരോധാനവുമായി ബന്ധപ്പെട്ടു സഹോദരൻ എബിൻ നൽകിയ പരാതിയിലാണ് അറസ്ററ് .പാലാരിവട്ടം പോലീസ് യുഎ പി…

Read More
Click Here to Follow Us