തീവണ്ടികളിൽ കവർച്ച നടത്തിയിരുന്ന സംഘം അറസ്റ്റിൽ

ബെംഗളൂരു: നിരവധി തീവണ്ടികളിൽ കളിത്തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി യാത്രക്കാരായ സ്ത്രീകളെ കൊള്ളയടിച്ചിരുന്ന രണ്ടുപേർ നഗരത്തിൽ അറസ്റ്റിൽ. ബിഹാർ സ്വദേശിയായ രവി സിങ് (32), ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് (31) എന്നിവരെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇവർ മൂന്നോളം കവർച്ചകൾ നടത്തിയിരുന്നു. വിവിധ റെയിൽവേ ക്രോസ്സുകളിൽ കാത്തിരിക്കുന്ന ഇവർ തീവണ്ടിയുടെ വേഗത കുറയുമ്പോൾ തീവണ്ടിക്കുള്ളിൽ കടക്കുകയും കളിത്തോക്കു ചൂണ്ടി സ്ത്രീ യാത്രക്കാരെ ഭീക്ഷണിപ്പെടുത്തി സ്വർണവും പണവും കവരുകയും തുടർന്ന് തീവണ്ടിയിൽ നിന്ന് ചാടി രക്ഷപെടുകയുമായിരുന്നു പതിവ്. റെയിൽവേ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം;
  പവർ കട്ട് ഇല്ലാത്ത കാലം തുടരും; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us