സാമ്പാറിന് രുചിയില്ല ,അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു :സംസ്ഥാനത്ത് ഉത്തര കന്നഡ ജില്ലയിൽ രുചികരമായ സാമ്പാർ പാകം ചെയ്യാത്തതിന് യുവാവ് വ്യാഴാഴ്ച അമ്മയെയും സഹോദരിയെയും വെടിവെച്ചു കൊന്നു. ഒക്ടോബർ 13 ബുധനാഴ്ചയാണ് സംഭവം നടന്നത്, പ്രതി മഞ്ജുനാഥ് ഹസ്ലർ (24) വ്യാഴാഴ്ച അറസ്റ്റിലായി. മഞ്ജുനാഥിന്റെ അമ്മ പാർവതി നാരായണ ഹസ്ലർ (42), സഹോദരി രമ്യ നാരായണ ഹസ്ലർ (19) എന്നിവരാണ് മരിച്ചത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മ തയ്യാറാക്കിയ സാമ്പാറിന്റെ രുചി കുറവിന്റെ പേരിൽ തർക്കമുണ്ടായെന്നും കൂടാതെ സഹോദരി രമ്യയ്ക്ക് ഫോൺ വാങ്ങാനുള്ള അമ്മയുടെ പദ്ധതിയെയും അദ്ദേഹം എതിർത്തു ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. .

തർക്കത്തിൽ പ്രകോപിതനായ മഞ്ജുനാഥ് വീട്ടിൽ കിടന്ന നാടൻ തോക്ക് ഉപയോഗിച്ച് അമ്മയെയും, പിന്നീട് സഹോദരിയെയും വെടിവെക്കുകയായിരുന്നു. പ്രതിയുടെ പിതാവ് വീട്ടിൽ തിരിച്ചെത്തി മകനെതിരെ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts