ബെംഗളൂരു : 20 ലക്ഷംരൂപ വിലമതിക്കുന്ന എം.ഡി.എം.എ. ലഹരിമരുന്നുമായി നൈജീരിയൻ പൗരനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് നൈജീരിയക്കാരന്റെ ബെംഗളൂരുവിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡ് ലഹരിമരുന്നുകൾ കണ്ടെത്തിയതെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു 200 എം.ഡി.എം.എ. എക്സ്റ്റസി ഗുളികകളും 100 ഗ്രാം എം.ഡി.എം.എ. ഗുളികകളുമാണ് പിടിച്ചെടുത്തത്. ഗോവയിലുള്ള സുഹൃത്തുക്കളിലൊരാൾ വഴിയാണ് പ്രതി ലഹരിമരുന്ന് ബെംഗളൂരുവിലെത്തിച്ച് വന്നിരുന്നത്. തുടർന്ന് കോളേജ് വിദ്യാർഥികൾക്കും സോഫ്റ്റ്‌വേർ പ്രൊഫഷണലുകൾക്കും വിതരണം ചെയ്തിരുന്നു.
Read MoreTag: arrest
റേഷനരി മറിച്ച് വിൽക്കൽ; കയ്യോടെ പിടികൂടി വിജിലൻസ്
ബെംഗളുരു; സർക്കാർ നൽകുന്ന റേഷനരി മറിച്ചു വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. ദീപക് കുമാർ (33) ആണ് വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറിച്ച് വിൽക്കാൻ വച്ചിരുന്ന 319 ചാക്ക് അരി, 328 ചാക്ക് റാഗി, 10 ചാക്ക് ഗോതമ്പ്, എന്നിവ ജരഹനഹള്ളിയിലെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് റേഷൻ വ്യാപാരികൾ ഉൾപ്പെടെ ആറുപേർ ഒളിവിൽ പോയി. മണ്ഡ്യ, തൂമക്കുരു എന്നിവിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. അർഹരായവർക്ക് പോലും ഭക്ഷ്യ വസ്തുക്കൾ കൃത്യമായി കിട്ടിയിരുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു.…
Read Moreബെലഗാവിയിൽ പരീക്ഷാ തട്ടിപ്പ് റാക്കറ്റ് പിടിയിൽ, 14 പേർ കസ്റ്റഡിയിൽ
ബെംഗളൂരു : നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഞായറാഴ്ച നടന്ന കോൺസ്റ്റാബുലറി പരീക്ഷയ്ക്കിടെ പരീക്ഷാ തട്ടിപ്പ് റാക്കറ്റ് പിടിയിൽ. മാൽമരുതി പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഒരു ഉദ്യോഗാർത്ഥി ചോദ്യപേപ്പറിന്റെ ഫോട്ടോ പുറത്ത് ഇരിക്കുന്ന ആളുകൾക്ക് അയച്ചുകൊടുക്കുന്നതാണ് പ്രവർത്തന രീതി. തട്ടിപ്പുകാർ ഓൺലൈനിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുകയും ഉദ്യോഗാർത്ഥിയെ വിളിക്കുകയും ഉത്തരങ്ങൾ വായിക്കുകയും ചെയ്യും. ഇതിൽ 12 പ്രതികൾ സെൽഫോണിൽ ചോദ്യങ്ങൾക്ക് ഉത്തരം വായിച്ചു കൊടുക്കുകയും, ആറ് ഉദ്യോഗാർത്ഥികൾ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകുന്ന…
Read Moreകള്ളപ്പണ വേട്ട; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിൽ
ബെംഗളുരു; നിരോധിച്ച കറൻസികളുടെ 5.80 കോടി അച്ചടിച്ചവർ പിടിയിലായി. കള്ള നോട്ടുകൾ അച്ചടിച്ച സംഘത്തെ ബെംഗളുരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കാസർകോട് നിന്നാണ് 5 കോടി പിടിച്ചെടുത്തത്. 80 ലക്ഷം ബെംഗളുരുവിൽ നിന്നും പിടികൂടി. നിരോധനം ഏർപ്പെടുത്തിയ 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. രാജാജി നഗർ സ്വദേശി രാമകൃഷ്ണ (32), കെആർ എൽപുരം സ്വദേശി സുരേഷ് കുമാർ (32), അനേകൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്കസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ നിരോധനം ഏർപ്പെടുത്തിയ നോട്ടുകളുടെ കോടിക്കണക്കിന്…
Read Moreതീവ്രവാദ ബന്ധം; ബെംഗളുരുവിൽ ഒരാൾ അറസ്റ്റിൽ
ബെംഗളുരു; തീവ്രവാദ ബന്ധം പുലർത്തിയ ഒരാൾ ബെംഗളുരുവിൽ പിടിയിലായി. ഐഎസുമായി ബന്ധമുള്ള മുഹമ്മദ് തൗഖീർ മഹ്മൂദ് (33) ആണ് പിടിയിലായത്. ഭീകര സംഘടനയായ ഐഎസുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ നേരത്തെ തന്നെ സുബഹ് ഹമീദ്, മഹ്മൂദ്, ഇർഫാൻ നാസിർ, മുഹമ്മദ് ഷിഹാബ് എന്നിവർക്കെതിരെ എൻഐഎ കേസെടുത്തിരുന്നു. തീവ്രവാദികൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി മഹ്മൂദും കൂട്ടാളികളും ചേർന്ന് പണം സംഘടിപ്പിച്ചിരുന്നു. കൂടാതെ ഐഎസിൽ ചേരാൻ സിറിയയിലേക്ക് യുവാക്കളെ അയക്കുകയും ചെയ്തിരുന്നു. 2013 ൽ ഇവർ ഐഎസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreവിജയപുരയിൽ യുവാവ് കൊല്ലപ്പെട്ടു; പെൺകുട്ടിയുടെ സഹോദരനും, അമ്മാവനും കസ്റ്റഡിയിൽ
ബെംഗളൂരു : സിന്ധഗി താലൂക്കിലെ ബാലഗനൂർ ഗ്രാമത്തിൽ വ്യത്യസ്ത മതത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന രവി ശങ്ക്രേപ്പ നിംബരാഗി (32) കാരനെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പരാതി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞതായി വിജയപുര എസ്പി എച്ച്.ഡി ആനന്ദ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും അമ്മയുടെ അമ്മാവനെയും കസ്റ്റഡിയിലെടുത്തു. ജീവന് ഭീഷണിയുള്ളതിനാൽ പെൺകുട്ടിയെ വനിതാ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. മരിച്ച രവി ശങ്ക്രേപ്പ നിംബരാഗിയെ വെള്ളിയാഴ്ച കാണാതായതായി കുടുംബം അറിയിച്ചു. തന്റെ ജ്യേഷ്ഠൻ വ്യാഴാഴ്ച വൈകുന്നേരം…
Read Moreലൈംഗിക പീഡനക്കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ, ആക്ടിവിസ്റ്റ് അറസ്റ്റിൽ
ബെംഗളൂരു : അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉർവ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും വനിതാ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അഡ്വക്കേറ്റ് കെഎസ്എൻ രാജേഷ് ഉൾപ്പെട്ട സംഭവം നിഷേധിക്കുന്ന രേഖയിൽ ഒപ്പിടാൻ ഇരയുടെ സുഹൃത്തിനെ നിർബന്ധിച്ച കേസിലാണ് ആക്ടിവിസ്റ്റ് പവിത്ര ആചാര്യ (33) യെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.കുറ്റാരോപിതനായ ലോകായുക്തയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ അഭിഭാഷകൻ ഒളിവിലാണ്. എസിപി (സെൻട്രൽ സബ് ഡിവിഷൻ) പി എ ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ വ്യാഴാഴ്ച…
Read Moreനഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട, 6 പേർ അറസ്റ്റിൽ
ബെംഗളൂരു: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ട് പ്രധാന മയക്കുമരുന്ന് സിൻഡിക്കേറ്റുകളെ വെവ്വേറെ സ്ഥലങ്ങളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് കിലോ ഉയർന്ന നിലവാരമുള്ള സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടുകയും ചെയ്തു. ബെംഗളൂരുവിലെ ദേവനഹള്ളിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോൾ എക്സ്റ്റസി ഗുളികകൾ, മെതംഫെറ്റമിൻ, മെത്തക്വലോൺ എന്നിവയുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതികൾ വിശാഖപട്ടണം, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ അഞ്ചാമത്തെ കൂട്ടാളി നഗരത്തിൽ അറിയപ്പെടുന്ന കഞ്ചാവ് വിതരണക്കാരനാണ്, ഇയാളും ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായതായി എൻസിബി ഓഫീസർ പറഞ്ഞു.ബെംഗളൂരു…
Read Moreപബ്ബിൽ നിസ്സാര പ്രശ്നത്തെച്ചൊല്ലി വാക്കുതർക്കം ; 3 പേർ അറസ്റ്റിൽ
ബെംഗളൂരു: പബ്ബിൽ ഒരു ചെറിയ പ്രശ്നത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾക്കിടയിൽ വലിയ സംഘർഷം ഉണ്ടായി, ഇരുവിഭാഗവും തമ്മിൽ ക്രൂരമായി ആക്രമിക്കുകയും. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.പബ്ബിലെ ശുചിമുറിയിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 3 പേരെ എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ട് ഗ്രൂപ്പുകളിലെയും അംഗങ്ങൾ തമ്മിൽ പരസ്പരം വഴക്കും വാക്കേറ്റവും നടത്തുന്നതായും, വെളുത്ത ഷർട്ട് ധരിച്ച ഒരാൾ വഴക്കിനു ശേഷം വളരെയധികം രക്തം വാർന്നൊഴുകുന്നതായും വൈറലായ വിഡിയോയിൽ കാണാൻ സാധിക്കും,കൂടാതെ അയാളുടെ…
Read Moreആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പെൺകുട്ടിക്ക് ഭീഷണി; യുവാവിന് രണ്ട് വർഷം തടവ്
ബെംഗളുരു; തന്റെ വിവാഹാഭ്യർഥന നിരസിച്ചാൽ ആസിഡ് ഒഴിച്ച് കൊന്നുകളയുമെന്ന് പരസ്യമായി ഭീഷണി മുഴക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. തൂമകുരു സ്വദേശി എസ് ശങ്കറിനെയാണ് (25) തൂമകുരു അതിവേഗ കോടതി 2 വർഷം തടവിന് ശിക്ഷിച്ചത്. തടവിന് പുറമേ ശങ്കർ 25000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി അറിയിച്ചു. 2019 ഫെബ്രുവരി 29 നാണ് സംഭവം നടന്നത്. കോളേജിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പ്രേമാഭ്യർഥന നടത്തുകയും വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്ന് രാത്രി വൈകി പെൺകുട്ടിയുടെ…
Read More