സംഗീത നിശാ വിവാദത്തിൽ മാപ്പ് പറഞ്ഞ് എആർ റഹ്മാൻ

ചെന്നൈ: മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയേക്കുറിച്ചും അതിന്റെ മോശം സംഘാടനത്തേക്കുറിച്ചും ഉയര്‍ന്ന പരാതികളിലും വിമര്‍ശനങ്ങളിലും മാപ്പുപറഞ്ഞ് സംഗീതസംവിധായകൻ എ.ആര്‍.റഹ്മാൻ. സംഭവിച്ച വിഷയങ്ങളില്‍ താൻ വളരെയേറെ അസ്വസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആരുടെയും നേരെ വിരല്‍ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടി വിവാദത്തില്‍ സംഘാടകര്‍ മാപ്പുപറഞ്ഞതിന് പിന്നാലെയാണ് വിഷയത്തില്‍ റഹ്മാനും പ്രതികരണവുമായെത്തിയത്. തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായതെന്ന് എ.ആര്‍. റഹ്മാൻ പറഞ്ഞു. ഒരു സംഗീതസംവിധായകൻ എന്ന നിലയില്‍, തന്റെ ജോലി ഗംഭീരമായ ഒരു…

Read More
Click Here to Follow Us