ചെന്നൈ : അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തു. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍…
Read More