ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് അനീഷിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കഴിഞ്ഞ രണ്ടര മാസമായി അനീഷ് ഒളിവിലാണ്. മാര്‍ച്ച് ഇരുപതിനാണ് റോയിട്ടേഴ്സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ കുടുംബം രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍പോയ അനീഷിനായി ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍…
Read More