ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സലാമിന് ആശംസകളുമായി മുൻ ഭർത്താവും നടനുമായ ധനുഷിന്റെ പോസ്റ്റ് വൈറൽ. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് എക്സിലൂടെയാണ് നടൻ ആശംസ നേർന്നിരിക്കുന്നത്. ‘ലാൽ സലാം ഇന്ന്’ എന്നാണ് നടൻ ട്വീറ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറും ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ലാൽ സലാം ടീമിന് ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു സൂപ്പർ സ്റ്റാർ, തലൈവർ എന്നീ ഹാഷ്ടാഗുകളൊടെ നടൻ ട്രെയിലർ പങ്കുവെച്ചത്. രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകനാണ് ധനുഷ്. രജനിയുടെ ഏറ്റവും ഒടുവിൽ…
Read More