പരാതിയുമായി എത്തിയ കർഷകന് കിട്ടിയത് മന്ത്രിയുടെ ശകാരം

ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്. തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read More
Click Here to Follow Us