ബെംഗളൂരു: മസ്തിഷ്കത്തിന്റെ സ്കാനുകൾ വിശദമായി പരിശോധിച്ച് അപസ്മാര സാധ്യത കണ്ടെത്താനും അതിന്റെ തീവ്രത അളക്കാനുമുള്ള കമ്പ്യൂട്ടർ സാങ്കേതിക വിദ്യ( അൽഗൊരിതം )വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഇത് കണ്ടുപിടിച്ചത്. മസ്തിഷ്കത്തിലെ ഇലക്ട്രിക് സിഗ്നലുകൾ പകർത്തുന്ന ഇഇജിയുടെ സഹായത്തോടെയാണ് സാധാരണയായി അപസ്മാരം തിരിച്ചറിയുന്നത്. ഇതിൽ ചില പിഴവുകൾ വരാറുണ്ട്. എന്നാൽ പലതരം ഇഇജികൾ താരതമ്യം ചെയ്ത് കണ്ടെത്തി ഈ കണ്ടുപിടിത്തം കുറ്റമറ്റ രോഗ നിർണ്ണയത്തിനു സഹായിക്കുന്നു.
Read More