ബെംഗളൂരു: കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 59 ലക്ഷം തട്ടിയ ആളെ പോലീസ് പിടികൂടി. ബെളഗാവി സ്വദേശി സിദ്ധരാജു കട്ടിമണിയാണ് പിടിയിലായത്. ഇയാൾ ഉന്നത റാങ്ക് വാഗ്ദാനം നൽകി ഉദ്യോഗാർഥിയിൽ നിന്നും 59 ലക്ഷം കൈക്കൽ ആക്കുകയിരുന്നു. ഇയാൾ സമാനമായ രീതിയിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read MoreTag: തട്ടിപ്പ്
ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായത് ഡോക്ടർക്കും എഞ്ചിനീയർക്കും
ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായത് ഡോക്ടര്‍, എന്‍ജിനീയര്‍, വയോധിക എന്നിവര്‍ക്ക്. ആകെ മൊത്തം ഇവർക്ക് നഷ്‌ടമായത് 5,78,974 രൂപ. മൈസൂരു നഗരത്തിലെ ഒരു ഡോക്ടര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക പോയത്. കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കാമെന്നറിയിച്ച് ബന്ധപ്പെട്ട തട്ടിപ്പുകാരന്‍ 2,98,979 രൂപയാണ് കവര്‍ന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ എന്‍.എസ് രവിചന്ദ്രയാണ് തട്ടിപ്പിനിരയായത്. വെങ്കിടേഷ് ഭഗവാന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് കുറഞ്ഞ വിലയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കാമെന്ന് അറിയിച്ചത്. ഡോക്ടര്‍ ഓണ്‍ലൈനായി 2,98,979 രൂപഅയച്ചുകൊടുത്തതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. വീട്…
Read More