രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി ബോഡി സ്കാനറുകള്‍

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജനുവരി മുതല്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ ഇത്തരം ബോഡി സ്കാനറുകള്‍ പരിശോധിച്ച് വിജയത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി പരിശോധനകള്‍ക്കായി ചിലവഴിക്കുന്ന സമയത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നും യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍ ഇത്തരമൊരു നീക്കത്തെ ആണവോര്‍ജ്ജ നിയന്ത്രണ വകുപ്പ് പൂര്‍ണ്ണ അനുവാദം നല്‍കിയിരുന്നില്ല. ഇത്തരത്തിലുള്ള ഉപകരണങ്ങളില്‍ നിന്നുമുള്ള റേഡിയേഷന്‍ യാത്രക്കാരുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്നതിനാലാണ് പൂര്‍ണമായും സ്കാനിംഗ് സാധ്യമാകുന സ്കാനറുകള്‍ക്ക് അനുമതി…

Read More

രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ?

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ഇന്‍ഡി​ഗോയുടേതെന്ന് എന്ന് പാര്‍ലമെന്‍റററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഡെറിക് ഒബ്രേയ്ന്‍.  വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍ററ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍‌ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അമിത ചാര്‍ജ് കമ്പനി ഇടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്‍ഡിഗോക്കെതിരെ ആരോപണവുമായി സമിതി രംഗത്തെത്തുന്നത്. അതേസമയം യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി…

Read More

എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം പ്രാദേശിക ഭാഷയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അറിയിപ്പുകള്‍ നടത്താന്‍ പാടുള്ളു എന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. എന്നാല്‍ അറിയിപ്പുകള്‍ വിളിച്ചു പറയാതെ പ്രദര്‍ശിപ്പിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ വിമാനത്താവളങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

Read More

വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം.

ന്യൂഡൽഹി: വീട്ടുസാധനങ്ങളും കൊസ്‌മെറ്റിക് ഉത്പ്പന്നങ്ങളും ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം. പുതുവര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ ഡിവിഷന്‍ ഇതിനുള്ള കരാര്‍ 3.5 കോടി രൂപയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരു സ്വകാര്യകമ്ബനിയെ ഏല്‍പ്പിച്ചു. എക്‌സ്പ്രസ് തീവണ്ടികളിലും 16 മെയിലുകളിലുമാണ് വിമാനങ്ങളുടെ മാതൃകയില്‍ യാത്രയ്ക്കിടയില്‍ തന്നെ സാധനങ്ങള്‍ വാങ്ങാനാവുക. എന്നാല്‍ ഭക്ഷണ പദാര്‍ഥങ്ങളും ലഹരി വസ്തുക്കളും വില്‍ക്കാന്‍ കരാറുകാരന് അനുവാദമില്ല. ഉന്തുവണ്ടിയില്‍ യൂണിഫോമിലുള്ള രണ്ടുപേര്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ സാധനങ്ങള്‍ വില്‍ക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചും സാധനങ്ങള്‍ വാങ്ങാനാകും. സാധനവിവരങ്ങളടങ്ങിയ…

Read More

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

കോഴിക്കോട്: ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യ വിനോദസഞ്ചാര മേഖലയില്‍…

Read More

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തുക!!

ദുബായ്: തണുപ്പ് തുടങ്ങി സ്കൂളുകള്‍ക്ക് അവധി തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്കേറും. അതുകൊണ്ട് യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിപ്പ് നല്‍കി. ഈ വാരാന്ത്യത്തില്‍ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരെത്തുമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് പരിഗണിച്ച് മൂന്ന് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് എമിറേറ്റ്സിന്‍റെ അറിയിപ്പ്. ഡിസംബര്‍ 14 വെള്ളിയാഴ്ചയായിരിക്കും ഏറ്റവുമധികം തിരക്ക്. 30,000ല്‍ അധികം പേരാണ് അന്ന് യാത്ര ചെയ്യുന്നത്. അടുത്ത വെള്ളി, ശനി ദിവസങ്ങളിലും അതായത് ഡിസംബര്‍ 21, 22…

Read More

ബെംഗളൂരുവിൽനിന്ന് കുറഞ്ഞ ചിലവിൽ അത്ഭുതദീപിലേക്ക് ഒരു വിനോദയാത്ര

ഹണിമൂണായാലും സൗഹൃദ വിനോദ യാത്രയായാലും ജോലിയില്‍ നിന്നുളള ഇടവേളകളിലും ആഘോഷിക്കാന്‍ ഒരിടം ആലോചിക്കുമ്പോള്‍ നമ്മുടെ മനസില്‍ പൂവണിയുന്നത് ഏതെങ്കിലും ബീച്ചിലേക്ക് (ദ്വീപിലേക്ക് ) യാത്രയാകാം എന്നാണ്. ഈ സ്ഥലം കേൾക്കുമ്പോൾ പലർക്കും തോന്നും ഈ സ്ഥലം വിദേശത്തു വല്ലതും ആണോ എന്ന്! നാം ഇതുവരെ അനുഭവിച്ചറിയാതെ പോയ ഒരു സുന്ദരദ്വീപ്. അവിടേക്കാണ് നമ്മളുടെ ഇനിയുളള യാത്ര. ഇതു കർണാടകയിലെ ഉടുപ്പിയിൽ നിന്നും 15 കിലോമീറ്റർ അകലെ മാൽപെ മത്സ്യബന്ധന തുറമുഖത്തിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, മനസില്‍ തെളിനീര്‍ ജലത്തിന്‍റെ സന്തോഷ മുത്തുമണികള്‍ പൊഴിക്കുന്ന സെന്റ് മേരിസ്…

Read More

പറക്കാൻ തുടങ്ങിയ വിമാനത്തിന്റെ വാതിൽ തുറന്നു, ഒഴിവായത് വൻദുരന്തം

കൊച്ചി: പറക്കാനാരംഭിച്ച വിമാനത്തിന്റെ വാതില്‍ യാത്രക്കാരന്‍ തുറന്നു. ഒഴിവായത് വൻദുരന്തം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് നാല് മണിക്കാണ് സംഭവം. സംഭവത്തിൽ ഹുബ്ബള്ളിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഇന്നലെ റദ്ദാക്കി. ആഷിക് നൗഷാദ് എന്ന യാത്രക്കാരനാണ് പെട്ടെന്നു വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. ടാക്‌സിബേയില്‍നിന്ന് റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ വിമാനത്തിലെ സീലിങ് ലൈറ്റുകള്‍ അസ്വാഭാവികമാംവിധം മിന്നിയതുമൂലം എന്തോ അത്യാഹിതം ഉണ്ടാകുകയാണെന്ന പേടിയിലാണ് ആഷിക് വാതില്‍ തുറന്നതെന്ന് കരുതുന്നു. 61 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റു വിമാനങ്ങളില്‍ യാത്രയാക്കി. എമര്‍ജന്‍സി വാതില്‍ തുറന്നാല്‍ വിമാനത്തിൽനിന്ന് വാതില്‍ അടർന്ന്…

Read More

കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന്.. ഉത്ഘാടനം 9ന്.

ബെംഗളൂരു: കണ്ണൂർ വിമാനതാവളത്തിലെ ആ​ദ്യ ആഭ്യന്തര സർവ്വീസ് ബെം​ഗളുരുവിൽ നിന്ന് തുടക്കം. ഉത്ഘാടന ദിനമായ 9 മുതൽ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലേക്ക് ആഭ്യന്തര സർവ്വീസും , ബെം​ഗളുരു- കണ്ണൂർ, കണ്ണൂർ- തിരുവനന്തപുരം പ്രത്യേക സർവ്വീസുകൾക്കുള്ള ബുക്കിം​ഗാണ് ​ഗോ എയർ തുടങ്ങിയത്.

Read More

സാമ്പത്തിക പ്രതിസന്ധിമൂലം ജെറ്റ് എയര്‍വേയ്സില്‍ ഇനി സൗജന്യ ഭക്ഷണമില്ല.

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ  ഇക്കോണമി ഭൂരിപക്ഷം ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനാണ് വിമാനക്കമ്പനിയുടെ തീരുമാനം. അതേസമയം, യാത്രക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം വാങ്ങാനുള്ള സൗകര്യം ഉണ്ടാകുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കോണമി ക്ലാസിനെ ഏറ്റവും താഴത്തെ രണ്ട് വിഭാഗങ്ങള്‍ക്ക് സൗജന്യ മീല്‍സ് നല്‍കുന്നത് നേരത്തെ തന്നെ ജെറ്റ് എയര്‍വേയ്സ് നിര്‍ത്തിയിരുന്നു. ജനുവരി 7 മുതല്‍ ഇത് രണ്ട് വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്ന്…

Read More
Click Here to Follow Us