ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

കോഴിക്കോട്: ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക.

കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

വാണിജ്യ വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദിനംപ്രതി വളരുകയാണെന്ന് ഫ്‌ളൈദുബായ് സിഇഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. യുഎഇയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഇന്ത്യയില്‍നിന്നാണ്.

2017ല്‍ 20 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും ഗൈത് അല്‍ ഗൈത് പറഞ്ഞു.

  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

കോഴിക്കോടുകൂടി ചേര്‍ത്ത് ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് ഫളൈദുബായ് സര്‍വീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ ഫ്‌ളൈദുബായിയുടെ വെബ്‌സൈറ്റ് വഴി ബുക്കുചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts