ബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറി നേടിയ സൂര്യകുമാർ എയ്ഡൻ മർക്രം, മുഹമ്മദ് റിസ്വാൻ എന്നിവരെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസ് എടുത്തു. ഇതോടെ 816 റേറ്റിംഗ് പോയിന്‍റുമായി സൂര്യകുമാർ…

Read More

കായികമേഖലയിൽ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയര്‍ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ

കായികരംഗത്ത് ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പി.ടി ഉഷ എം.പി. രാജ്യസഭയിലെ കന്നി പ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. നേരത്തെ മുതിർന്ന കായിക താരങ്ങൾക്ക് മാത്രമാണ് മയക്കുമരുന്ന് ദുരുപയോഗം ആരോപിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അത് ജൂനിയർ താരങ്ങളിൽ പോലും എത്തിയിട്ടുണ്ട്. കായികരംഗത്ത് ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും പി.ടി ഉഷ പറഞ്ഞു. പ്രധാനമന്ത്രി നൽകിയ മഹത്തായ ബഹുമതിയാണിതെന്ന് പി ടി ഉഷ നേരത്തെ പ്രതികരിച്ചിരുന്നു. “രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ ഇത്രയൊക്കെ വലിയ നിലയിൽ കാണുന്നുണ്ടോ. വലിയെ അംഗീകാരമാണ് അത്. വളർന്നു വരുന്ന കായിക താരങ്ങളെ ഉയരങ്ങളിലേക്ക്…

Read More

കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ടു: റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്

മാഞ്ചെസ്റ്റര്‍: കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീതുമായി ടെന്‍ ഹാഗ്. റയൽ വല്ലെക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാനം റൊണാൾഡോ ആരെയും അറിയിക്കാതെ സ്റ്റേഡിയത്തിന് പുറത്തേക്ക് ഇറങ്ങിപ്പോയി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി. “ഞാനിത് ഒരിക്കലും അംഗീകരിക്കില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ഒരു ടീമിനുവേണ്ടി ഒരുമിച്ച് പ്രയത്‌നിക്കുന്നവരാണ്. മത്സരം കഴിയുന്നതുവരെ ഏവരും ടീമിനൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കണം” ടെൻ ഹാഗ് പറഞ്ഞു. റയൽ വല്ലെക്കാനോയ്ക്കെതിരായ മത്സരത്തിനുള്ള…

Read More

വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം

ലണ്ടൻ: വനിത യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിൽ ഇംഗ്ലണ്ടിന് ജയം. ചാംപ്യന്‍മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. പരിശീലകന്‍റെ പത്രസമ്മേളന വേദി മുതൽ ട്രൂഫാൽഗൂ സ്ക്വയർ വരെ, ചാമ്പ്യൻ ടീമിന്‍റെ വിജയാഘോഷം എത്തി. 1966ലെ ലോകകിരീടത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനായി മറ്റൊരു പ്രധാന കിരീടം എത്തിച്ച ടീമിനെ എലിസബത്ത് രാജ്‍ഞിയും അഭിനന്ദിച്ചു. ഈ കിരീടം ഫുട്ബോളിലേക്ക് കൂടുതൽ പെൺകുട്ടികളുടെ പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് കളിക്കാർ പ്രത്യാശ പ്രകടിപ്പിച്ചു. എക്സ്ട്രാ ടൈമിൽ ജർമ്മനിയെ 2-1ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് യൂറോ വനിതാ ഫുട്ബോൾ കിരീടം നേടിയത്. 110-ാം മിനിറ്റിൽ ക്ലോ…

Read More

ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യ: നീതു ഘന്‍ഘാസ് സെമിയില്‍

ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ 15-ാം മെഡൽ ഉറപ്പിച്ച് ഇന്ത്യ. വനിതാ ബോക്സിംഗ് ഇനത്തിൽ ഇന്ത്യയുടെ നീതു ഘാൻഗസ് സെമിയിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ വീണ്ടും മെഡൽനേട്ടം ഉറപ്പായത്. വനിതകളുടെ 48 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിയെയാണ് നീതു കീഴടക്കിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം. രണ്ട് തവണ യൂത്ത് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവായ നീതുവിന്‍റെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസാണിത്. 2018 ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017 ൽ ഗുവാഹത്തിയിൽ…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ കടന്നു

ബര്‍മിങ്ങാം: ഇന്ത്യൻ വനിതാ ഹോക്കി ടീം 2022 കോമൺവെൽത്ത് ഗെയിംസിന്‍റെ സെമി ഫൈനലിൽ എത്തി. പൂൾ എ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചാണ് ഇന്ത്യൻ വനിതാ ടീം അവസാന നാലിലെത്തിയത്. മത്സരം ഇന്ത്യ 3-2ന് സ്വന്തമാക്കി. നാലാം ക്വാർട്ടറിൽ ഇന്ത്യ വിജയഗോൾ നേടി. ഒരു ഘട്ടത്തിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്യുകയും പിന്നീട് രണ്ട് ഗോളുകൾക്ക് സമനില വഴങ്ങുകയും ചെയ്തു. കാനഡയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കായി സലിമ, നവനീത് കൗർ, ലാൽറെംസിയാമി എന്നിവർ ഗോളുകൾ നേടിയപ്പോൾ ബ്രിയാനി സ്റ്റയേഴ്സ്, ഹന്ന ഹോൺ എന്നിവർ…

Read More

ട്വന്റി 20യില്‍ ചരിത്ര നേട്ടവുമായി ഹാര്‍ദിക് പാണ്ഡ്യ

ബാര്‍ബഡോസ്: 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹാർദിക് ചരിത്രം കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് പാണ്ഡ്യ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ 11ാമത്തെ താരമാണ് ഹാർദിക്. വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ദീപ്തി ശർമയാണ് ഈ നേട്ടം കൈവരിച്ചത്. 521 റൺസും 65 വിക്കറ്റുമാണ് ദീപ്തിയുടെ സമ്പാദ്യം.

Read More

2026 വനിതാ ഏഷ്യൻ കപ്പ്; ആതിഥേയത്വത്തിനായി സൗദി അറേബ്യ

സൗദി അറേബ്യ : 2026ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്കൊപ്പം ഓസ്ട്രേലിയ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് സൗദി അറേബ്യയുടെ വനിതാ ടീം ചരിത്രത്തിലാദ്യമായി ഒരു മത്സരം കളിച്ചത്. 2017 വരെ സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിൽ ഇരുന്ന് കായിക മത്സരങ്ങൾ കാണാൻ പോലും അനുവാദമുണ്ടായിരുന്നില്ല. 2006ലാണ് ഓസ്ട്രേലിയ അവസാനമായി വനിതാ ഏഷ്യൻ കപ്പ് നടത്തിയത്. 2018ലെ ഏഷ്യൻ കപ്പിന് ജോർദാൻ ആതിഥേയത്വം വഹിച്ചിരുന്നു.

Read More

കോമൺവെൽത്ത് ഗെയിംസ്: സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മൂന്നാമത്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന ടി20 റാങ്കിംഗിൽ മുന്നേറി. പുതുതായി പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് സ്മൃതി. കോമൺവെൽത്ത് ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 24 റൺസും പാകിസ്ഥാനെതിരെ 42 പന്തിൽ പുറത്താകാതെ 63 റൺസും നേടി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ് ഒന്നാം സ്ഥാനത്തും ബെത് മൂണി രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് താരം സോഫി ഡിവൈനെയാണ് മന്ഥന മറികടന്നത്. 2019ലും 2021ലും മന്ഥന മൂന്നാം റാങ്ക് നേടിയിരുന്നു.

Read More

ഡ്യൂറണ്ട് കപ്പിന് ‘മാറ്റ്’ കുറയും; ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ടീമുകൾ മാത്രം

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഡ്യൂറണ്ട് കപ്പിൽ ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ് മുൻനിര ടീമിനൊപ്പം ചേരുക. ശേഷിക്കുന്ന അഞ്ച് ടീമുകൾ റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ഇറക്കും. ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ ഈ മാസം 16ന് ആരംഭിക്കും. എ.ടി.കെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി, ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എന്നിവ മാത്രമാണ് ഡ്യൂറണ്ട് കപ്പിന് പ്രധാന ടീമുകളെ അയയ്ക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നിവയാണ്…

Read More
Click Here to Follow Us