ബെംഗളൂരു : സംസ്ഥാനത്തെ കടകളുടെ നെയിം ബോർഡ് കന്നഡയിൽ വേണമെന്ന് വ്യാപക മുറവിളി കൂട്ടിയതിൽ സംബന്ധിച്ച് സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഒരുപക്ഷെ കന്നഡിഗർ ഇതിൽ പശ്ചാത്തപിക്കാൻ സാധ്യത ഉണ്ട്. ഉത്തരവ് അനുസരിക്കാൻ മുന്നിട്ടിറങ്ങിയ പലരും വിവർത്തനത്തിനായി ഗൂഗിൾ ട്രാൻസ്ലേറ്റിൽ പോയി പണിവാങ്ങിയിരിക്കുകയാണ്. ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്‌ത കാര്യങ്ങൾ കൊണ്ട് പ്രശ്‌നത്തിൽ അകപ്പെട്ടവരുണ്ട്. കൂടാതെ, മോശം വിവർത്തനം കാരണം, ഒരു കടയുടമ ട്രോളന്മാർക്ക് ഭക്ഷണമായി മാറുകയും ഭാഷാപ്രേമികളുടെ രോഷത്തിന് കാരണമാവുകയും ചെയ്തു. ബെൽഗാമിലെ ഒരു സ്റ്റോർ മികച്ച ഉദാഹരണമാണ്. ഇപ്പോൾ അസൗകര്യം മനസ്സിലാക്കി കട…
Read MoreCategory: SPECIAL FEATURE
ബൈക്ക് ഓടിക്കുന്നതിനിടെ ലാപ്‌ടോപ്പിൽ വീഡിയോ കോൾ: ബെംഗളൂരു റൈഡറുടെ സാഹസം വൈറലാകുന്നു
ബെംഗളൂരു : ഐടി സ്റ്റാർട്ടപ്പ് ഗുണനിലവാരത്തിന് പേരുകേട്ട ബെംഗളൂരു, ട്രാഫിക് പ്രശ്‌നത്തിനും കുപ്രസിദ്ധമാണ്. ഇവ രണ്ടും ചേരുമ്പോൾ എന്ത് സംഭവിക്കും? ഇത്തരമൊരു വൈറൽ വീഡിയോ ഇറങ്ങും. ഈ വീഡിയോയിൽ, ഒരു ടെക്കിയെപ്പോലെ തോന്നിക്കുന്ന ഒരാൾ ബെംഗളൂരുവിലെ റോഡിൽ സ്കൂട്ടർ ഓടിക്കുന്നു. അദ്ദേഹത്തിന്റെ മടിയിൽ ലാപ്ടോപ്പ് തുറന്ന് വീഡിയോ കോൺഫറൻസ് നടക്കുന്നുണ്ട്. ഇതിൽ അദ്ദേഹവും പങ്കുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ബംഗളുരുവിലെ തിരക്കേറിയ റോഡിൽ സ്കൂട്ടർ ട്രാഫിക്കും ഓഫീസ് ജോലിയും സമതുലിതമാക്കുന്ന ഇയാളുടെ മിടുക്ക് കണ്ടവരിൽ അമ്പരപ്പും കൗതുകവും ഉളവാക്കിയിട്ടുണ്ട്. എക്‌സ് ഹാൻഡിൽ പീക്ക് ബെംഗളുരുവിലാണ് ഈ…
Read Moreമകനോടൊപ്പം എസ്എസ്എൽസി പരീക്ഷ എഴുതി അമ്മ; ചുവന്ന പരവതാനി വിരിച്ച് വിദ്യാർത്ഥികൾക്ക് ഗംഭീര സ്വീകരണം
ബെംഗളൂരു: സംസ്ഥാനവ്യാപകമായി എസ്എസ്എൽസി വാർഷിക പരീക്ഷ ആരംഭിച്ചു. ആദ്യദിവസം കുട്ടികൾ ഒന്നാം ഭാഷാ പരീക്ഷയെയാണ് അഭിമുഖീകരിച്ചത്. ഈ കൂട്ടത്തിൽ യാദഗിരി ജില്ലയിൽ ഒരേ സെൻ്ററിൽ അമ്മയും മകനും എസ്എസ്എൽസി പരീക്ഷ എഴുതിയ വാർത്ത എല്ലാവരിലും കൗതുകം ഉയർത്തി . സാഗര ഗ്രാമത്തിലെ ഗംഗമ്മയും മകൻ മല്ലികാർജുനയുമാണ് പരീക്ഷ നേരിടുന്നത്. പരീക്ഷാ ഭയം അകറ്റാൻ ധാർവാഡിൽ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. ധാർവാഡിലെ വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക ആഗ്രഹം തേടി. കേന്ദ്രത്തിലെത്തിയ കുട്ടികളെ ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. സിറ്റിയുടെ കെ.ഇ. ബോർഡ് സ്കൂൾ പരീക്ഷാകേന്ദ്രത്തിൽ…
Read Moreവിഗ്രഹം നിർമ്മിച്ച സമയം രാംലല്ലയോട് താൻ സംസാരിച്ചു; കണ്ണുകൾ നിർമ്മിക്കാനെടുത്ത സമയവും അനുഭവവും തുറന്ന് പറഞ്ഞ് മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ്
അയോധ്യയിലെ ശ്രീരാമക്ഷേത്ര വിഗ്രഹം നിർമ്മിച്ച അരുൺ യോഗിരാജ് തന്റെ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. 20 മിനിറ്റിന് നേരം കൊണ്ടാണ് രാംലാലയുടെ കണ്ണുകൾ നിർമ്മിച്ചതെന്നും അതെങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവരെ ലക്ഷക്കണക്കിന് ഭക്തരാണ് രാംലാലയെ സന്ദർശിച്ചത്. ഭഗവാനെ ദർശിക്കാൻ ദിവസവും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ശിൽപിയാണ് അരുൺ യോഗിരാജ്, വിദഗ്ധരായ കൊത്തുപണിക്കാരുടെ അഞ്ചാം തലമുറ കുടുംബത്തിൽ പെട്ടയാളാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനായി ശ്രീരാമൻ്റെ ശിശുരൂപമായ രാംലല്ലയുടെ പുതിയ വിഗ്രഹം സൃഷ്ടിച്ചതിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. മൂന്ന് ശിൽപികളിൽ…
Read Moreനഗരത്തിലെ ക്യാൻസർ ബാധിതനായ ബാലൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ഐപിഎസ് ഉദ്യോഗസ്ഥനും സംഘവും
ബെംഗളൂരു : 10 വയസ്സുകാരൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ബംഗളൂരു പോലീസ് . പോലീസുകാർ വളരെ കർക്കശക്കാരും എപ്പോഴും നെറ്റി ചുളിക്കുന്നവരുമാണെന്ന് പൊതുവെയുള്ള ഒരു വിശ്വാസമാണ്. എന്നാൽ അടുത്ത കാലത്തായി അവരുടെ മാനുഷിക പക്ഷത്തിനും ജനപ്രീതി ലഭിക്കുന്നുണ്ട്. അങ്ങനെ അവരുടെ ഉള്ളിലെ മനുഷ്യത്വപരമായ പ്രതികരണം പുറംലോകം അറിഞ്ഞ് വരികയാണ്. ൪ ബെംഗളൂരു നോർത്ത് ഡിവിഷനിലെ പോലീസാണ് കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ച് മനുഷ്യത്വപരമായ നടപടി ചെയ്തത്. അർബുദബാധിതനായ മല്ലികാർജുൻ എന്ന 10 വയസ്സുകാരൻ്റെ ആഗ്രഹം നിറവേറ്റാൻ ആൺ ബെംഗളൂരു പോലീസ് സഹായിച്ചത്. മല്ലികാർജുൻ എന്ന 10 വയസ്സുകാരന്…
Read Moreവിവാഹത്തിന് മുമ്പ് പുരുഷൻമാർ ഉറപ്പാക്കേണ്ട 8 കാര്യങ്ങൾ
മനുഷ്യ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ ഒന്നായാണ് വിവാഹം വിലയിരുത്തപ്പെടുന്നത്. വിജയകരമായ ദാമ്പത്യം എന്ന സ്വപ്‌നം ചിലർ സാക്ഷാത്ക്കരിക്കുമ്പോൾ മറ്റ് ചിലർ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. സന്തോഷകരമായ ദാമ്പത്യത്തിന് പങ്കാളികൾ പരസ്പരം പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. അത്തരത്തിൽ വിവാഹത്തിന് മുമ്പ് തന്നെ പുരുഷൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 1) സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജീവിതം ഏറെ വ്യത്യസ്തമാണ്, പ്രത്യേകിച്ച് സാമ്പത്തിക ചെലവുകളുടെ കാര്യത്തിൽ. വിവാഹത്തിന് മുമ്പ് വരെ ഉണ്ടായിരുന്ന ചിലവുകളാവില്ല വിവാഹത്തിന് ശേഷം നിങ്ങളെ…
Read More“മജെസ്റ്റിക്ക്”എന്ന പേരിന് പിന്നിലെ കഥയറിയാമോ?
ബെംഗളൂരു : നഗരത്തിൽ വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്. അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്. നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ…
Read More1992 ൽ സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ സംസ്ഥാനത്തേക്ക് മടങ്ങിയെത്തി
ബെംഗളൂരു: സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ മൈസൂരുവിലേക്ക് മടങ്ങിയെത്തി. ജോളി സാൻഡ്‌ബെർഗിനെ ആദ്യമായി ബെംഗളൂരുവിലെ ‘ആശ്രയ’ എന്ന സ്ഥാപനത്തിൽ ദത്തെടുക്കാൻ വന്നത് അവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1992 ൽ ജോളിയെ സ്വീഡിഷിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്കൊരു ഒരു കുടുംബമുണ്ടായിരുന്നു, . മുപ്പത്തി രണ്ട് വർഷത്തിന് ശേഷം ജോളി കർണാടകയിൽ തിരിച്ചെത്തി, എന്നാൽ ഇത്തവണ അവൾ തനിച്ചായിരുന്നില്ല. 39 കാരിയായ സ്ത്രീ ഇത്തവണ കർണാടകയിലേക്ക് വന്നത് വെറുതെയല്ല. മൈസൂരു, മദ്ദൂർ, ചന്നപട്ടണം എന്നിവിടങ്ങളിലെ തന്റെ വേരുകളും…
Read Moreഅയോധ്യയിലെ രാമലല്ല വിഗ്രഹത്തിൻ്റെ ദിവ്യ കണ്ണുകൾ കൊത്തിയെടുക്കാൻ ഉപയോഗിച്ച വെള്ളി ചുറ്റികയുടെയും സ്വർണ്ണ ഉളിയുടെയും ചിത്രം പങ്കുവെച്ച് അരുൺ യോഗിരാജ്
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള പ്രശസ്ത ശിൽപി അരുൺ യോഗിരാജ് അയോധ്യയിൽ സ്ഥാപിച്ചിരിക്കുന്ന ശ്രീരാമൻ്റെ ദിവ്യനേത്രങ്ങൾ കൊത്തിയെടുക്കാൻ ഉപയോഗിച്ച വെള്ളി ചുറ്റികയുടെയും സ്വർണ്ണ ഉളിയുടെയും ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കിട്ടു. ജനുവരി 22 ന് അയോധ്യയിൽ നടന്ന മഹത്തായ പരിപാടിയിൽ പ്രധാനമന്ത്രി മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ശ്രീരാമൻ്റെ പ്രതിമ വിഗ്രഹം കൊത്തിയെടുക്കാൻ മൂന്ന് ശിൽപികളെ നിയോഗിച്ചിരുന്നു അതിൽ മൈസൂരു ആസ്ഥാനമായുള്ള അരുൺ യോഗിരാജിൻ്റെ പ്രതിമയ്ക്ക് ട്രസ്റ്റ് അന്തിമരൂപം നൽകി. താൻ ശ്രീരാമൻ്റെ വിഗ്രഹത്തിൻ്റെ കണ്ണുകൾ വെള്ളി ചുറ്റികയും സ്വർണ്ണ ഉളിയും ഉപയോഗിച്ച്…
Read Moreഗോവന്‍ നഗരത്തില്‍ നിങ്ങൾക്കിനി ഗോബി മഞ്ചൂരിയന്‍ ലഭിക്കില്ല; കാരണമിത്
ഗോവ: സസ്യാഹാരികള്‍ക്ക് മാത്രമല്ല ഇടയ്‌ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്‍. കോളിഫ്ലവർ ആയതുകൊണ്ട് തന്നെ വിശ്വസിച്ച് കഴിയ്ക്കാമെന്ന് പലരും കരുതുന്നുമുണ്ട്. എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്‍പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍. ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്‌നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം. സ്റ്റാളുകളിലും വിരുന്നുകളിലുമാണ് ഗോബി മഞ്ചൂരിയന്‍ വിലക്കിയിരിക്കുന്നത്. ആദ്യമായല്ല ഒരു പ്രാദേശിക ഭരണകൂടം ഗോബി…
Read More