സി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും :കോടിയേരി ,പ്രസംഗം വിവാദത്തിലേക്ക്

പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയും…

Read More

ഭീകര പ്രവർത്തനം തുടച്ചു നീക്കുമെന്ന് ട്രംപ്

ക്ലേവ്ലാന്‍ഡ്: ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ആഞ്ഞടിക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്. ഭീകര പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്ന് തുടച്ചു നീക്കുമെന്ന ഉറപ്പും ഇദ്ദേഹം നൽകി . സുരക്ഷിത അമേരിക്കയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തില്‍, വളരെ വേഗത്തില്‍ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.അനധികൃത കുടിയേറ്റക്കാരെയും ഗുണ്ടകളെയും ലഹരിക്കടത്തുകാരെയും തടയാന്‍ അതിര്‍ത്തി കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ സുരക്ഷിതവും സമൃദ്ധവും സമാധാനപരവുമായ കാലത്തേക്ക് മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യം. ക്രമസമാധാന മേഖല കൂടുതല്‍ ശക്തമാക്കും. അമേരിക്കയ്ക്കു വേണ്ടി…

Read More

ദാമോദരന്റെ ആരോപണങ്ങള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയും : വി എസ്

തുരുവനന്തപുരം: അഡ്വ. എം.കെ. ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി  വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. തനിക്കെതിരെ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന ദാമോദരന്റെ ആരോപണം ജനങ്ങള്‍ പുച്ഛത്തോടെ തള്ളുമെന്ന്‌ വി.എസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് ദാമോദരന്‍ പെരുമാറുന്നതെന്നും വി.എസ് പറഞ്ഞു. ദാമോദരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നായിരുന്നു ദാമോദരന്റെ ആരോപണം റവന്യൂ വകുപ്പിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടിനെ സ്ഥാനത്തു നിന്നും മാറ്റിയതിനെതിരേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കാര്യവും വി.എസ്…

Read More

ദാമോദരന്റെ നിയമോപദേശക പദവി: സര്‍ക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളുടെ വിജയം

കൊച്ചി: എം.കെ.ദാമോദരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കോടതിയിൽ ഹര്‍ജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു…

Read More

ഡി വൈ എസ്പി യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം:കര്‍ണാടക മന്ത്രിയും മലയാളിയുമായ കെ ജെ ജോര്‍ജ് രാജിവച്ചു

ബാംഗ്ലൂര്‍ : ഡി വൈ എസ് പി ശ്രീ ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ബെംഗളൂരു: ഡി.വൈ.എസ്.പിയുടെ ആത്മഹത്യയുമായ ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് കര്‍ണാടക വികസന-നഗരാസൂത്രണ വകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ് രാജിവച്ചു.  ഡെപ്യൂട്ട…ബെംഗളൂരു: ഡി.വൈ.എസ്.പിയുടെ ആത്മഹത്യയുമായ ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് കര്‍ണാടക വികസന-നഗരാസൂത്രണ വകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ് രാജിവച്ചു.  

Read More
Click Here to Follow Us