ന്യൂഡൽഹി: തമിഴിലെ തന്തി ടിവിയിൽ അഭിമുഖം നൽകിയതിന് പിന്നാലെ ഭക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെയും ന്യൂസ് ചാനലുകൾക്ക് ഒരേ സമയം അഭിമുഖം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിക്കേഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് മലയാളം, തെലുഗു, സുവർണ ഏഷ്യാനെറ്റ് ന്യൂസ് കന്നഡ എന്നിവയിലെ പ്രതിനിധികൾക്കാണ് പ്രധാനമന്ത്രി അഭിമുഖം നൽകിയത്. മലയാളത്തിൽ നിന്ന് സിന്ധു സൂര്യകമാർ.കന്നഡയിൽ നിന്ന് അജിത് ഹനുമക്കനവർ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് 3 ചാനലുകളിലും അഭിമുഖം സംപ്രേക്ഷണം ചെയ്യും.
Read MoreCategory: NATIONAL
ചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയയാണ് മരിച്ചത്. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവർ. വീട്ടില്‍ നിന്നു ബന്ധുക്കള്‍ നല്കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍…
Read Moreനാഗാലാന്‍ഡിൽ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്കരിച്ച് വോട്ടര്‍മാര്‍
കൊഹിമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന് അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള…
Read Moreപ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മീററ്റിലെ…
Read Moreഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: രാജ്യം വിധിയെഴുതുന്നു
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.
Read Moreവിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ലഭിച്ചു
കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദേശിച്ചു. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു…
Read Moreദൂരദര്ശന് ന്യൂസിന് ഇനി കാവി ലോഗോ
ദൂരദര്ശന് ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്സ് പോസ്റ്റുകളുണ്ട്. അതേസമയം ലോഗോയില്‍ മാത്രമാണ് ദൂരദര്ശന് മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ…
Read Moreസിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, ആദ്യ അഞ്ച് റാങ്കിൽ മലയാളിയും
ഡൽഹി: യു പി എസ് സി സിവിൽ സർവീസ് പരീക്ഷ 2023 ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നൂം റാങ്കുകൾ യഥാക്രമം അനിമേഷ് പ്രധാൻ, ഡോനുരു അനന്യ എന്നിവർക്കാണ്. ആദ്യ അഞ്ച് റാങ്കിൽ ഒരു മലയാളിയും ഉണ്ട്. കൊച്ചി ദിവാൻസ് സ്വദേശി സിദ്ധാർത്ഥ് രാം കുമാറിനാണ് നാലാം റാങ്ക്. ഇത്തവണ 1016 ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായതായി യുപിഎസ് സി അറിയിച്ചു. 2023 മെയ് 28നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത്. ഇതില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കായി 2023 സെപ്റ്റംബര്‍…
Read Moreഒന്നര വയസുകാരിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി; തെളിവായത് അജ്ഞാതന്റെ കത്ത്
മുംബൈ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നല്‍കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം…
Read More11 കാരിയെ ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
പഞ്ചാബ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റി, വിവാഹം ചെയ്തു. 11 വയസുകാരി ആണ് ദാരുണ സംഭവത്തിന് ഇരയായത്. ഷെയ്ഖ്പുര ജില്ലയിലെ ഫെറോസ്വാല പ്രദേശത്താണ് സംഭവം. വിഷയത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്കി. കുട്ടിയെ സന്ദർശിച്ച ശേഷമാണ് നടപടി. കുട്ടിയുടെ അയല്‍വാസികളടക്കമുള്ള മൂന്നു പേർക്കെതിരെയാണ് പരാതി. സലീം മസിഹ് എന്നയാളുടെ വീട്ടിലെത്തിയ പോലീസ് സംഘം മകള്‍ക്കൊപ്പം ഫെറോസ്വാല കോടതിയില്‍ ഹാജരാകാൻ പറഞ്ഞു. ബന്ധുക്കള്‍ക്കും മകള്‍ക്കുമൊപ്പം കോടതിയിലെത്തിയ ഇവർക്കെതിരെ ഇമ്രാൻ സർഫറാസ് എന്നയാള്‍…
Read More