ഇന്ത്യയിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച വിവരം മോദി സ്ഥിരീകരിച്ചത്. ‘ജി7 ഉച്ചകോടിക്കിടെ മാര്‍പാപ്പയെ കണ്ടു. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.’ മോദി എക്‌സില്‍ കുറിച്ചു. 2021ല്‍ നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മാർപാപ്പയെ സന്ദർശിക്കുന്ന…

Read More

ജന്മദിന പാർട്ടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാന: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് സഹപാഠികള്‍ക്കെതിരെ പോലീസ് കേസ്‌. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം നടന്നത്. ഏഴുമാസം മുമ്പാണ് വിദ്യാർഥിനിയുടെ ജന്മദിനത്തില്‍ സഹപാഠികളായ നാലുവിദ്യാർഥികള്‍ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതികള്‍ 19 വയസിനും 20 വയസിനും ഇടയിലുള്ളവരാണെന്ന് ജിന്‍ഡ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലില്‍ വെച്ച്‌ 17 വയസുകാരിയെ നാല് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ് പിതാവ്…

Read More

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ 

ലഖ്നൗ: യുവതിയെ ശ്മശാനത്തിലെത്തിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വര്‍ഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മൊഹല്ല ഖിര്‍ഖാനിയിലെ ശ്മശാനത്തിലാണ് സംഭവം. ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്. പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. വഞ്ചനയ്ക്കുള്ള അര്‍ഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും…

Read More

യാത്രക്കിടെ ട്രെയിനുകളിൽ നഷ്ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിൽ എത്തും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേ 

ന്യൂഡൽഹി: ട്രെയിനുകളില്‍ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ‘മിഷൻ അമാനത്’ എന്ന പേരില്‍ ഒരു നൂതന ഓണ്‍ലൈൻ സേവനം അവതരിപ്പിച്ചു. നഷ്‌ടപ്പെട്ട വസ്‍തുക്കള്‍ വീണ്ടെടുക്കുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിൻ്റെ അസൗകര്യം അനുഭവിക്കുന്ന യാത്രക്കാർക്ക് ‘മിഷൻ അമാനത്ത്’ വലിയ അനുഗ്രഹമായിരിക്കും. ഈ പുതിയ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വ്യക്തികള്‍ക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കള്‍ എളുപ്പത്തില്‍ റിപ്പോർട്ടുചെയ്യാനും അവരുടെ വീടുകളിലേക്ക് തന്നെ വീണ്ടെടുക്കല്‍ പ്രക്രിയ ആരംഭിക്കാനും സഹായിക്കുന്നു. ഇന്ത്യൻ…

Read More

കുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം 10.30 ഓടെ കൊച്ചിയിൽ എത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. മരണപ്പെട്ടവരിൽ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം പുലർച്ചെ ഒരു മണിയോടെ കുവൈത്തിൽ നിന്നു പുറപ്പെട്ടു. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ്…

Read More

ഓൺലൈൻ ഓർഡർ ചെയ്ത് ലഭിച്ച ഐസ്ക്രീമിൽ മനുഷ്യ വിരൽ 

മുംബൈ: ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍. മുംബൈയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ബട്ടർ സ്‌കോച്ച്‌ ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്‌ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്‌ക്രീമില്‍ ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പോലീസിനെ അറിയിക്കുകയും…

Read More

ഇറ്റലിയിൽ മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു;

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു. ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് തകർക്കപ്പെട്ടത്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയുടെ അടിത്തട്ടിൽ അക്രമികൾ എഴുതിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ജി 7 ഉച്ചകോടിക്ക് ഒരു ദിവസം മുൻപാണ് സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട വിഷയം ഇറ്റാലിയൻ അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര…

Read More

നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു 

ഉത്തര്‍പ്രദേശ്: ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച്‌ ഇവര്‍ കത്തിക്കുകയും ചെയ്തു. ബിജ്‌നോറിലെ ജലാല്‍പൂര്‍ സ്വദേശിയായ കപില്‍ എന്നയാളാണ് സ്വന്തം ഭാര്യയുടെ ക്രൂരകൃത്യം പോലീസില്‍ അറിയിച്ചത്. കപില്‍ പാടത്ത് പണിക്കായി പോയ സമയമാണ് ഇയാളുടെ ഭാര്യ ആദേശ് ദേവി സ്വന്തം മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ശരീരം പകുതിയിലേറെ കത്തിക്കരിഞ്ഞിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി യുപി പോലീസ് അറിയിച്ചു.

Read More

ഡോക്ടറെ ബുക്ക്‌ ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടന് നഷ്ടപ്പെട്ടത് 77000 രൂപ 

CYBER ONLINE CRIME

മുംബൈ: ഡോക്ടറെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ നടന്‍ മുഹമ്മദ് ഇക്ബാലാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ദാദറില്‍ ഡോക്ടറുമായി ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കന്നതിനിടെയാണ് ഇക്ബാലിന് വന്‍ തുക നഷ്ടമായത്. നാലുദിവസം കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായെന്ന് നടന് മനസിലായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ലിങ്കുകള്‍ ഇയാള്‍ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയതു. ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ജൂണ്‍ ആറിനാണ് ഇയാള്‍ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ…

Read More

‘സിനിമ തൊഴിൽ ആണ്, പൊതുപ്രവർത്തനം രാജ്യത്തിനു വേണ്ടിയാണ്’; കേന്ദ്രമന്ത്രി ശമ്പളം വേണ്ടെന്ന് മന്ത്രി സുരേഷ് ഗോപി 

തൃശൂർ: പൂരപ്രേമിയായ താന്‍ അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തുമെന്ന് ഉറപ്പ് നല്‍കി മന്ത്രി സുരേഷ് ഗോപി. അദ്ദേഹം കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതല ഏറ്റത്തിന് പിന്നാലെ കരാര്‍ ഉറപ്പിച്ച സിനിമകള്‍ ഉപേക്ഷിക്കുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു. മന്ത്രി പദവിയും സിനിമ അഭിനയവും എങ്ങനെ ഒരുമിച്ച്‌ കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. ‘സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലയും കൃത്യമായി നിര്‍വഹിക്കും. കേന്ദ്രമന്ത്രി സ്ഥാനവും പൊതുപ്രവര്‍ത്തനവും രാജ്യത്തിനാണ്. സിനിമ തൊഴിലാണ്. അത് കുടുംബത്തിന് ഉള്ളതാണ്. ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സിനിമ സെറ്റില്‍…

Read More
Click Here to Follow Us