ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്

ലഖ്നൗ: ഗംഗാ നദിയിൽ ബോട്ടുകളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാരണാസിയിൽ ചൊവ്വാഴ്ച 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയിൽ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങൾ ഗംഗയിലേക്ക് എറിയുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളിൽ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഇഫ്താർ…

Read More

രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ മെഡിക്കൽ കോളേജിലുണ്ടായ തീ പിടുത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലാണ് സംഭവം. ട്രോമ കെയർ ഐസിയുവിലാണ് തീ പടർന്നത്. തിങ്കളാഴ്ച പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സയിൽ കഴിയുന്നയിടമാണ് ട്രോമ കെയർ ഐസിയു. രക്ഷാ പ്രവർത്തനത്തിനിടയിൽ 11 ആശുപത്രി ജീവനക്കാർക്കും പൊള്ളലേറ്റു. ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഒഡീഷയിലെ പ്രധാന സർക്കാർ…

Read More

മണ്ഡപത്തിൽ പോലീസിന്റെ ‘ക്ലൈമാക്സ്’; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു. സീമയെന്നാണ് യുവതിയുടെ പേര്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.

Read More

പ്രശസ്ത ഗായകനും റാപ്പറുമായ റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

ഡൽഹി: പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷായ്ക്ക് ലോറൻസ് ബിഷ്‌ണോയിയുടെ വധഭീഷണി. ബിഷ്‌ണോയി സംഘം ഈ ഭീഷണി മുഴക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്. ബാദ്ഷയുടെ നെറ്റിയിൽ വെടിവെക്കുമെന്നാണ് സംഘത്തിലെ രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ പറഞ്ഞത്. ഏറ്റവും പുതിയ ഗാനമായ ടട്ടീരി പുറത്തിറങ്ങി വിവാദമായതിനെ പിന്നാലെയായായിരുന്നു ഈ ഭീഷണി. ഹരിയാനയുസേ സംസ്കാരത്തെ ബാദ്ഷാ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബിഷ്‌ണോയി സംഘം ആരോപിക്കുന്നത്. 2024 ൽ ബാദ്ഷയുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബിന് പുറത്തു നടന്ന സ്ഫോടനം വെറുമൊരു ട്രെയിലർ മാത്രമായിരുന്നുവെന്നും ഇനി നേരിട്ട് വെടിവെക്കുമെന്നുമാണ് സംഘം ഫെയ്‌സ്ബൂക്കിലൂടെ പറഞ്ഞത്.…

Read More

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.’ ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Read More

പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി

അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർ‍ഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്.’ മാർച്ച് അഞ്ചിന് ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ​ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അറബിയിലായിരുന്നു സന്ദേശം വന്നത്. ‘നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ’ എന്നായിരുന്നു സന്ദേശത്തിൽ…

Read More

എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം വിമാനയാത്രക്കാരുടെ കീശ ചോർത്തുന്നു. എയർ ഇന്ത്യയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയും ഇന്ധന സർചാർജ് (Fuel Surcharge) പ്രഖ്യാപിച്ചു. മാർച്ച് 14 (ഇന്ന്) അർധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർധിച്ചതാണ് ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായത്. ഈ മേഖലയിൽ 85 ശതമാനത്തിലേറെ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് അധിക തുക നൽകേണ്ടി വരും. വർധിപ്പിച്ച…

Read More

ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇനി വിരൽത്തുമ്പിൽ; വാട്‌സ്ആപ്പിലൂടെയും മിസ്സ്ഡ് കോളിലൂടെയും എളുപ്പത്തിൽ ബുക്ക് ചെയ്യാം

ഡൽഹി: പാചകവാതക സിലിണ്ടറുകൾക്കായി വിതരണക്കാരുടെ ഓഫീസുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി ഗ്യാസ് കമ്പനികൾ. ഇൻഡ്യൻ (Indane), എച്ച്പി (HP), ഭാരത് ഗ്യാസ് (Bharat Gas) ഉപഭോക്താക്കൾക്ക് ഇനി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയോ ഒരു മിസ്സ്ഡ് കോളിലൂടെയോ വീട്ടിലിരുന്ന് തന്നെ സിലിണ്ടറുകൾ ബുക്ക് ചെയ്യാം. പ്രധാന കമ്പനികൾ നൽകുന്ന സേവനങ്ങൾ താഴെ പറയുന്നവയാണ്: ഇൻഡ്യൻ ഗ്യാസ് ഉപഭോക്താക്കൾക്ക് വാട്‌സ്ആപ്പ്, എസ്എംഎസ്, മിസ്സ്ഡ് കോൾ എന്നിവ വഴി ബുക്ക് ചെയ്യാം. വാട്‌സ്ആപ്പിൽ 7588888824 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത…

Read More

സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു

ഡൽഹി: സ്ത്രീകൾക്ക് നിർബന്ധിത ആർത്തവാവധി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരം നിയമങ്ങൾ സ്ത്രീകളെ തൊഴിൽ വിപണിയിൽ നിന്ന് പുറന്തള്ളാൻ കാരണമാകുമെന്നും തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ തൊഴിലുടമകളുടെ മാനസികാവസ്ഥ മാറും. സ്ത്രീകളെ ജോലിക്കെടുക്കുന്നത് അധികബാധ്യതയായി അവർ കണ്ടേക്കാം. ഇത് സ്ത്രീകളുടെ കരിയർ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാം. ഇത്തരമൊരു നിയമം സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. ആർത്തവം മോശമായ ഒന്നാണെന്ന…

Read More

ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്

മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും.

Read More