വഴിയരികിൽ നിർത്തിയിട്ട കാരവനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി 

വടകര: വഴിയരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൻ്റെ നടുക്കത്തില്‍ നാട്ടുകാർ. മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കരിമ്പനപ്പാലത്താണ് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ കണ്ടെത്തിയത്. മരണകാരണം പോലീസ് വിശദമായി പരിശോധിച്ച്‌ വരികയാണ്. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കാസർകോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

Read More

സ്കൂൾ ബസിൽ ഇലക്ട്രിക് വയർ വീണ് യുവതിക്ക് പരിക്ക് 

ബെംഗളൂരു: കലബുറഗി നഗരത്തില്‍ സ്‌കൂള്‍ ബസിനു മുകളില്‍ ലൈവ് ഇലക്‌ട്രിക് വയര്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. ബസിലുണ്ടായിരുന്ന 11 കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുദ്ധി വൈകല്യമുള്ള കുട്ടികള്‍ പഠിക്കുന്ന പരിവാര്‍ത്ത് ബുദ്ധി മണ്ഡ്യ സ്‌കൂളിന്റേതാണ് ബസ്. നിര്‍ത്തിയിട്ടിരുന്ന ബസില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ലൈവ് വയര്‍ വീഴുകയായിരുന്നു. കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ സഹായിച്ച ഭാഗ്യശ്രീ എന്ന സ്ത്രീ അശ്രദ്ധമായി ബസില്‍ സ്പര്‍ശിച്ചതോടെ വൈദ്യുത പ്രവാഹം ശരീരത്തിലൂടെ കടന്നു പോവുകയായിരുന്നു. വയറിലും കാലുകളിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. പ്രദേശവാസികള്‍ അതിവേഗം…

Read More

ടയർ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്കിന് പരിക്ക് 

ബെംഗളൂരു: ഉഡുപ്പി ദേശീയ പാത 66 ല്‍ കോട്ടേശ്വരത്തിന് സമീപം ടയർ പൊട്ടിത്തെറിച്ച്‌ 19 വയസുകാരനായ യുവാവിന് ഗുതുതര പരിക്ക്. കെപിഎസ് പിയു കോളേജിന് പുറകിലുള്ള ടയർ പഞ്ചർ കടയിലാണ് സംഭവം. സംഭവം മുഴുവനായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അബ്ദുള്‍ റസീദ് എന്നയാള്‍ക്കാണ് സ്വകാര്യ സ്‌കൂള്‍ ബസിന്റെ ടയർ നന്നാക്കുന്നിതിനിടെ അപകടം സംഭവിച്ചത്. ടയർ നേരെയാക്കുന്നതിനിടെ വളരെ അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ആഘാതത്തില്‍ റസീദ് സംഭവം നടന്ന സ്ഥലത്ത് നിന്ന് തെറിച്ചു പോകുകയായിരുന്നു. കയ്യിലാണ് കാര്യമായി പരിക്കേറ്റിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ മംഗളൂരുവിലെ…

Read More

9,823 കോടിയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം

ബെംഗളൂരു : സംസ്ഥാനത്ത് 9,823 കോടി രൂപയുടെ വ്യവസായ നിക്ഷേപ പദ്ധതികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അംഗീകാരം നൽകി. 5,605 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒൻപത് വ്യവസായ പദ്ധതികൾക്കാണ് അംഗീകാരമായത്. ഇതിൽ മൂന്നെണ്ണം പുതിയ പദ്ധതികളും ആറെണ്ണം നിലവിലുള്ള പദ്ധതികൾ വികസിപ്പിച്ച് പുതിയ നിക്ഷേപമിറക്കുന്നതുമാണ്. പുതിയ പദ്ധതികളിൽ ഒന്ന് സെമികണ്ടക്ടർ മേഖലയിലുള്ളതാണ്. സിലെക്ട്രിക് സെമികണ്ടക്ടർ മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരു കോചനഹള്ളിയിലെ 3,425 കോടിയുടെ സംരംഭമാണിത്. 460 പേർക്ക് ഇതിൽ തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷ. സെമി കണ്ടക്ടർ…

Read More

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബെംഗളൂരു തിമ്മഭോബിപാളയ സ്വദേശി പ്രദീപ് ശിവലിംഗയ്യയാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ചേതനെ (30) മാദനായകനഹള്ളി പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 17-നാണ് പ്രദീപിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ചേതൻ രണ്ടുമാസത്തോളമായി പ്രദീപിന്റെ വീട്ടിലായിരുന്നു താമസം. ഇരുവരും മദ്യപിക്കുക പതിവായിരുന്നു. മദ്യപിക്കുമ്പോൾ പ്രദീപ് വീട്ടിനകത്ത് മൂത്രമൊഴിക്കുന്നതിനെ ചേതൻ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയശേഷം ചേതൻ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. സേലത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Read More

സ്കൈപ്പ് വഴി കോൾ; ഡിജിറ്റല്‍ അറസ്റ്റിലൂടെ യുവാവിന് നഷ്ടമായത് 11.8 കോടി 

ബെംഗളൂരു: സിം കാർഡ് നിയമ വിരുദ്ധമായി ഉപയോഗിച്ചെന്ന് പറഞ്ഞ് സ്കൈപ്പിലൂടെ കോൾ. ഡിജിറ്റല്‍ അറസ്റ്റിലൂടെ ബെംഗളൂരുവിലെ സോഫ്റ്റ്വെയർ എൻജിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. 39-കാരനായ എൻജിനീയറെ നവംബർ 11-നാണ് തട്ടിപ്പുകാർ വിളിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ എൻജിനീയറെ വിളിച്ചത്. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോഗിച്ചിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ എൻജിനീയറെ ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥനാണെന്ന…

Read More

ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മൈസൂരു : ശിവമോഗയിൽനടന്ന ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കഴിഞ്ഞദിവസം രാത്രി ശിവമോഗ സാഗർ റോഡിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ഒരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

നാട്ടിലേക്ക് ഇന്നും സ്പെഷ്യൽ ട്രെയിൻ ; വിശദാംശങ്ങൾ വായിക്കാം 

ബെംഗളൂരു: അവധിക്കാല തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. ബയ്യപ്പനഹള്ളി ടെർമിനൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഇന്ന് സർവീസ് നടത്തും. നാളെ ഉച്ചയോടെയാണ് മടക്കയാത്ര. ഇരു റൂട്ടിലും ഓരോ സർവീസുകളാണ് ഉള്ളത്. ഇന്ന് വൈകുന്നേരം 3.50 ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് നാളെ രാവിലെ 10.05 ന് തിരുവനന്തപുരം നോർത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് കെആർപുരം, ബംഗാർപേട്ട് എന്നിവിടങ്ങളിൽ നിർത്തും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്‌, തൃശൂർ, ആലുവ,എറണാകുളം, കോട്ടയം, തിരുവല്ല, ചിങ്ങവനം, ചെങ്ങന്നൂർ,മാവേലിക്കര, കായംകുളം,…

Read More

സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 9 അയ്യപ്പ ഭക്തർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു : ഹുബ്ബള്ളി സായിഗനറിലെ ശിവക്ഷേത്രത്തിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ ഹുബ്ബള്ളിയിലെ ‘കിംസ്’ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചകവാതക സിലിൻഡർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷം ക്ഷേത്രത്തിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്. സിലിൻഡർ ശരിയായ രീതിയിൽ അടയ്ക്കാത്തതിനെത്തുടർന്ന് വാതകം ചോർന്നതാവാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശബരിമലയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽപെട്ടത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നന്ദഗവിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

മാട്രിമോണിയല്‍ സൈറ്റ് വഴി യുവതിയുടെ തട്ടിപ്പ്; , മൂന്ന് സമ്പന്നരെ വിവാഹം കഴിച്ച് തട്ടിയത് 1.25 കോടി

ഡല്‍ഹി: പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്. 2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ…

Read More
Click Here to Follow Us