ബെംഗളൂരു : ബെംഗളൂരുവിൽ മൃഗസംരക്ഷണകേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). നായകളെയും പൂച്ചകളെയും സംരക്ഷിക്കാനും ചികിത്സിക്കാനും ലക്ഷ്യമിട്ടാണിത്. നിലവിൽ ഇത്തരം കേന്ദ്രങ്ങളില്ലാത്തതിനാൽ പരിക്കേൽക്കുന്ന തെരുവുനായകളെയും മറ്റുമൃഗങ്ങളെയും വിവിധ എൻ.ജി.ഒ.കൾക്കാണ് കൈമാറുന്നത്. ബി.ബി.എം.പി.യുടെ ദാസറഹള്ളി, ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദാസറഹള്ളി സോണിൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ്, സൗത്ത് സോണുകളിൽ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. മൂന്നുമാസത്തിനുള്ളിൽ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഓരോകേന്ദ്രത്തിലും 20-ലേറെ മൃഗങ്ങളെ പരിപാലിക്കാനാകും. പ്രത്യേക പരിശീലനംലഭിച്ച ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും.
Read MoreCategory: LATEST NEWS
നിയന്ത്രണം നഷ്ടമായ ലോറി അപകടത്തിൽ പെട്ട് 4 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് ദാരുണാന്ത്യം. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ന് ആയിരുന്നു സംഭവം. ബംഗളുരു ചെന്നൈ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. മാഹാരാഷ്ട്രയില്‍ നിന്ന് സവാളയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. റോഡിലെ മീഡിയൻ മറികടന്ന് മറുവശത്തെത്തിയ ലോറി രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ആന്ധ്രയില്‍ നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ഒരു ലോറിയും ആന്ധ്രയില്‍ നിന്നുതന്നെ കൃഷ്ണഗിരിയിലേക്ക് വരികയായിരുന്ന മറ്റൊരു ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. സവാളയുമായി വരികയായിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ തല്‍ക്ഷണം…
Read Moreഅവധി ആഘോഷിക്കാൻ കേരളത്തിൽ എത്തി; യാത്ര അവസാനിച്ചത് വലിയ ദുരന്തത്തിൽ
കോഴിക്കോട്: തിക്കോടിയില്‍ കല്ലകത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം. വയനാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 22 അംഗ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreവില വർദ്ധനവ് സാരമായി ബാധിച്ച് ബിയർ വിപണി
ബെംഗളൂരു: സംസ്ഥാനത്ത് ബിയറിനും വിലകൂടയതോടെ വില്പനയിൽ കുറവ്. സർക്കാർ ഏർപ്പെടുത്തിയ കുത്തനെയുള്ള വില വർധന ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ബിയറിനും വില വർധിച്ച ത്. 650 മില്ലി ബിയറിന് ബ്രാൻഡ് അനുസരിച്ച് 10 മുതല്‍ 45 രൂപ വരെ വില കൂടും. ഈ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തില്‍ റെക്കോഡ് മദ്യവില്‍പ്പന നടന്നിട്ടും എക്സൈസ് വകുപ്പിലെ വരുമാനക്കുറവ് പരിഹരിക്കാനാണ് വില വർധന ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. നേരത്തെ 100 രൂപയുണ്ടായിരുന്ന ബിയറിന് ഇപ്പോള്‍ 145 രൂപയാകും. 230 രൂപയുണ്ടായിരുന്ന ബിയറിന് 240 രൂപയുമാകും.…
Read Moreശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു
ബെംഗളൂരു: പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11.50-ഓടെ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ മകന്റെ വിവാഹ ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ വിദഗ്ധനാണ് കെ എം ചെറിയാൻ.
Read Moreചുരത്തിൽ തീപ്പിടിത്തം; അഗ്നിക്കിരയായത് നൂറുകണക്കിന് ഏക്കർ വനഭൂമി
ബെംഗളൂരു : ചിക്കമഗളൂരുവിലെ ചാർമാഡി ചുരത്തിലെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ നൂറുകണക്കിന് ഏക്കർ വനഭൂമിയിൽ നാശമുണ്ടായി. അന്നപ്പ സ്വാമി ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ പടരുന്നത് ശനിയാഴ്ചയും തുടർന്നു. അഗ്നിരക്ഷാ സേനയും വനം ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയോടെ തീ പടരുന്നത് ഏതാണ്ട് തടയാനായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ചാർമാഡി ചുരത്തിന്റെ ബിദിരുതല മേഖലയിൽ തീപ്പിടിത്തമുണ്ടായിരുന്നു. മുളകൾ കൂടുതലുള്ള മേഖലയിലാണ് അന്ന് തീപടർന്നത്. കുറെ ഭാഗം വനഭൂമി കത്തിനശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ചത്തെ തീപ്പിടിത്തം.
Read Moreജവാന് ഉൾപ്പെടെയുള്ള മദ്യവിലയിൽ വർധന; വിലവർധന പ്രാബല്യത്തിൽ തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: കേരളത്തിൽ മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. തിങ്കളാഴ്ച മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് മദ്യത്തിന്റെ വില വർധിപ്പിക്കണമെന്ന് ഏറെ നാളായി മദ്യ കമ്പനികൾ…
Read Moreനാലുവയസ്സുകാരിയുടെ മരണം: രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു : ബെലഗാവിയിൽ നാലു വയസ്സുകാരി മരിച്ചസംഭവത്തിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റുചെയ്തു. വഡഗോൺ സ്വദേശി സപ്ന രായണ്ണ നാവിയെയാണ് ബെലഗാവി എ.പി. എം.സി. പോലീസ് അറസ്റ്റുചെയ്തത്. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനായ രായണ്ണ നാവിയുടെ മകൾ സമൃദ്ധി രായണ്ണ നാവി മരിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞവർഷം മേയ് 20-നാണ് സമൃദ്ധി മരിച്ചത്. രായണ്ണയുടെ ആദ്യഭാര്യ മരിച്ചതിനുശേഷം വിവാഹംകഴിച്ചതാണ് സപ്നയെ. സപ്നയാണ് കുട്ടിയുടെ മരണത്തിനു പിന്നിലെന്ന് മുത്തച്ഛൻ സുനിൽ ഹംപന്നവർ ആദ്യംസംശയമുന്നയിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് കേസെടുത്തെങ്കിലും സപ്ന കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യംനേടി. പക്ഷേ, അടുത്തിടെ പുറത്തുവന്ന പോസ്റ്റ്…
Read Moreപദ്മ പുരസ്കാരം; സംസ്ഥാനത്ത് ഒരു പദ്മവിഭൂഷൻ, രണ്ട് പദ്‌മഭൂഷൻ, ആറ് പദ്മശ്രീ
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ കർണാടകത്തിന് മികച്ച പരിഗണന. പദ്മവിഭൂഷൻ പുരസ്കാരത്തിന് ഒരാളും പദ്‌മഭൂഷന് രണ്ടു പേരും പദ്മശ്രീ പുരസ്കാരത്തിന് ആറുപേരും അർഹരായി. പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ ലക്ഷ്മി നാരായണ സുബ്രഹ്മണ്യനാണ് ഉയർന്ന ബഹുമതിയായ പദ്മവിഭൂഷൺ അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതാണ്. കന്നഡ നടൻ അനന്ദ് നാഗിനും പ്രമുഖ മാധ്യമ പ്രവർത്തകനും പ്രസാർ ഭാരതിയുടെ മുൻ ചെയർമാനുമായ എ. സൂര്യപ്രകാശിനുമാണ് പദ്മഭൂഷൻ പുരസ്കാരം ലഭിച്ചത്. പ്രശസ്ത പാവകളി കലാകാരിയായ കൊപ്പാൾ…
Read Moreസംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
Read More