ഓൺലൈൻ ലോൺ എടുത്തു; നഗ്ന ഫോട്ടോ അയക്കുമെന്ന ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി 

കൊച്ചി: ഓണ്‍ലൈൻ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈൻ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പോലീസ് അന്വേഷണം തുടങ്ങി.

Read More

കേരളത്തിൽ ഇന്ന് ഹർത്താൽ പൊതുഗതാഗതത്തെ എങ്ങനെ ബാധിക്കും?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹർത്താല്‍. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താല്‍. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താല്‍. ദേശീയ തലത്തില്‍ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താല്‍. ഹർത്താല്‍ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താല്‍. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി-…

Read More

കേരളത്തിലും നാളെ ഹർത്താൽ നടത്തും 

തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താല്‍ നടത്തും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളെ വേർതിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആർമിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും ചേർന്നാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ സംഘടനകളും ഈ പ്രതിഷേധത്തിനായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലയഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ,…

Read More

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക് 

jewellery

കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച്‌ 6,670 രൂപയിലെത്തി. കഴിഞ്ഞ വാരം പവന്റെ വിയില്‍ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്. സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ തിരക്ക്…

Read More

സൂപ്പർമൂൺ ബ്ലൂമൂൺ പ്രതിഭാസം ഇന്ന് കാണാം

കൊച്ചി: ഇന്ന് രാത്രി ആകാശം തെളിഞ്ഞു നിൽക്കുകയാണെങ്കിൽ സൂപ്പർമൂൺ ബ്ലൂമൂൺ എന്ന് പ്രതിഭാസം കാണാൻ സാധിക്കും. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.56നാണ് ഈ പ്രതിഭാസം ആകാശത്ത് തെളിയുക. മൂന്ന് ദിവസത്തോളം സൂപ്പര്‍മൂൺ ആകാശത്തുണ്ടാകും. നാസ കണക്കുകൂട്ടുന്നത് പ്രകാരം പൂർണചന്ദ്രനാണ് സൂപ്പർമൂൺ. പ്രത്യേകത എന്തെന്നാൽ, ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണിത്. ഒരു ഋതുവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂമൂൺ എന്ന് വിളിക്കാറുണ്ട്. ഇത്തവണ മൂന്നാമത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂൺ എന്നതിനാലാണ് ‘സൂപ്പർമൂൺ ബ്ലൂമൂൺ’ എന്ന് വിളിക്കുന്നത്.…

Read More

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും; ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പത്തനംതി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ടും നൽ​കി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ഇനി ഓണനാളുകൾ; പൊന്നിൻ ചിങ്ങം വന്നെത്തി

കൊച്ചി: പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നെത്തി. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേൾക്കുമ്പോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക. പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിട്ടേക്കും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് രാവിലെ സാസ്കാരിക വകുപ്പ് പുറത്തു വിട്ടേക്കും. വിവരാകാശ നിയമ പ്രകാരം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടവർക്ക് റിപ്പോർട്ട് ആദ്യം നൽകണമെന്ന നിർദ്ദേശമാണ് മന്ത്രി സജി ചെറിയാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത് തടസമാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി തടഞ്ഞിട്ടില്ല. നടി രഞ്ജിനി നൽകിയ ഹർജി തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. കമ്മിറ്റിക്ക് മുന്നിൽ താനടക്കം മൊഴി നൽകിയപ്പോൾ ഹേമ കമ്മിറ്റി സ്വകാര്യത ഉറപ്പു…

Read More

നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി കുട്ടിയുടെ അമ്മൂമ്മ ജാൻസിയേയും അവശനിലയിൽ കണ്ടെത്തി. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും ജാൻവിയേയും ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമല്ലെന്നാണ് പ്രാഥമിക നിഗമനം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാൻസി പറയുന്നതെന്ന് പൊലീസ്…

Read More

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു:പൃഥ്വിരാജ് മികച്ച നടൻ അവാർഡുകൾ വാരികൂട്ടി ആടുജീവിതം

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്റെ തേരോട്ടം.9 പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടനായി പൃഥ്വിരാജ് സുകുമാരനെ തെരെഞ്ഞെടുത്തു. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ  മികച്ച നടൻ- പൃഥ്വിരാജ്, മികച്ച സംവിധായകൻ- ബ്ലെസി,മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസി, മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി, മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം,മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍. 54-ാമത്…

Read More
Click Here to Follow Us