നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം.

ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.

വീടിനടുത്തുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തായി കുട്ടിയുടെ അമ്മൂമ്മ ജാൻസിയേയും അവശനിലയിൽ കണ്ടെത്തി.

ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും ജാൻവിയേയും ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിനെ പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമല്ലെന്നാണ് പ്രാഥമിക നിഗമനം.

പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാൻസി പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന.

ജാൻസിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

കൊലപാതക സാദ്ധ്യതയടക്കം പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം അറിയാൻ സാധിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts