ദില്ലി: ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ…
Read MoreCategory: KERALA
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിയത്. ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത് പ്രഖ്യാപനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണ്. രാഹുൽ ഗാന്ധി ഇന്നലെ രാത്രി വൈകി ഖാർഗെ, സോണിയാ ഗാന്ധി, എ.കെ. ആന്റണി എന്നിവരുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ആരായുകയുണ്ടായി. വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം.…
Read Moreഡ്രോയർ തുറന്ന കുട്ടികൾ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സ്വർണ്ണ മോതിരമിട്ട് മൂർഖൻ പാമ്പ്!
കാസർകോട്: വീട്ടിലെ മേശയുടെ ഡ്രോയറിനുള്ളിൽ സ്വർണ്ണമോതിരം ഉടലിൽ കുടുങ്ങിയ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അടൂർ സ്വദേശി രവിയുടെ വീട്ടിലാണ് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച ഈ വിചിത്ര സംഭവം നടന്നത്. കുട്ടികൾ കണ്ടത് പാമ്പിനെ; ഒപ്പം തിളങ്ങുന്ന മോതിരവും വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മേശയുടെ ഡ്രോയർ തുറന്നപ്പോൾ വലിയൊരു മൂർഖൻ പാമ്പ് ചുരുണ്ടുകിടക്കുന്നത് കണ്ടത്. ഭയന്നുപോയ കുട്ടികൾ ഉടൻ തന്നെ മുതിർന്നവരെ വിവരമറിയിച്ചു. തുടർന്ന് പാമ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് അതിന്റെ ശരീരത്തിന്റെ മധ്യഭാഗത്തായി ഒരു സ്വർണ്ണമോതിരം മുറുകെ പിടിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കുടുങ്ങിയത്…
Read Moreബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
ബെംഗളൂരു: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്റെ കാറിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി സഹോദരങ്ങൾ മരിച്ചു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർക്ക് പരുക്കേറ്റു. ബെംഗളൂരു–സേലം ദേശീയപാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്കു സമീപം കുറുവരപള്ളിയിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. ദിവ്യയുടെയും ദീപക്കിന്റെയും അച്ഛൻ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ രവീന്ദ്രൻ (59), ഭാര്യ പാർവതി (53), ഇവരുടെ മറ്റൊരു മകൾ രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ…
Read Moreകെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി മുൻ കെ.പി.സി.സി അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖ നേതാക്കളിൽ നിന്ന് ഹൈക്കമാൻഡ് അഭിപ്രായം തേടിയിട്ടുണ്ട്. നിയമസഭാ കക്ഷിയിലെ 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.…
Read Moreമുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
കണ്ണൂർ: സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധയാകുന്നു. കൂടാളി മണ്ഡലം പ്രസിഡന്റ് എൽ.ജി. ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി വി.ആർ. പ്രസാദ്, ഡി.സി.സി സെക്രട്ടറി എന്നിവരുൾപ്പെടെ മൂന്ന് നേതാക്കളാണ് സുധാകരനെ കാണാനെത്തിയത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി പാർട്ടിയിൽ സജീവമായ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. എന്നാൽ, സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കാണ് തങ്ങൾ എത്തിയതെന്നും നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരന്റെ വീട്ടിലെത്തിയ…
Read Moreകേരള മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ല; തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അസാധാരണമായ കാലതാമസം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരം സുപ്രധാന തീരുമാനങ്ങളിൽ എന്നും അവസാന വാക്ക് ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനം പൂർണ്ണമായും അംഗീകരിക്കുക എന്നതാണ് പാർട്ടിയുടെ നയമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. സ്വാഭാവികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഘടകകക്ഷികളുടെ ഭാഗത്തുനിന്നുള്ള വിമർശനങ്ങളും നിർദ്ദേശങ്ങളും പാർട്ടി ഗൗരവമായി തന്നെ…
Read Moreകാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. പിണറായി വിജയൻ തിരുവനന്തപുരത്ത് വാടക വീട് എടുത്തു. ബേക്കറി ജംഗ്ഷനിലാണ് വാടക വീടെടുത്തത്. ഡൽഹിയിൽ നിന്ന് മടങ്ങി എത്തിയാൽ താമസിക്കുക ഈ വീട്ടിലായിരിക്കും. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ചർച്ച നടക്കുന്നതിനിടെയാണ് നീക്കം. ക്ലിഫ് ഹൗസിൽ നിന്നും സാധനങ്ങൾ വാടക വീട്ടിലേക്ക് മാറ്റി. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്ക് താമസം മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Read Moreബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി
കാസർഗോഡ്: കാസർഗോഡ് പ്രതിശ്രുത വരൻ മരണപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ വിഷമം സഹിക്കാതെയാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. തുടർന്ന് യുവതി മാനസികമായി തളർന്നിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കുടുംബം കണ്ടെത്തിയത്
Read Moreട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;
കൊട്ടാരക്കര: പാലരുവി എക്സ്പ്രസ് ട്രെയിനിൽ ആറു വയസ്സുകാരിക്ക് നേരെ നടന്ന പീഡനശ്രമം സഹയാത്രികയുടെ ഇടപെടലിൽ പരാജയപ്പെട്ടു. പ്രതിയായ കൊല്ലം അയത്തിൽ സ്വദേശി എ. സാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണ (36) നടത്തിയ ധീരമായ ഇടപെടലാണ് കുരുന്നിന് തുണയായത്. മാതൃദിനത്തിൽ നാടിന്റെ അഭിമാനമായി മാറിയ വീണ, സമാനമായ സാഹചര്യങ്ങളിൽ മുൻപും കുറ്റവാളികളെ പിടികൂടാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെ കൊട്ടാരക്കരയിൽ നിന്ന് ട്രെയിൻ കയറിയ വീണയും മാതാവും സഞ്ചരിച്ചിരുന്ന ജനറൽ കോച്ചിലായിരുന്നു സംഭവം. ട്രെയിനിന്റെ തറയിൽ മുത്തച്ഛനൊപ്പം…
Read More