കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിനുള്ളിലെ വിഭാഗീയതയും ഗ്രൂപ്പ് പോരും രൂക്ഷമായ സാഹചര്യത്തിൽ, തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ മതിയെന്നാണ് പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനം. നിലവിൽ സംസ്ഥാനത്തെ സംഭവവികാസങ്ങൾ കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടായേക്കുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിലവിൽ കർണാടക സന്ദർശനത്തിലാണ്. അദ്ദേഹം ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം നിർണ്ണായക ചർച്ചകൾ നടക്കും. ഖാർഗെയും രാഹുൽ…

Read More

ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

കൊച്ചി: കേരളവും ലക്ഷദ്വീപും തമ്മിലുള്ള യാത്രാബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സീപ്ലെയ്ൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ ഇന്ന് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് വിവിധ ലക്ഷദ്വീപ് ദ്വീപുകളിലേക്ക് വേഗത്തിലുള്ള യാത്രാ സൗകര്യം ഒരുക്കുന്നതിനും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ നടക്കുന്നത്. പരീക്ഷണപ്പറക്കലിനായി സ്പൈസ് ജെറ്റിന്റെ കനേഡിയൻ വൈക്കിങ് ഡിഎച്ച്സി-6-400 ട്വിൻ ഓട്ടർ ഇരട്ട എഞ്ചിൻ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാവുന്ന ഈ…

Read More

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം

ഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ കനത്ത പരാജയവും തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും. കേരളത്തിലെ പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തിൽ ഇന്നോ നാളെയോ ആയി തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുമായി വൻ വിജയം നേടിയ യു.ഡി.എഫിനെയും നിയമസഭയിൽ സാന്നിധ്യമറിയിച്ച ബി.ജെ.പിയെയും നേരിടാൻ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പ്രതിപക്ഷ നേതൃത്വത്തിലേക്ക് മാറുന്ന…

Read More

മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അവസാനിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ, നേതാക്കളുടെ പേരിലുള്ള പരസ്യമായ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തകരോട് സംയുക്തമായി അഭ്യർത്ഥിച്ചു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. പ്രവർത്തകർ ഇത്തരത്തിൽ പരസ്യമായി രംഗത്തിറങ്ങുന്നത് കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്ന് എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷിയും ഓർമ്മിപ്പിച്ചു.…

Read More

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ മുറുകുന്നതിനിടെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം 955 രൂപ അടച്ചാണ് പൂജകൾ ബുക്ക് ചെയ്തത്. ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ…

Read More

ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹൈക്കമാന്‍ഡ് ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഡല്‍ഹിയിലെത്തിയ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തും. തര്‍ക്കങ്ങളില്ലാതെ സമവായത്തിലെത്താന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് വ്യത്യസ്ത അവകാശവാദങ്ങളാണ് ഉയരുന്നത്. എംഎല്‍എമാരുടെ അംഗബലത്തില്‍ കെ.സി. വേണുഗോപാല്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍, ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി.ഡി. സതീശന് അനുകൂലമാണ്. അതേസമയം, സീനിയോറിറ്റി പരിഗണിച്ച് ഒരു സമവായ സ്ഥാനാര്‍ഥിയായി താന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. ഭൂരിഭാഗം…

Read More

ബെംഗളൂരുവിനെ നടുക്കി ഹോട്ടലിലെ അഗ്നിബാധ; ഒരാൾ ശ്വാസം മുട്ടി മരിച്ചു, നാലുപേരുടെ നില ഗുരുതരം.

ബെംഗളൂരു: നഗരത്തിലെ നാഗർബവിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. പുക ശ്വസിച്ച് നില ഗുരുതരമായ നാലുപേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാഗർബവിയിലെ ഹോട്ടലിൽ രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നി വിഴുങ്ങിയ കെട്ടിടത്തിനുള്ളിൽ അഞ്ച് പേർ കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഭീമ, ശിവാനന്ദ്, സതീഷ്, രാജ്കുമാർ എന്നിവരെ അതിസാഹസികമായി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ 45-കാരനായ രാജ്കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ നിറഞ്ഞ കനത്ത പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ്…

Read More

സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ ‘ജെൻഡർ ടിക്കറ്റിങ്’; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ ലിംഗവിവരങ്ങൾ ശേഖരിക്കുന്നതിനായി ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം ഏർപ്പെടുത്തുന്നു. ഈ വരുന്ന ശനിയാഴ്ച മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും. ഇതനുസരിച്ച് കണ്ടക്ടർമാർ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീൻ (ഇടിഎം) വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ ‘പുരുഷൻ’ ആണോ ‘സ്ത്രീ’ ആണോ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. യാത്രക്കാരുടെ കൃത്യമായ കണക്കുകൾ ലഭ്യമാക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി ഇടിഎം സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ ഇതിനകം വരുത്തിയിട്ടുണ്ട്. ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ ലിംഗവിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തുന്നുണ്ടെന്ന് കണ്ടക്ടർമാർ…

Read More

മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും ‘ഔട്ടായോ’?

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ നിർണ്ണായക വിവരങ്ങൾ പുറത്ത്. നിലവിലെ കണക്കുകൾ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിനെ അനുകൂലിച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംഎൽഎമാരായ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചവരുടെ പട്ടികയിലുണ്ട്. രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായി…

Read More

വി.ഡി. സതീശനായി മുറവിളി: കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം; ഗ്രൂപ്പ് പോര് തെരുവിലേക്ക്

കോട്ടയം: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ കോൺഗ്രസ് പ്രവർത്തകൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ ഫ്രാൻസിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് ഇയാളെ അനുനയിപ്പിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശൻ അനുകൂലികളും കെ.സി. വേണുഗോപാൽ അനുകൂലികളും തമ്മിലുള്ള പോര് രൂക്ഷമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കെ.സി.…

Read More