50ല്‍ അധികം സംഘടനകള്‍ ഉണ്ട് 10ല്‍ അധികം ഫേസ്ബുക്ക്‌ കൂട്ടായ്മകളും,എന്നാലും ബെംഗളൂരു മലയാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ല;റയില്‍വേയുടെ മലയാളികളോടുള്ള വഞ്ചന തുടരുന്നു;യെശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഒരു സൌകര്യവും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റാന്‍ ആലോചന.

ബെംഗളൂരു : നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ വഞ്ചന തുടര്‍ക്കഥ ആവുകയാണ്,അതില്‍ ഏറ്റവും പുതിയതായി ഉള്ള വാര്‍ത്തയാണ് പ്രതിദിന തീവണ്ടി യായ യെശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ്‌ യെശ്വന്ത്പൂരില്‍ നിന്ന് എടുത്തു മാറ്റി ബാനസവാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആണ് റെയില്‍വേ യുടെ പുതിയ നീക്കം. യെശ്വന്ത് പൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഉള്ള ഗുണം ?ബാനസവാടിയിലേക്ക് മാറ്റുമ്പോള്‍ എന്ത് സംഭവിക്കും? നഗരത്തില്‍ 2 റെയില്‍വേ ടെര്‍മിനലുകള്‍ മാത്രമേ ഉള്ളൂ അതില്‍ ഒന്ന് സിറ്റി റെയില്‍വേ സ്റ്റേഷനും അടുത്തത് യെശ്വന്ത്പൂര്‍ സ്റ്റേഷനുമാണ്,യാത്രക്കാര്‍ക്ക് വൃത്തിയുള്ള  ശുചി മുറി,വേറെ വേറെ…

Read More

യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് റെയില്‍വേ സ്റ്റേഷനിലും ഇനി ചെക്ക് ഇന്‍!!

train travelers

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പോകേണ്ട ട്രെയിന്‍ സ്‌റ്റേഷനിലെത്തുന്നതിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധനകള്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ കുംഭമേളയോടനുബന്ധിച്ച് അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള…

Read More

കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ വിപ്രോ ജീവനക്കാരന്‍ തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു;ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ ട്രാക്കിലേക്ക് വീണ് മരണമടഞ്ഞത് ആന്ധ്ര സ്വദേശി.

ബെംഗളൂരു: കെ.ആര്‍.പുര റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുകയായിരുന്നു യുവാവ്‌ പാളത്തിലേക്ക് തെന്നിവീണ് മരിച്ചു.ഇന്ന് രാവിലെ നാലരയോടെ ആണ് സംഭവം,കിരണ്‍ കുമാര്‍ (38) എന്നാ ആന്ധ്ര സ്വദേശിയാണ് ചെന്നൈ മെയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ തെന്നി ട്രാക്കിലേക്ക് വീഴുകയും മരണ മടയുകയും ചെയ്തത്. രാമമൂര്‍ത്തി നഗറില്‍ തമ്പുചെട്ടി പാളയ മെയിന്‍ റോഡിലെ അക്ഷയ നഗറില്‍ ആണ് താമസം,വിപ്രോ ജീവനക്കാരന്‍ ആണ്.തന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ പോയി മടങ്ങുന്ന വഴി ആണ് അപകടം ഉണ്ടായത്.നെല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് റോഡ്‌ മാര്‍ഗം വന്ന കിരണ്‍ ചെന്നൈയില്‍ നിന്ന് ചെന്നൈ മെയില്‍ ട്രെയിനില്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.…

Read More

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കല്ലേ… ഹുബ്ബളളി-കൊച്ചുവേളി എക്സ്പ്രസിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ.

ബെംഗളൂരു :ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ്തീവണ്ടിയിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ കൂടി ഉൾപ്പെടുത്തി. ബുധനാഴ്ച രാവിലെ 6.45 നു ഹുബ്ബള്ളിയിൽ നിന്ന് (12777) തിരിച്ച് വൈകീട്ട് 3ന് യശ്വന്ത് പുര വഴി അടുത്ത ദിവസം 6.30ന് രാവിലെ കൊച്ചു വേളിയിലെത്തും. തിരിച്ച് വ്യാഴം ഉച്ചക്ക് 12.50 ന് പുറപ്പെട്ട് 4.30ന് യശ്വന്ത്പുരയിലും 12.40 ന് ഹുബ്ബള്ളിയാലുമെത്തും.

Read More

ക്രിസ്മസ് അവധിനാട്ടില്‍ പോകാനുള്ള ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം തീര്‍ന്നു;കര്‍ണാടക-കേരള ആര്‍ടിസിയുടെ ബൂക്കിംഗ് ആരംഭിക്കാന്‍ ഇനിയും ഒരു മാസം ബാക്കി;കഴുത്തറപ്പന്‍ നിരക്കുമായി സ്വകാര്യ ബസുകള്‍;ടിക്കെറ്റിനായി മലയാളികള്‍ നെട്ടോട്ടത്തില്‍.

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇനി പ്രതീക്ഷ പ്രത്യേക സർവീസുകളിൽ. ഡിസംബർ 22, 23, 24 തീയതികളിലെ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. ഇനി രണ്ടു മാസത്തോളമുണ്ടെങ്കിലും നാട്ടിലേക്ക് ടിക്കറ്റില്ലാത്തത് മലയാളികൾക്ക് ബുദ്ധിമുട്ടായിരിക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നാണ് ആവശ്യം. കേരള, കർണാടക ആർ.ടി.സി.കൾ ബുക്കിങ് ആരംഭിക്കാൻ ഒരു മാസം ബാക്കിയുണ്ട്. യാത്രയ്ക്ക് 30 ദിവസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തേ കേരള ആർ.ടി.സി.യിൽ 45 ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്യാമായിരുന്നെങ്കിലും പിന്നീട് 30 ദിവസമായി കുറയ്ക്കുകയായിരുന്നു. അതേസമയം,…

Read More

മാസങ്ങളായി മുടങ്ങിയ ബെം​ഗളുരു-മംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും.

ബെം​ഗളുരു: പാളത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ആഗസ്റ്റ്‌ മധ്യത്തില്‍  നിര്‍ത്തിവച്ച ബെം​ഗളുരു-മംഗളൂരു ട്രെയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ ചീഫ് പി ആര്‍ ഓ ഇ വി ജയ അറിയിച്ചു. ബെം​ഗളുരു-കണ്ണൂര്‍,ബെം​ഗളുരു-കാര്‍വാര്‍ ട്രെയിന്‍ ഇന്ന് ഓടിത്തുടങ്ങും അതേസമയം റേക്ക് എത്താത്തതിനാല്‍ 16516 നമ്പര്‍ കാര്‍വാര്‍ മംഗളൂരു ജംഗ്ഷന്‍ – യേശ്വന്ത്പുര എക്സ്പ്രസ്സ്‌ ഇന്ന് സര്‍വീസ് നടത്തുകയില്ല.  

Read More

ഈ മാസം 20 ന് മുതല്‍ ഓടിത്തുടങ്ങുന്ന ട്രെയിന്‍ ഹം”സഫര്‍” എക്സ്പ്രസ്സ്‌ ആയി മാറുമോ എന്ന് കനത്ത ആശങ്ക;അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

ബെംഗളൂരു : 2014 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിന്‍ ഓടിത്തുടങ്ങാന്‍ ഇത്രയും വൈകിയതിന് കാരണം എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം,ഓണം അടക്കമുള്ള തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പോലും അവസാന നിമിഷം ആരുമറിയാതെ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന റയില്‍വേ ഉദ്യോഗസ്ഥരുടെ ചേതോ വികാരം എന്താണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം.വരുന്ന ഇരുപതാം തീയതി കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനം ഉത്ഘാടനം ചെയ്യാന്‍ പോകുന്ന “ഹം സഫര്‍ ” എക്സ്പ്രസ്സ്‌ എത്രത്തോളം നഗരത്തിലെ മലയാളികള്‍ക്ക് ഉപകാര പ്രദമാകും എന്ന് കണ്ടറിയേണ്ടി യിരിക്കുന്നു. ഈ ട്രെയിന്‍ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ…

Read More

സന്തോഷ വാർത്ത! ബെംഗളൂരു മലയാളികൾക്ക് റെയിൽവേയുടെ സമ്മാനം;ഏറ്റവും തിരക്കുള്ള വെള്ളിയാഴ്ചകളിൽ “ഹംസഫർ എക്സ്പ്രസ് “കൊച്ചുവേളി വരെ;പ്രതിദിനമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം.

ബെംഗളൂരു∙ കൊച്ചുവേളി –ബാനസവാടി ദ്വൈവാര ഹംസഫർ എക്സപ്രസ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20നു തിരുവനന്തപുരത്ത് ഉൽഘാടനം ചെയ്യും.തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കേണ്ടതിന്റെ ആവശ്യകത റെയിൽവേയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പ്രതിദിന ട്രെയിനിനായി ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. 2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗളൂരു ട്രെയിനാണു നാലു വർഷത്തെ കാത്തിരപ്പിനൊടുവിൽ സർവീസ് ആരംഭിക്കുന്നത്.പ്രതിദിനം 600 ബസുകളാണു കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്നതെന്നത് ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. പുതിയ ട്രെയിൻ ഓടിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി…

Read More

മണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സർവീസുകൾ കുറച്ചു ദിവസത്തേക്ക് റദ്ദാക്കി.

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷന്റെകീഴിൽ വരുന്ന സക്ലേശ്പുർ- സുബ്രഹ്മണ്യറോഡ് മേഖലകളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് കാർവാർ വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. ഈ മാസം 15 വരെ ഇതുവഴിയുള്ള തീവണ്ടികൾ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഈ തീവണ്ടിയിൽ നാട്ടിൽ പോകാനിരുന്ന മലയാളികൾ മറ്റു മാർഗങ്ങൾ തേടേണ്ടിവരും. 16517/16523-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത്, പതിനൊന്ന് തീയതികളിലെ സർവീസുകളും 16511/16513-ാം നമ്പർ കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ/കാർവാർ എക്സ്പ്രസ് സെപ്റ്റംബർ…

Read More

റെയിൽവേ അവഗണനക്കെതിരെ ബെംഗളൂരു മലയാളികൾ ഒന്നിച്ച് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു;സ്പെഷൽ ട്രെയിൻ പുറപ്പെടുന്നതിന്റെ ഒരു മണിക്കൂർ മുൻപെ മാത്രം പ്രഖ്യാപനം നടത്തി റെയിൽവേ “മാതൃകയായി”

ബെംഗളൂരു : എല്ലായിപ്പോഴും റയിൽവേ അങ്ങിനെയാണ് ഓണത്തിനോടനുബന്ധിച്ച് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതിരിക്കാൻ ആദ്യം ശ്രമിക്കും, അവസാനം ഒന്നോ രണ്ടോ ദിവസത്തിന് മുന്പോ ആ ചടങ്ങ് നടത്തി ആരും അറിയാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.കാരണം അത് ബെംഗളൂരു മലയാളിക്ക് ഉപകാരപ്പെടാൻ പാടില്ലല്ലോ. യാത്രക്കാർ അറിയാതെ ഓടിയ ട്രെയിനിൽ ആളു കുറവായിരുന്നു എന്ന് പറഞ്ഞ് നഷ്ടക്കണക്കും കാണിക്കാം. ഈ വർഷവും അതിൽ വലിയ വ്യത്യാസമുണ്ടായില്ല. ഓണത്തിന് കേരളത്തിലേക്ക് എന്ന പേരിൽ പ്രഖ്യാപിച്ച തീവണ്ടി യുടെ വാർത്ത വന്നത് രണ്ടു ദിവസം മുൻപ് മാത്രം, ഓണം കഴിഞ്ഞ് എറണാകുളത്തു…

Read More
Click Here to Follow Us