കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കെകെടിഎഫിന്റെ ധർണ 16ന്.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസിന്റെ ആരംഭിക്കുന്ന സ്റ്റേഷൻ യെശ്വന്തപുരയിൽ നിന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ 16ന് പ്രതിഷേധ ധർണ നടത്തും. കെ എസ് ആർ സിറ്റി റെയിൽവേ സ്‌റ്റേഷനിൽ വൈകുന്നേരം 5 ന് ധർണ ആരംഭിക്കും. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ചെയർമാനായ ആർ.വി. ആചാരി അധ്യക്ഷതവഹിച്ചു വൈസ് ചെയർമാൻ ടി.എൻ.എം നമ്പ്യാർ സംസാരിച്ചു.

Read More

ഇത് ബെംഗളൂരു മലയാളികളുടെ നിലനിൽപ്പിനായുള്ള ജീവന്മരണപ്പോരാട്ടം;കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുടെ അഭിപ്രായം തേടാനുള്ള കെകെടിഎഫിന് യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്; എല്ലാവരും പങ്കെടുക്കുക.

ബെംഗളൂരു :നഗരത്തിലെ  മലയാളികൾക്ക് എതിരെയുള്ള റെയിൽവേയുടെ അവഗണന ഒരു തുടർക്കഥയാണ് അതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ എക്സ്പ്രസ് സ്റ്റേഷൻ മാറ്റം. കഴിഞ്ഞ 20 വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന 16527/28 നമ്പർ തീവണ്ടി കഴിഞ്ഞ ആഴ്ച മുതൽ ഒരു സൗകര്യവുമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റുകയായിരുന്നു.പ്ലാറ്റ് ഫോം ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഈ തീവണ്ടിയെ ഒഴിവാക്കിയപ്പോൾ ശിവമൊഗ്ഗ ശതാബ്ദി എക്സ്പ്രസ് അവിടെ സ്ഥലം പിടിച്ചു. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയിൽ ഒട്ടുമിക്ക ദിവസങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഈ തീവണ്ടിയാത്ര തുടങ്ങുന്നത് അത് ചെറുതൊന്നുമല്ലാത്ത…

Read More

ബെംഗളൂരുമലയാളികളെ ഉപദ്രവിച്ച് മതിയായില്ലേ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഇപ്പോള്‍ ദിവസവും ഓടുന്നത് മണിക്കൂറുകള്‍ വൈകി.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് കൊടുക്കുന്ന പണി ഒട്ടും കുറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍ ,മലയാളികള്‍ എല്ലാം ഒന്നിച്ച് ഇതിനെ നേരിടുന്നത് വരെ ഇത് തുടരും എന്നും കരുതണം.കേരളത്തിലേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പ്രാഥമിക സൌകര്യങ്ങള്‍ പോലും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയതിന് പിന്നാലെ ഏകദേശം 20 വര്‍ഷത്തോളം യെശ്വന്ത് പൂരില്‍ നിന്നും പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് (16527–28) ബാനസവാടിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വളരെ പെട്ടെന്ന് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌,ആദ്യദിവസം യെശ്വന്ത് പൂരില്‍…

Read More

കബനീ നദിക്കടിയിലൂടെ തലശേരി-മൈസൂരു റെയില്‍വേപാത!!

കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടിയാവുമെന്നും. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേയാകുമെന്നുമാണ് റിപ്പോര്‍ട്ട്. റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം…

Read More

ബാനസവാടി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മലയാളികളെ ചൂഷണം ചെയ്യാൻ ഓട്ടോക്കാരും; നോക്കുകുത്തിയായി ഓട്ടോ പ്രീപെയ്ഡ് കൌണ്ടർ!!

ബെംഗളൂരു: ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് ബാനസവാടി സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കുന്നത്. തുടർയാത്രാ സൗകര്യമില്ലാത്ത ബാനസവാടിയലേക്ക് യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ട്രെയിനും കൂടി മാറ്റിയതോടെ മലയാളികളുടെ യാത്രാ ക്ലേശം കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു മെയിൻ റോഡിലേക്ക് പുലർച്ചെയും രാത്രിയും 150 രൂപ വരെയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിൻ റോഡിലേക്ക് എത്താൻ 2 കിലോമീറ്റർ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങൾ എതിരെ വന്നാൽ  ഗതാഗതകുരുക്കും പതിവാണ്. മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചത്. എന്നാൽ അതും…

Read More

യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.), യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റിസ് നാരായണസ്വാമി, ജസ്റ്റിസ് ദിനേശ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. റെയിൽവേയുടെ ആഭ്യന്തരകാര്യമായതിനാൽ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ശിവമൊഗയിലേക്കുള്ള തീവണ്ടിക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ബാനസവാടിയിലേക്ക് മാറ്റിയതെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ, കണ്ണൂരിലേക്കുള്ള തീവണ്ടിയുടെ സമയക്രമം ശിവമൊഗയിലേക്കുള്ള തീവണ്ടിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെന്തിനാണ് മലയാളികളെമാത്രം ദ്രോഹിക്കുന്ന നടപടി റെയിൽവേ സ്വീകരിച്ചതെന്ന് മലയാളികൾ ചോദിക്കുന്നു. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ നിന്നാക്കിയത് റെയിൽവേയുടെ ആഭ്യന്തരകാര്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്മാണെന്നും കെ.കെ.ടി.എഫ്. വ്യക്തമാക്കി. കേരളത്തിലേക്കുള്ള…

Read More

കണ്ണൂർ-യശ്വന്ത്പൂർ തീവണ്ടിയുടെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി.

ബെംഗളൂരു: ബീജെപി മലയാളി പ്രവർത്തകരുടെയും , ദീപ്തി വെൽഫയർ അസ്സോസ്സിയേഷൻ പ്രവർത്തകരുടെയും നേത്രുത്വത്തിൽ കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുർ എക്സ്പ്രസ് ട്രെയിനിന്റെ സ്‌റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തു. വിഷ്ണുമംഗലം കുമാർ, ഹരി നായർ, ദിനേശ് പിഷാരടി, രനീഷ് പൊതുവാൾ, സലീഷ് പീ വി, ഹരികുമാർ , സോമരാജൻ, കൃഷ്ണകുമാർ (കെ . കെ ), റോഷൻ എന്നിവർ നേത്രുത്വം നൽകി. മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം…

Read More

ഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും

ബെംഗളൂരു: ഇന്നുമുതൽ യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്ന് പുറപ്പെടും. അതേസമയം യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധം തുടരുന്നു. 16527-ാം നമ്പർ തീവണ്ടി ഇന്ന് മുതൽ ബാനസവാടിയിൽനിന്ന് പുറപ്പെടും. ബാനസവാടിയിൽനിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് 16528-ാം നമ്പർ തീവണ്ടി വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50-ന് ബാനസവാടിയിൽ എത്തിച്ചേരും.

Read More

ചോദിക്കാനാരുമില്ലാത്ത ബെംഗളൂരു മലയാളികളെ വീണ്ടും പിന്നിൽ നിന്ന് കുത്തി റെയിൽവേ;യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് തിങ്കളാഴ്ച്ച മുതൽ ബനസവാഡിയിൽ നിന്ന് ആരംഭിക്കും;ഫ്ലാറ്റ്ഫോം ഒഴിഞ്ഞു കൊടുക്കുന്നത് പുതുതായി ആരംഭിക്കുന്ന ശിവമൊഗ്ഗ ജനശതാബ്ദിക്ക് വേണ്ടി.

ബെംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വർഷങ്ങളായി യെശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരിൽ നിന്ന് പുറത്തേക്ക്, ട്രെയിൻ ബനസവാഡിയിൽ നിന്ന് ആരംഭിക്കും എന്ന് യാത്രക്കാരെ റെയിൽവേ എസ് എം എസ് വഴി അറിയിച്ചു തുടങ്ങി. ഈ തീവണ്ടി യശ്വന്ത്പൂരിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) ഭാരവാഹികൾ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു ,പക്ഷേ അത് ഫലം കണ്ടില്ല. http://h4k.d79.myftpupload.com/archives/30030 ഈ ട്രെയിനിന് ഫെബ്രുവരി അവസാനത്തോടെ ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന്…

Read More

ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കെ.കെ.ടി.ഫ് മുൻകൈയെടുത്തു.

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള…

Read More