കണ്ണുര്‍ എക്‌സ്പ്രസ് ചിക്കബാനവാര സ്‌റ്റേഷനില്‍ നിന്നാരംഭിക്കാം.

സമഗ്രവികസനത്തിന്റെ രാജവീഥിയിലൂടെ പ്രയാണം തുടരുന്ന ബാംഗ്ലൂരിലെ മറ്റൊരു റെയില്‍വേ സ്‌റ്റേഷന്‍ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. വടക്കന്‍ ബാംഗ്ലൂരിലെ ഹെസര്‍ഗട്ട റോഡിലുള്ള ചിക്കബാനവാര സ്‌റ്റേഷനാണത്. സിറ്റി സ്‌റ്റേഷനും, പ്രധാനമായും പട്ടാളക്കാരുടെ ആവശ്യത്തിനായുള്ള കണ്‍ടോണ്‍മെന്റ് സ്‌റ്റേഷനും മാത്രമേ വലിയ സ്‌റ്റേഷനുകള്‍ എന്നു പറയാന്‍ നഗരത്തിലുണ്ടായിരുന്നുള്ളൂ. മല്ലേശ്വരം, ഹെബ്ബാള്‍, ബാംഗ്ലൂര്‍ ഈസ്റ്റ്, വൈറ്റ് ഫീല്‍ഡ്, കെങ്കേരി, ബിഡദി തുടങ്ങി കുറേയേറെ റെയില്‍വേ സ്‌റ്റേഷനുകള്‍ നഗരത്തിലുണ്ടെങ്കിലും അവയൊന്നും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിച്ചിട്ടില്ല. പ്രദേശത്തിന്റെ പ്രത്യേകതകളും കടന്നുപോകുന്ന തീവണ്ടികളുടെ തരവും തന്നെ കാരണം. പാസഞ്ചര്‍ വണ്ടികള്‍ കടന്നുപോകുന്ന സിംഗിള്‍ ലൈന്‍ (മീറ്റര്‍ ഗേജായാലും…

Read More

സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മലയാളികളുടെ പ്രതിഷേധം ഇരമ്പി;റെയില്‍വേയുടെ അവഗണനയ്ക്ക് എതിരെ കെ.കെ.ടി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണക്ക് വന്‍ പൊതുജനപങ്കളിത്തം.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് എതിരെയുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ചും കണ്ണൂര്‍ എക്സ്പ്രസിന്റെ സ്റ്റോപ്പ്‌ ബാനസവാടിയിലേക്ക് മാറ്റിയതിന് എതിരെയുമായി നഗരത്തിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ കെ കെ ടി എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ധര്‍ണ വന്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സിറ്റി റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് തുടങ്ങിയ ധര്‍ണയില്‍ അഞ്ഞൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു.മാത്രമല്ല നിരവധി മലയാളി സംഘടന കളുടെ പ്രതിനിധികള്‍ ധര്‍ണക്ക് പിന്തുണയുമായി മുന്നോട്ട് വന്നു. ഫാദര്‍ ജോര്‍ജ് …

Read More

പ്രതിഷേധമിരമ്പാൻ ഇനി മണിക്കൂറുകൾ മാത്രം;കണ്ണൂർ എക്സ്പ്രസിന്റെ യശ്വന്ത്പൂരിലുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെകെടിഎഫിന്റെ നേതൃത്വത്തിലുള്ള ധർണ 5 മണിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു : യശ്വന്ത് പുരിൽ നിന്നും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക – കേരള ട്രാവലേഴ്സ് ഫോറത്തിന്റെ  (കെ കെ ടി എഫ്) നേതൃത്വത്തിൽ ഉള്ള മലയാളികളുടെ ധർണ ഇന്ന് 5 മണിക്ക് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നടക്കും. നിരവധി മലയാളി സംഘടനാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും. http://h4k.d79.myftpupload.com/archives/30408   http://h4k.d79.myftpupload.com/archives/30755 http://h4k.d79.myftpupload.com/archives/30647

Read More

ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ പീഡനശ്രമം; യുവാവ് പിടിയിൽ

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് വര്‍ക്കല സ്റ്റേഷന്‍ പിന്നിട്ടപ്പൊഴായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ സഹയാത്രക്കാര്‍ ഉടൻ പ്രതിയെ  പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Read More

നഗരത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി;കേരള ട്രെയിനുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു: കന്റോൺമെന്റ് വൈറ്റ്ഫീൽഡ്  റൂട്ടിൽഓട്ടോമാറ്റിക് സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 19 വരെ നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളും ഉൾപ്പെടുന്നു ബെംഗളൂരു-എറണാകുളം ഇൻറർ സിറ്റി എക്സ്പ്രസ്(12677), കൊച്ചുവേളി-ബാനസവാടി ഹംസഫർ എക്സ്പ്രസ്(16319) നാളത്തെ എറണാകുളം-ബംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്(12678), എറണാകുളം ബാനസവാടി-എക്സ്പ്രസ്സ്(22607), ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്(16320), യശ്വന്ത് പുര – പാലക്കാട് -മംഗളൂരു എക്സ്പ്രസ്സ്(16565)  പതിനെട്ടാം തീയതിയിലെ ബാനസവാടി -എറണാകുളം എക്സ്പ്രസ്(22608), മംഗളൂരു പാലക്കാട് – യശ്വന്ത്പുര എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

Read More

നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ;പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് കെ.കെ.ടി.എഫ്.

Karnataka Kerala Traveller’s Forum ബഹുമാന്യ സുഹൃത്തുക്കളെ,പതിറ്റാണ്ടുകളായി കൃത്യസമയത്തു യാത്ര പുറപ്പെടുകയും ലക്ഷക്കണക്കിന് മലയാളികളായുള്ള യാത്രക്കാർക്കു സൗകര്യപ്രദമായ സമയത്തു യെശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർക്ക് പ്രതിദിന സർവീസ് നടത്തി വന്നിരുന്ന കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനിന്റെ പുറപ്പെടുന്ന സ്റ്റേഷൻ ബനസ്‌വാഡി യിലേക്ക് അകാരണമായി മാറ്റിയ വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. മലയാളികൾ ധാരാളം അധിവസിക്കുന്ന ഉത്തര, പശ്ചിമ ബാംഗളൂരിൽ നിന്നുള്ള പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി, യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങൾ കൂടെ ഇല്ലാത്ത, നാളിതുവരെ ഒരു ട്രെയിൻ പോലും യഥാസമയത്തു പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തിട്ടില്ലാത്ത, എത്തിച്ചേരാൻ…

Read More

റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു.

ബെംഗളൂരു: മലയാളികളോടുള്ള റെയിൽവേ അവഗണനയ്ക്കെതിരേ ബനാസവാടി റയിൽവേ സ്റ്റേഷനിൽ ഒപ്പു ശേഖരണം ആരംഭിച്ചു. കേരള സമാജത്തിന്റെ നേതൃത്ത്വത്തിലാണ് ഒപ്പു ശേഖരണം ആരംഭിച്ചത്. അമ്പതിനായിരം പേരുടെ ഒപ്പുശേഖരണം നടത്താനാണ് ലക്ഷ്യമിടുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് സിറ്റി സ്റ്റേഷനിൽ ധർണ നടത്തും. സമാധാനപരമായി സമരം നടത്താനാണ് തീരുമാനമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ അറിയിച്ചു. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക്‌ മാറ്റിയതിൽ മലയാളിസംഘടനാഭാരവാഹികളായ ഹരി നായരുടെയും ജീവൻ രാജിന്റെയും നേതൃത്വത്തിൽ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയുടെ ബെംഗളൂരു സോണൽ കമ്മിറ്റി ഇൻചാർജായ ഗംഗരാജുമായി കൂടിക്കാഴ്ച നടത്തി.…

Read More

യശ്വന്തപുരയില്‍ കൂടി കടന്നുപോകുന്ന വിധത്തിൽ മറ്റു സ്റ്റേഷനുകൾ പരിഗണിക്കണമെന്ന് കെ.കെ.ടി.എഫ്.

ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് തീവണ്ടി യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ കെങ്കേരി, ചിക്കബാനവാര, യെലഹങ്ക തുടങ്ങിയ ഏതെങ്കിലും സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് യശ്വന്തപുര കൂടി കടന്നുപോകുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറത്തിന്റെ (കെ.കെ.ടി.എഫ്.) നേതൃത്വത്തിൽ ഡി.ആർ.എമ്മിനോട് (ഡിവിഷണൽ റെയിൽവേ മാനേജർ) ആവശ്യപ്പെട്ടു. റെയിൽവേ ജനറൽ മാനേജർ അജയ്‌കുമാർ സിങ്ങിനെ ഫോണിൽ ബന്ധപ്പെട്ട് ഇതേ ആവശ്യം ഉന്നയിച്ചു. ഈ സ്റ്റേഷനുകളിൽ തീവണ്ടിയുൾക്കൊള്ളിക്കാനുള്ള സൗകര്യമുണ്ടെന്നും ഇവർ പറഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ ധർണ നടത്തുമെന്ന് ഡി.ആർ.എമ്മിനെ അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക്…

Read More

ബെംഗളൂരു മലയാളികൾക്ക് വീണ്ടും പണി തന്ന് റെയിൽവേ;ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് പ്രതിദിന തീവണ്ടിയുണ്ടോ എന്ന് പോർട്ടലിൽ തിരഞ്ഞാൽ ഇല്ലെന്ന് ഉത്തരം;ഐആർസിടിസി ആപ്പിലും ഫലം ഒന്നു തന്നെ!

ബെംഗളൂരു : സാധാരണയായി ഒരു സിറ്റിയിൽ നിന്നും മറ്റൊരിടത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യണമെങ്കിൽ ആ സ്ഥലത്തിന്റെ പേര് നമ്മൾ ഐ ആർ സി ടി സി വെബ് സൈറ്റിലോ ആപ്പിലോ അടിക്കുകയാണ് ചെയ്യാറുള്ളത്, ഉടൻ തന്നെ ആ പേരുമായി സാമ്യമുള്ള പേരുകൾ താഴെ വരികയും അതിൽ നിന്ന് ആവശ്യമായ സ്റ്റേഷന്റെ പേര് നമ്മൾ തെരഞ്ഞെടുക്കുകയും കൂടെ തന്നെ ആ സ്റ്റേഷന്റെ കോഡും കൂടെ വരും. ഉദാഹരണമായി ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് വേണമെങ്കിൽ Bengaluru എന്ന് അടിച്ചാൽ ബെംഗളൂരുമായി ബന്ധപ്പെട്ട…

Read More

ഇനി സിറ്റിയുടെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ കാത്തു കെട്ടി കിടക്കേണ്ടി വരില്ല;ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം നിലവില്‍ വന്നു.

ബെംഗളൂരു: ഇനി കെ എസ് ആര്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്റെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ തീവണ്ടികള്‍ കൂടുതല്‍ നേരം പിടിച്ചിടുന്നത് കുറയും.ബെംഗളൂരു കന്റോൺമെന്റ്- ബയ്യപ്പനഹള്ളി പാതയിലെ ഓട്ടമാറ്റിക് സിഗ്നലിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമമായതിനാലാണ്  ഇത്. ഞായറാഴ്ച രാത്രി ബെംഗളൂരു-ഡൽഹി കർണാടക എക്സ്പ്രസാണു സിഗ്‌നലിങ് പൂർത്തിയായ പാതയിലൂടെ ആദ്യമായി കടത്തിവിട്ടത്.  കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 19 കിലോമീറ്റർ ദൂരം ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനത്തിലേക്ക് മാറ്റാൻ 2013ലെ ബജറ്റിൽ 19.75 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെയുള്ള 6 കിലോമീറ്റർ ദൂരത്തെ നവീകരണമാണു പൂർത്തിയായത്. ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള…

Read More
Click Here to Follow Us