കണ്ണൂർ തീവണ്ടി ബാനസവാടിയിലേക്ക് മാറ്റിയതിനു ശേഷം യശ്വന്തപുരയിൽനിന്ന് ഇത് മൂന്നാമത്തെ പുതിയ തീവണ്ടി

ബെംഗളൂരു: യശ്വന്തപുരയിൽനിന്ന് വീണ്ടും പുതിയ തീവണ്ടി സർവീസ് തുടങ്ങിയതോടെ കേരളത്തോടുള്ള റെയിൽവേയുടെ അവഗണന വീണ്ടും വ്യക്തമായി. യശ്വന്തപുരയിൽ സ്ഥലമില്ലെന്ന കാരണത്താൽ കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയതിന് പിന്നാലെ ഇവിടെനിന്ന് ആരംഭിച്ച മൂന്നാമത്തെ തീവണ്ടിയാണ് ഇത്. യശ്വന്തപുര – ഹസ്‌റത്ത് നിസാമുദ്ദീൻ എക്സ്‌പ്രസാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഫ്ളാഗ് ഓഫ് ചെയ്തത്. ആഴ്ചയിൽ ഒരു ദിവസമാണ് ഈ സർവീസുള്ളത്. കഴിഞ്ഞമാസം 21-ന് യശ്വന്തപുരയിൽനിന്ന് മംഗളൂരുവിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. യശ്വന്തപുര – ശിവമോഗ എക്സ്‌പ്രസ്സും അടുത്തിടെയാണ് ആരംഭിച്ചത്. യശ്വന്തപുരയിൽ സൗകര്യമില്ലെന്ന ന്യായംപറഞ്ഞ് കണ്ണൂരിലേക്കുള്ള…

Read More

മലബാറിലെ മലയാളികളോട് റയിൽവേയുടെ ക്രൂരത;കണ്ണൂർ എക്സ്പ്രസ് വൈകിയോടൽ തുടരുന്നു;ഞായറാഴ്ച രാത്രിയിലെ ട്രെയിൻ യാത്ര ആരംഭിച്ചത് തിങ്കളാഴ്ച പുലർച്ചെ1.10ന്;കാർമലാറം സ്റ്റേഷനിൽ 1:40 ന്;പ്രാഥമിക സൗകര്യം പോലുമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും ചെലവഴിച്ചത് 5 മണിക്കൂറോളം.

ബെംഗളൂരു : കണ്ണൂര്‍ എക്സ്പ്രസ്സ്‌ (16527/28) വീണ്ടും മലയാളികള്‍ക്ക് പണി കൊടുത്തു,08.25 ന് ബാനസവാടിയില്‍ നിന്ന് യാത്ര തുടങ്ങേണ്ട തീവണ്ടി ഇന്നലത്തെ സര്‍വീസ് ആരംഭിച്ചത് ഇന്ന് പുലര്‍ച്ച 01:10 ന് നഗരത്തിലെ മറ്റൊരു സ്റ്റേഷന്‍ ആണ് കാര്‍മലാരം എത്തിയപ്പോള്‍ സമയം 01:40 ,വൈകിയത് 04:45 മണിക്കൂര്‍ തീര്‍ന്നില്ല,തീവണ്ടി പാലക്കാട് എത്തിയപ്പോള്‍ അഞ്ചു മണിക്കൂര്‍ വൈകി. കഴിഞ്ഞ പതിനാറു വര്‍ഷത്തോളമായി കൃത്യസമയം പാലിച്ചിരുന്ന തീവണ്ടി സര്‍വീസ് ബാനസവടിയിലേക്ക് മാറ്റിയതിന് ശേഷം ഈ രീതിയില്‍ ആണ്,ദിവസവും തീവണ്ടി കൃത്യസമയം പാലിക്കുന്നില്ല എന്ന് മാത്രമല്ല മുന്‍പും അഞ്ചു മണിക്കൂര്‍…

Read More

ഈസ്റ്റർ-വിഷു അവധിക്ക് ഒന്നരമാസം മുമ്പേ കേരളത്തിലേക്കുള്ള തീവണ്ടിടിക്കറ്റ് തീർന്നു!

ബെംഗളൂരു: വിഷു ഏപ്രിൽ 15-നും (തിങ്കളാഴ്ച) ഈസ്റ്റർ 21-നുമാണ്. ഈസ്റ്റർ – വിഷു അവധിക്ക് ഒന്നരമാസം മുമ്പേതന്നെ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. 11-ാം തിയതി മുതൽ ദുഃഖവെള്ളിക്കു മുമ്പുള്ള ദിവസങ്ങൾവരെ മിക്ക തീവണ്ടികളും വെയ്റ്റിങ് ലിസ്റ്റിലാണ്. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്കു പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ (12677) മാത്രമേ എല്ലാ ദിവസവും ടിക്കറ്റുള്ളൂ. ആഴ്ചയിൽ ഒരിക്കൽ ഓടുന്ന കൊച്ചുവേളി എക്സ്പ്രസിൽ (22677) ഏതാനും സീറ്റുകൾ ലഭ്യമാണ്. യശ്വന്തപുരയിൽനിന്ന് ബാനസവാടിയിലേക്കു മാറ്റിയ കണ്ണൂർ എക്സ്പ്രസിലും (16527) വെയ്റ്റിങ് ലിസ്റ്റാണ്. ഏപ്രിൽ 14-ന് മാത്രം സീറ്റുകൾ ലഭ്യമായിട്ടുണ്ട്.…

Read More

കണ്ണൂര്‍-ബാനസവാടി എക്സ്പ്രസിന് നേരെ കല്ലേറ്;ഒരാള്‍ക്ക് പരിക്ക്.

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ ഉണ്ടായ കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.മേപ്പയൂര്‍ കല്പത്തൂര്‍ തച്ചങ്ങാടന്‍ മനീഷി(34)നാണ് പരിക്കേറ്റത്.ഫാറൂക്കിന് സമീപം പുറ്റക്കാടില്‍ വച്ചാണ് സംഭവം.കണ്ണിനു താഴെ പരിക്കേറ്റ മനീഷിനു പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം 07:50 ന് ഫാറൂക്ക് സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറ് ഉണ്ടായതു.കൊയിലാണ്ടിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മനീഷ്.ടി ടി യുടെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ 2 മാസത്തിനകം തിരിച്ച് യെശ്വന്ത് പുരയില്‍ എത്തും:കര്‍ണാടക എം.പി.ശോഭ കരന്തലാജെ.

ബെംഗളൂരു: കണ്ണൂര്‍ എക്ഷ്പ്രെസ് നെ രണ്ടു മാസത്തിനകം തിരിച്ചു യെശ്വന്ത് പുരിലേക്ക് മാറ്റം എന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ശോഭ കരന്തലാജെ എം പി അറിയിച്ചു. എം പി യെ പ്രശ്നത്തില്‍ ഇടപെടീക്കുന്നതിനായി കേരള സമാജം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍ എം പി ഉടന്‍ തന്നെ ഡി ആര്‍ എമ്മുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.രണ്ടു മാസത്തിനകം ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകും എന്നും അപ്പോള്‍ മറ്റു ട്രെയിനുകള്‍ അവിടേക്ക് മാറ്റി കണ്ണൂര്‍ എക്സ്പ്രസിനെ തിരികെ കൊണ്ടുവരാം എന്നുമാണ് ഡി ആര്‍ എം ഉറപ്പു നല്‍കിയത്.…

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു;റെയില്‍വേ മന്ത്രിക്ക് കത്തെഴുതി.

ബെംഗളൂരു: കണ്ണൂര്‍ എക്സ്പ്രസ്സ്‌(16527/28)  യെശ്വന്ത്പുരയില്‍ നിന്നും ചുരുങ്ങിയ സൌകര്യങ്ങള്‍ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു.തീവണ്ടി യെശ്വന്ത്പുരയിലേക്ക്‌ മടക്കി കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അദ്ദേഹം റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കത്തയച്ചു. പ്ലാറ്റ് ഫോം ഒഴിവില്ല എന്നാ കാരണത്താല്‍ ആണ് വര്‍ഷങ്ങളായി യശ്വന്തപുരയില്‍ നിന്ന് യാത്ര തിരിച്ചിരുന്ന ട്രെയിനിനെ ഈ മാസം നാല് മുതല്‍ ബാനസവാടിയിലേക്ക് മാറ്റിയത്.എന്നാല്‍ അതിന് ശേഷം രണ്ട് പുതിയ തീവണ്ടികള്‍ യെശ്വന്ത് പുരയില്‍ നിന്ന് ആരംഭിച്ചു.

Read More

വലിയ ബുദ്ധിമുട്ട് ഇല്ലാതെ യെശ്വന്ത്പൂരില്‍ നിന്നും ബാനസവാടിയില്‍ പോയി കണ്ണൂര്‍ എക്സ്പ്രസ്സ്‌ പിടിക്കുന്നത്‌ എങ്ങിനെ? ഒരു റെയില്‍വേ ജീവനക്കാരന്‍ നൽകുന്ന ലളിതമായ വഴി.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിൽ നിന്നും ബാനസവാടിയിലേക്ക് മാറ്റിയത് മലബാറിലേക്കുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല കുഴച്ചത്. വളരെയധികം മലയാളികൾ താമസിക്കുന്ന ജാലഹള്ളി, പീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാനസവാടിയിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മെട്രോ സൗകര്യമില്ല, നേരിട്ട് ബസ് സൗകര്യവുമല്ല, ടാക്സി ക്കും ഓട്ടോറിക്ഷകൾക്കുമാണങ്കിൽ കൊല്ലുന്ന നിരക്കും. പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലം എന്ന് വരുമെന്ന് പറയാൻ കഴിയില്ല.എന്നാൽ യെശ്വന്ത്പുരയിൽ നിന്ന് ബാനസ വാടിയാലെത്താൻ ഒരു ലളിതമായ വഴി ഉപദേശിക്കുകയാണ് ഒരു റെയിൽവേ ജീവനക്കാരൻ. അദ്ദേഹത്തിന്റെ പോസ്റ്റ് താഴെ “നിലവിലെ സാഹചര്യത്തിൽ…

Read More

മലയാളികളോടുള്ള റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കെ.കെ.ടി.എഫ്.!!

ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിനെതിരേ മലയാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയപ്പോഴും റെയിൽവേയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. കെ.കെ.ടി.എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സിറ്റി റെയിൽവേ സ്റ്റേഷനിൽനടത്തിയ ധർണയിൽ നൂറുകണക്കിന് മലയാളികളാണ് പങ്കെടുത്തത്. തീവണ്ടി യശ്വന്ത്പുരയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ദക്ഷിണ-പശ്ചിമ റെയിൽവേക്ക് നിവേദനം നൽകുകയും ചെയ്തു. ഇത് പരിഗണിച്ചില്ലെങ്കിൽ നിരാഹാരമുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. കർണാടയിലെയും കേരളത്തിലെയും മുഴുവൻ എം.പി. മാർക്കും പരാതി നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.  

Read More

ആരോടു പറയാൻ,ആര് കേൾക്കാൻ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം തുടരുന്നു;5 മണിക്കൂറോളം വൈകിയോടുന്ന ട്രെയിൻ ഇന്നലത്തെ യാത്ര ആരംഭിച്ചത് 01:30ന്.

ബെംഗളൂരു: കൊച്ചു വേളി, എറണാകുളം ട്രെയിനുകളുടെ പിന്നാലെ 20 വർഷത്തോളമായി യശ്വന്ത്പുരയിൽ നിന്ന് സർവ്വീസ് നടത്തിയിരുന്ന കണ്ണൂർ എക്സ്പ്രസിനെ പരിമിത സൗകര്യങ്ങർ മാത്രമുള്ള ബാന സവാടിയിലേക്ക് മാറ്റിയത് മലയാളികൾക്കെതിരെയുള്ള റെയിൽവേ യുടെ അവസാനത്തെ “പണി “യാണ് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മലയാളികളുടെ ക്ഷമ പരീക്ഷിച്ചേ അടങ്ങൂ എന്നാണ് റെയിൽവേയുടെ ചില നടപടികളിൽ നിന്ന് മനസ്സിലാകുന്നത്. സ്റ്റേഷൻ മാറ്റിയ ഫെബ്രുവരി 4 മുതൽ ട്രെയിൻ വൈകിയോട്ടം തുടങ്ങിയതാണ് 8 മണിക്ക് യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന ട്രെയിനിന്റെ ബാനസവാടിയിലെ സമയം 08.25 ആയിരുന്നു.എന്നാൽ…

Read More

ബാനസവാടി സ്റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പുറമെ സുരക്ഷാ ഭീഷണിയും.

ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയപ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറുന്നു. നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ബസ് കയറാൻ നടക്കേണ്ടത് ഒരുകിലോമീറ്ററോളം. ശിവാജി നഗറിലെത്താൻ ഒട്ടോവിളിച്ചാൽ കൊടുക്കേണ്ടത് 400 രൂപ. ഒാൺലൈൻ ടാക്സി വിളിച്ചാൽ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കാത്തുനിൽക്കണം. സുരക്ഷയുടെ കാര്യമാണെങ്കിൽ പരിതാപകരം. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളുടെ പ്രവർത്തനം കാര്യക്ഷമല്ല. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഈ സമയം ചുരുക്കം ഒട്ടോകളാണ് സർവീസ് നടത്തുന്നത്. ഭൂരിപക്ഷം ഓട്ടോകളും സ്റ്റേഷന് പുറത്തായിരിക്കും. ഇവർ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കാണ്. മൂന്നുകിലോമീറ്റർ യാത്രയ്ക്ക് 200 രൂപ വരെ ഇടാക്കുന്നവരുണ്ട്.…

Read More
Click Here to Follow Us