ബാംഗ്ലൂര്‍ സിറ്റി-കന്യാകുമാരി എക്സ്പ്രസ്,യെശ്വന്ത് പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്,എന്നിവ ഇന്ന് സര്‍വീസ് നടത്തും;ഇന്നലെ തിരിച്ച കൊച്ചുവേളി എക്സ്പ്രസ് യാത്ര ചെയ്യുന്നത് വേറെ റൂട്ടില്‍.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527) എന്നിവ ഇന്ന് സര്‍വീസ് നടത്തും ,അതേസമയം ഇന്നലെ ഇതേ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു അതുകൊണ്ട് തിരിച്ചുള്ള കന്യാകുമാരി-ബാംഗ്ലൂര്‍ സിറ്റി എക്സ്പ്രസ് (16525)   കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528) എന്നിവ ഇന്ന് റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ നഗരത്തില്‍ നിന്ന് യാത്ര തിരിച്ച ബാംഗ്ലൂര്‍ സിറ്റി – കൊച്ചുവേളി (16315) മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്ര തുടങ്ങിയത് ,മാത്രമല്ല സാധാരണ കോയമ്പത്തൂര്‍ -പാലക്കാട്‌ -തൃശൂര്‍ വഴി പോകേണ്ട ഈ ട്രെയിന്‍  ഈറോഡ്‌ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇന്നത്തെ കന്യാകുമാരി എക്സ്പ്രസ്സ്‌…

Read More

കന്യാകുമാരി എക്സ്പ്രസ്,കണ്ണൂര്‍ എക്സ്പ്രസുകള്‍ റദ്ദാക്കി.കേരളത്തില്‍ നിന്നുള്ള ചില ദീര്‍ഘദൂര ട്രെയിന്‍ സെര്‍വീസുകള്‍ പുനരാരംഭിച്ചു.

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള കന്യാകുമാരി എക്സ്പ്രസ്സ്‌ (16526),യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസ് (16527),കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്(16528),ബാംഗ്ലൂര്‍ സിറ്റി -കണ്ണൂര്‍ എക്സ്പ്രസ് (16511) എന്നിവ റദ്ദാക്കി.കന്യാകുമാരിയില്‍ നിന്ന്  ബാംഗ്ലൂര്‍ സിറ്റിയിലേക്ക് സര്‍വീസ് നടത്തുന്ന 16525 ട്രെയിന്‍ തൃശൂര്‍,പാലക്കാട്‌ വഴിയല്ലാതെ നാമക്കല്‍ ദിണ്ടിഗല്‍ വഴി സര്‍വീസ് നടത്തുന്നുണ്ട്. അതെ സമയം ദീർഘദൂര യാത്രക്കാരെ സഹായിക്കാനായി റെയിൽവേ  ഇന്ന് കൂടുതൽ കണക്‌ഷൻ ട്രെയിനുകൾ ഒാടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട് തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള…

Read More

ഓണത്തിന് സ്പെഷ്യല്‍ ട്രെയിന്‍ എന്നാ ആവശ്യവുമായി ബെംഗളൂരു മലയാളികള്‍ ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് മികച്ച പ്രതികരണം;നിങ്ങള്‍ക്കും പ്രതികരണം രേഖപ്പെടുത്താം.

ബെംഗളൂരു : ഉത്സവ സീസണുകളില്‍ നഗരത്തില്‍ ജീവിക്കുന്ന മലയാളികള്‍ നേരിടുന്ന പ്രധാന വിഷയമാണ്‌ നാട്ടിലേക്കു ആവശ്യമായ ട്രെയിന്‍ ടിക്കെറ്റുകള്‍ ലഭ്യമല്ല എന്നുള്ളത്,ഓണം ,ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവക്കെല്ലാം നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കെറ്റ് ലഭിക്കാറില്ല,പലപ്പോഴും ബുക്കിംഗ് ആരംഭിക്കുന്ന ദിവസം തന്നെ അത് തീരുകയാണ് പതിവ്. ഓണത്തിനും മറ്റു ഉത്സവങ്ങള്‍ക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം എന്നും അത് നേരത്തെ തന്നെ വേണമെന്നും നഗരത്തിലെ മലയാളികളുടെ വര്‍ഷങ്ങള്‍ ആയുള്ള ആവശ്യമാണ്, നിവേദനങ്ങള്‍ പല മന്ത്രിമാര്‍ക്കും കൊടുക്കാറുണ്ട്.എന്നാല്‍ ഈ വര്‍ഷം നഗരത്തിലെ മലയാളികള്‍ ചേര്‍ന്ന് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിക്കുകയും അതിനു…

Read More

കോയമ്പത്തൂര്‍ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും;വൈഫൈ, ട്രെയിനുകളുടെ തൽസമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എൽഇഡി ബോർഡ്, ഫുഡ് വെൻഡിങ് മെഷീനുകൾ എന്നിവയാണ് ഉദയ് എക്സ്പ്രസ്സിന്റെ പ്രത്യേകത.

ബെംഗളൂരു : ഉദ്യാനനഗരിയില്‍  നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിൻ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂർ–ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ്(22665–66) ഇന്നു രാവിലെ 10.30നു കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ ബെംഗളൂരു–ചെന്നൈ റൂട്ടിൽ എസി ഡബിൾ ഡെക്കർ(22625-26) ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു–കോയമ്പത്തൂർ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി(ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ട്രെയിനിന്റെ ബെംഗളൂരുവിൽ നിന്നുള്ള പതിവു സർവീസ് നാളെയും കോയമ്പത്തൂരിൽ നിന്നുള്ള സർവീസ്…

Read More

നഗരത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഡബിള്‍ ഡെക്കര്‍ പകല്‍ ട്രെയിന്‍ ജൂണ്‍ 10 മുതല്‍ ഓടിത്തുടങ്ങും..

ബെംഗളൂരു : നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിനായ ബെംഗളൂരു–കോയമ്പത്തൂർ ‘ഉദയ്’ എക്സ്പ്രസ് (22665–66) ജൂൺ 10 മുതൽ. കോയമ്പത്തൂരിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്‌ൻ ഫ്ലാഗ് ഓഫ് ചെയ്യും. താമ്പരം–തിരുനെൽവേലി അന്ത്യോദയ സൂപ്പർഫാസ്റ്റ് (16191–92) ട്രെയിനും ഇതിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു–ചെന്നൈ ഡബിൾ ഡെക്കർ (22626) പോലെ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി (ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു…

Read More

തിരുവോണം മൂന്നുമാസം അകലെ;ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം വെയിറ്റിംഗ് ലിസ്റ്റില്‍!

ബെംഗളൂരു : ഓണാവധിക്കു ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക്. ഓഗസ്റ്റ് 23നാണ് നാട്ടിലേക്കു കനത്ത തിരക്ക്. ഈ ദിവസം ബെംഗളൂരുവിൽനിന്നു നാട്ടിലേക്ക് എട്ടു ട്രെയിനുണ്ടെങ്കിലും ഇവയിൽ ആറെണ്ണത്തിലെയും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. പകൽ പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി(12677), കൊച്ചുവേളി എസി എക്സ്പ്രസ്(22677) എന്നിവയിലാണു ടിക്കറ്റുകൾ ശേഷിക്കുന്നത്. തിരുവോണം മൂന്നുമാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണു ബെംഗളൂരു മലയാളികൾ. അവസാന നിമിഷം സ്വകാര്യബസുകളിൽ ടിക്കറ്റ് ചാർജ് നാലായിരം രൂപവരെയാകാറുണ്ട്. ഉൽസവകാലങ്ങളിൽ റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന് ഉറപ്പുമില്ല. അതിനാൽ 500 രൂപയിൽ…

Read More

സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;അയ്യപ്പ ഭക്തന്മാര്‍ക്കും പോകാന്‍ ടിക്കറ്റ്‌ ഇല്ല.

ബെംഗളൂരു: മണ്ഡല മകരവിളക്കു കാലമായതിനാൽ ശബരിമലയിലേക്കും ഈ സമയത്തു വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. കർണാടക ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പമ്പയിലേക്കു ദിവസേന ഒന്നും തിരക്കു കൂടുതലുള്ള ദിവസം രണ്ടും സ്പെഷലുകളുണ്ട്. അതേസമയം കേരള ആർടിസിക്ക് ഇത്തവണയും ബെംഗളൂരുവിൽ നിന്നു ശബരിമല സ്പെഷൽ സർവീസില്ല. ∙ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷലുകളിലെ ടിക്കറ്റ് ലഭ്യത (ഡിസംബർ 21, 22, 23 ക്രമത്തിൽ) 1. രാത്രി 9.35–കോഴിക്കോട് എയർബസ് (620 രൂപ): 40, 0, 30 2. രാത്രി 9.45–കോഴിക്കോട് എയർബസ് (620 രൂപ): 33, 0, 37…

Read More

ക്രിസ്മസിന് നാട്ടിലെത്താന്‍ നെട്ടോട്ടം തുടരുന്നു;സ്പെഷ്യല്‍ ട്രെയിന്‍ ഇല്ല;കര്‍ണാടക-കേരള ആര്‍ ടി സികളുടെ ടിക്കെറ്റുകള്‍ തീര്‍ന്നു.

ബെംഗളൂരു : ക്രിസ്മസിനു നാട്ടിലേക്കു വൻതിരക്കുള്ള 22നു ബെംഗളൂരുവിൽ നിന്നുള്ള ബസുകളിൽ ടിക്കറ്റിനായി മലയാളികളുടെ നെട്ടോട്ടം. കേരള ആർടിസിയുടെ എട്ട് സ്പെഷൽ ബസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്നു. കർണാടക ആർടിസിയുടെ 30 സ്പെഷലുകളിൽ 12 എണ്ണത്തിൽ മാത്രമേ ടിക്കറ്റുകൾ ശേഷിക്കുന്നുള്ളു. നിരക്ക് വളരെ കൂടുതലായതിനാലാണ് ഇവയിലെ ടിക്കറ്റുകൾ വിറ്റുപോകാത്തത്. സ്വകാര്യ ബസുകളും അമിത നിരക്കാണ് ഈടാക്കുന്നത്. ട്രെയിനുകളിലും ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഈ ദിവസം കേരള ആർടിസി കൂടുതൽ സ്പെഷലുകൾ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരക്കു കൂടുതലുള്ള തൃശൂർ, കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കു കൂടുതൽ സ്പെഷലുകൾ അടുത്തയാഴ്ച…

Read More

ഒറ്റ ദിവസത്തില്‍ സ്പെഷ്യല്‍ ട്രെയിനിലെ ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു.

ബെംഗളൂരു ∙ കേരളത്തിലേക്കു ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനിലെ എല്ലാ ടിക്കറ്റുകളും 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. സെപ്റ്റംബർ ഒന്നിനുള്ള യശ്വന്ത്പുര-കൊച്ചുവേളി സ്പെഷലിന്റെ ആയിരത്തിനാനൂറിലേറെ ടിക്കറ്റുകളാണു ചൂടപ്പംപോലെ വിറ്റഴിഞ്ഞത്. എന്നാൽ ബെംഗളൂരുവിൽനിന്നു കൂടുതൽ ട്രെയിനുകളോടിക്കാൻ റെയിൽവേ തയാറായിട്ടില്ല. 2014ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് എന്തുകൊണ്ട് ഇതുവരെ ഓടിക്കുന്നില്ലെന്ന ചോദ്യത്തിന് ഉൽസവ സീസണിൽ ഓടിക്കുമെന്നാണു റെയിൽവേ സഹമന്ത്രി മറുപടി നൽകിയത്. എന്നാൽ ഓണമായിട്ടും ഈ ട്രെയിനോടിക്കാൻ മാത്രം നടപടിയില്ല. ഇത് ഉൽസവകാലമല്ലേ എന്നു ചോദിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. ബസ് ലോബിയെ സഹായിക്കാനാണു…

Read More

നന്ദി എല്ലാ വായനക്കാർക്കും;നമ്മുടെ കൂട്ടായ ശ്രമം ഫലം കണ്ടു;ഓണത്തിന് പോകാൻ ഒന്നാം തീയതി സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റയിൽവേ.

ബെംഗളൂരു: കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതൽ ആളുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കുന്നത് ഓണത്തിന് തൊട്ട് മുൻപുള്ള അവധി ദിവസത്തിന്റെ മുൻ ദിവസം രാത്രിയായിരിക്കും. ഈ വർഷം ഓണം വരുന്നത് നാലാം തീയതി ആണെങ്കിലും തിരക്കുള്ള ദിവസം അതിന് മുൻപുള്ള വെളളിയാഴ്ചയാണ്.അതായത് സ്പെറ്റംബർ ഒന്നാം തീയതി. സാധാരണ ഈ വിഷയം എല്ലാവർക്കും അറിയുന്നതാണെങ്കിലും റയിൽവേ സാധാരണ ഈ വിഷയം അത്ര ഗൗനിക്കാറില്ല. ബാഹ്യ ഇടപെടലാണ് അതിന് കാരണമെന്ന് പലരും ആരോപിക്കാറുണ്ട്. കഴിഞ്ഞ വർഷവും റെയിൽവേ ഓണത്തിന് സ്പെഷൽ പ്രഖ്യാപിച്ചില്ല ,അവസാനം കാവേരി വിഷയവുമായി…

Read More