സെ‌ക്‌സിനെക്കുറിച്ച് ഒട്ടുമിക്ക ആളുകളും കാണുന്ന അഞ്ച് സ്വപ്‌നങ്ങൾ; അവയുടെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാമോ? അറിഞ്ഞാൽ മൂക്കത്ത് വിരൽവയ്‌ക്കും

ഉറക്കത്തിലും ഉണർവിലും ഒരുപാട് സ്വപ്‌നങ്ങൾ കാണാറുള്ളവരാണ് നമ്മൾ. യഥാർത്ഥ ജീവിതത്തിൽ നടക്കാതെ പോയ പലതും സ്വപ്‌നങ്ങളിലൂടെ യാഥാർത്ഥ്യമാകും. പ്രിയപ്പെട്ടവരുമായുള്ള സ്വകാര്യ നിമിഷങ്ങളും ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതുമൊക്കെ സ്വപ്‌നം കണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഈ സ്വപ്‌നത്തിന്റെ അർത്ഥം ചികഞ്ഞുപോകുമ്പോൾ ചിലർക്കെങ്കിലും ഒരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന് ജോലിസ്ഥലത്ത് എന്നും കാണുന്ന ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വപ്‌നം കണ്ടിട്ട് പിറ്റേന്ന് അയാളെ അഭിമുഖീകരിക്കേണ്ടത് ഒരൽപ്പം സങ്കോചമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ സെക്‌സ് തെറാപിസ്‌റ്റായ ഹോളി റിച്ച്മോണ്ട് പറയുന്നത്…

Read More

ലൈംഗിക ബന്ധത്തിന് ഏറ്റവും നല്ല സമയം എപ്പോൾ? ഹൃദയാരോഗ്യം മെച്ചപ്പെടും 

ലൈംഗിക ബന്ധത്തിന് പറ്റിയ സമയം രാത്രി മാത്രമല്ലെന്ന് അറിയാവുന്ന കാര്യമാണ്. ഇത്തരത്തില്‍ ബന്ധപ്പെടലിന്റെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പുലര്‍കാലത്ത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവില്‍ ഉയർച്ചയുണ്ടാകുന്നു. ഇത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്ന് രതിമൂര്‍ഛ ഏതാനും ദമ്പതികള്‍ക്കിടയില്‍ മാനസിക അടുപ്പം കൂട്ടാനും സഹായിക്കും. പുലര്‍ച്ചെയുള്ള ലൈംഗിക ബന്ധത്തിന് മറ്റ് പലഗുണങ്ങളും ഉണ്ട്. എന്തെല്ലാം അറിയാം…. 1. പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതു മൂലം ശരീരത്തിലെ രക്തപ്രവാഹം ക്രമപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം സന്തുലിതമാൻ സഹായിക്കുന്നു. 2. ശരീരത്തില്‍ നിന്നും…

Read More

സംസ്ഥാനത്ത് 67 പേർക്ക് കൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 67 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5,638 സാംപിളുകൾ പരിശോധിച്ചതിലാണിത്. 1.18 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 382 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരുവിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More

സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് 105 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6133 സാംപിളുകൾ പരിശോധിച്ചപ്പോഴാണിത്. 1.71 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്. 483 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 38 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 26 പേർക്കും റായ്ച്ചൂരിൽ 10 പേർക്കും മൈസൂരുവിൽ ഒമ്പതുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ആരോഗ്യവകുപ്പ്. രോഗ ലക്ഷണമുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പരിശോധന നടത്തണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം. ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികളെ കൃത്യമായ ഇടവേളകളിൽ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കണം. ഐ.സി.യു.വിലുള്ള കോവിഡ് രോഗികളെ ടെലി ഐ.സി.യു. വഴി നിരീക്ഷിക്കണമെന്നും പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്ത് 87 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 672 പേരാണ് ചികിത്സയിലുള്ളത്. ഒരു മരണം…

Read More

ജെ.എൻ.1ബാധിതർ കൂടുതൽ കർണാടകയിൽ

ബെംഗളൂരു : ജെ.എൻ.1 വകഭേദം ബാധിച്ചവർ കൂടുതലുള്ളത് കർണാടകത്തിലെന്ന് റിപ്പോർട്ട്‌. സംസ്ഥാനത്ത് പുതിയ വകഭേദം ബാധിച്ചവർ 374 ആയി. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 170 പേർക്ക് ജെ.എൻ.1 സ്ഥിരീകരിച്ചു. ആന്ധ്രയിൽ 189 പേർക്കും കേരളത്തിൽ 154 പേർക്കും ഗുജറാത്തിൽ 76 പേർക്കും ഗോവയിൽ 66 പേർക്കും പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകത്തിൽ 443 സാംപിളുകൾ ജനിതശ്രേണീകരണം നടത്തിയതിന്റെ ഫലം വന്നപ്പോഴാണ് 374 പേർക്ക് ജെ.എൻ.1. ആണെന്ന് കണ്ടെത്തിയത്. സാംപിളുകളുടെ 84 ശതമാനമാണിത്. ആകെ 838 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്.

Read More

സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്

ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More

നിങ്ങൾ രാവിലെ എണീറ്റയുടന്‍ ഫോണിലേക്ക് നോക്കാറുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് ഉറക്കമെണീറ്റാലുടന്‍ ഫോണിലേക്ക് നോക്കുക എന്നത്. സമയം അറിയുന്നതിനും മേസേജോ മറ്റ് അറിയിപ്പുകളോ നോക്കുന്നതിനും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനുമൊക്കെയായിട്ടാവാം നാം ഇങ്ങനെ ഉണര്‍ന്നെണീല്‍ക്കുമ്പോള്‍ തന്നെ ഫോണിലേക്ക് നോക്കാന്‍ കാരണം. എന്നാല്‍ ഈ ശീലം അപകടകരമാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഉറക്കമുണര്‍ന്ന് ഫോണിലെ അറിയിപ്പുകള്‍ വായിക്കുമ്പോള്‍ നമുക്ക് രാവിലെ തന്നെ സമ്മര്‍ദ്ദവും മറ്റുമുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നമ്മുടെ ഉറക്കത്തെ ബാധിച്ചേക്കാം. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ…

Read More

കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ ശ്മശാനങ്ങൾക്ക് സർക്കാർ നിർദ്ദേശം

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ശ്മശാനങ്ങൾ കൊവിഡ് രോഗികളുടെ അന്ത്യകർമങ്ങൾ നടത്താൻ വിസമ്മതിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയ്ക്കും (ബിബിഎംപി) ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ശ്മശാനത്തിലെ ജീവനക്കാർ അന്ത്യകർമങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ചടങ്ങുകൾ നടത്തുമ്പോൾ ശ്മശാന ജീവനക്കാർ N-95 മാസ്കുകൾ, പിപിഇ കിറ്റുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. വൈറസ് പടരുന്നത് തടയാൻ ഇവ ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി 

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.

Read More
Click Here to Follow Us