നിപാ വൈറസ്: ഉറവിടം ഇപ്പോഴും അജ്ഞാതം, ഭീതി വിതച്ചെത്തിയ നിപാ വൈറസ് തിരക്കുപിടിച്ച കോഴിക്കോട് നഗരത്തെ വിജനമാക്കാന്‍ തുടങ്ങി.

കോഴിക്കോട്: പഴം തീനി വവ്വാലുകളിലും നിപാ വൈറസിന്‍റെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയതോടെ വൈറസിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ആരോഗ്യവകുപ്പ്. അതേസമയം, നിപാ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട് എങ്കിലും ജനങ്ങൾക്ക് ഭീതിയില്‍ തന്നെ. നിപാ മൂലം 17 പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്. കൂടാതെ, 29 സംശയത്തിന്‍റെ പേരില്‍ ചികിത്സയില്‍ കഴിയുന്നു. നിപാ ബാധിതരുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പര്‍ക്കത്തില്‍വന്ന രണ്ടായിരത്തിൽപരം ആളുകൾ നിരീക്ഷണത്തിലാണ്. ഈ വസ്തുതയാണ് സാധാരണ ജനങ്ങളെ ഭീതിയിലാക്കുന്നത്. ആദ്യം പരിശോധനയ്ക്കായി അയച്ച പ്രാണി തീനി വവ്വാലുകളുടെ സാമ്പിൾ ഫലം…

Read More

നിപാ വൈറസ്: ആരോഗ്യ നടപടികൾ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ.പി നദ്ദ അവലോകനം ചെയ്തു. നിപാ വൈറസ് ബാധിച്ച പ്രദേശങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പൊതുജനാരോഗ്യ നടപടികൾ കേന്ദ്ര മന്ത്രി ശനിയാഴ്ച പരിശോധിച്ചു. നിപാ വൈറസ് ബാധിച്ചിരിക്കുന്ന ജില്ലകളായ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വൈറസ്…

Read More

നിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം, ജപ്പാനില്‍ നിന്നും മരുന്നെത്തിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപയെകുറിച്ച്  ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ചില സമയങ്ങളില്‍ ആദ്യഘട്ടത്തിലെ രക്തപരിശോധനയില്‍ രോഗം തിരിച്ചറിയില്ല. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമേ നിപാ സ്ഥിരീകരിക്കാനാകൂ. രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ നിപാ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് രണ്ട് പേര്‍ മാത്രമാണ്. നിപാ സ്ഥിരീകരിച്ച 18 പേരുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി…

Read More

നിപാ വൈറസ്: പഴംതീനി വവ്വാലുമായി ഡോക്ടര്‍ ഭോപ്പാലിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പഴംതീനി വവ്വാലുകളുടെ സാംപിളുമായി മൃഗസംരക്ഷണവകുപ്പ് വീണ്ടും ഭോപ്പാലിലേക്ക് തിരിച്ചു. അതി സുരക്ഷാ ലാബില്‍ നടത്തുന്ന പരിശോധന ഫലം ശനിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിന്നിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ ഭോപ്പാലിലേക്ക് തിരിച്ചത്.

Read More

നിപാ വൈറസ്: കേരളത്തില്‍ നിന്നു പോയ സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു

കൊല്‍ക്കത്ത: നിപാ വൈറസ് ബാധിച്ചുവെന്ന് സംശയിച്ചിരുന്ന മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. കേരളത്തില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ സീനു പ്രസാദാണു മരിച്ചത്. ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന സീനുവിനെ ഏപ്രില്‍ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച മരിച്ച ഇയാളെ തിങ്കളാഴ്ച തന്നെ സംസ്‌ക്കരിച്ചു. സീനുവിന്‍റെ രക്ത സ്രവ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനകള്‍ക്കായി അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ.

Read More

നിപാ വൈറസ്: കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്‍. ഇതോടെ നിപാ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. കോഴിക്കോടും മലപ്പുറത്തുമായി മരിച്ചത്. നിപാ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. നിപാ വൈറസ് ആദ്യം…

Read More

നിപാ വൈറസ്: കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു

കോഴിക്കോട്: കോഴിക്കോട് നിപാ ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു. 12 പേര്‍ മാത്രമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പത്ത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ട് പേര്‍ മലപ്പുറം ജില്ലയിലുമാണ്. നീരീക്ഷണത്തിലായിരുന്ന 16 പേരെ ഇതിനകം ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം 750 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 13 നിപാ മരണങ്ങളാണ് കേരളത്തില്‍ സ്ഥീരികരിച്ചിരിക്കുന്നത്. 77 രക്ത പരിശോധനാ ഫലങ്ങള്‍ ലഭിച്ചതില്‍ 15 എണ്ണം മാത്രമാണ് പോസീറ്റീവ്. ബാക്കി 62 എണ്ണം നെഗറ്റീവാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിപാ വൈറസിന്‍റെ സാന്നിധ്യമറിയാന്‍…

Read More

നിപാ വൈറസ്: ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി (62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. ഈ മാസം 16 മുതല്‍ ചികിത്സയിലായിരുന്നു കല്ല്യാണി. കുറ്റ്യാടി നരിപ്പറ്റ സ്വദേശിനിയായ കല്യാണിയുടെ ഒരു ബന്ധുവും മുന്‍പ് നിപാ ബാധിച്ച്‌​ മരിച്ചിരുന്നു. ഇതിനിടെ വവ്വാലോ, പശു, പന്നി തുടങ്ങിയ മൃഗങ്ങളോ അല്ല നിപാ വൈറസിന്‍റെ ഉറവിടമെന്ന് കണ്ടെത്തിയതിനാല്‍ വൈറസ്…

Read More

നിപാ വൈറസ് ബാധ: ഒരാൾ കൂടി മരിച്ചു….

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് സ്വ​ദേ​ശി മൂ​സ്സ​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ. ഏപ്രിൽ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട്…

Read More

നിപാ വൈറസ്: മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്

മംഗലാപുരം: നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടകത്തിലെ മംഗലാപുരത്ത് രണ്ടുപേര്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്.  ഇരുപതു വയസ്സ് പ്രായമുള്ള യുവതിയും എഴുപത്തഞ്ചുകാരനായ പുരുഷനുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവര്‍ ഇരുവരും കേരളത്തിലെത്തിയിരുന്നതായും നിപാ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും രക്തം മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്നവ ഉള്‍പ്പെടെയുള്ള എട്ടുജില്ലകളില്‍ രോഗബാധയുണ്ടായിട്ടുണ്ടോ എന്നു വ്യക്തമാക്കുന്ന പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാമരാജനഗര്‍, മൈസൂരു, കൊടഗു, ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഷിവമോഗ, ചിക്കമംഗ്‌ളൂര്‍…

Read More
Click Here to Follow Us