കൊച്ചിയിൽ നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, പരിചരിച്ച നഴ്സുമ്മാരുൾപ്പടെ രോഗിയുമായി അടുത്തിടപഴകിയ 86 പേരും നിരീക്ഷണത്തിൽ!

കൊച്ചിയിൽ നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, പരിചരിച്ച നഴ്സുമ്മാരുൾപ്പടെ രോഗിയുമായി അടുത്തിടപഴകിയ 86 പേരും നിരീക്ഷണത്തിൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാനും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്. എന്തായാലും ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് ഭയമല്ല രോഗം പിടിക്കാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്.  നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയുള്ള ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്ന്…

Read More

നാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി!!

ബെംഗളൂരു: നാരായണ ഹെൽത്ത് സിറ്റിയിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ രണ്ടു ശരീരവും ഒരു ഹൃദയവുമുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തി. മൂന്നുമാസംമുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമീസ് ഇരട്ടകളെ മൗറീഷ്യസിൽനിന്നു ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്. മൗറീഷ്യസിൽ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാൽ ജീവൻ രക്ഷിക്കാൻ വിദേശത്ത് കൊണ്ടുപോകണമെന്ന് അവിടത്തെ ഡോക്ടർമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മൗറീഷ്യസ് സർക്കാർ ചിന്തിച്ചത്. തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ പല ആശുപത്രികളെയും സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. തുടർന്നാണ് കുഞ്ഞുങ്ങളെ ബെംഗളൂരുവിലെത്തിച്ചത്. സാധാരണ നവജാതശിശുക്കളുടേതിനെക്കാൾ ദുർബലമായ ഒറ്റഹൃദയമാണ് സയാമീസ് ഇരട്ടകൾക്കുണ്ടായിരുന്നത്. ഇതോടെ ചികിത്സ കൂടുതൽ സങ്കീർണമായി. ഒറ്റഹൃദയംമാത്രമുള്ളതിനാൽ ഒരു…

Read More

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് നാലു ജില്ലകളിൽ ജാഗ്രത!!

ബെംഗളൂരു: വെസ്റ്റ് നൈൽ പനി ബാധിച്ച് മലപ്പുറം ജില്ലയിൽ ഏഴുവയസ്സുകാരൻ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് നാലുജില്ലകളിൽ ജാഗ്രത. കേരളവുമായി അതിർത്തിപങ്കിടുന്ന മൈസൂരു, ചാമരാജ് നഗർ, കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ആശുപത്രികളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ അധികൃതർ നിർദേശം നൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും നിർദേശമുണ്ട്. സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതുവരെ ആരിലും രോഗം കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ മുന്നൊരുക്കമെന്ന നിലയിൽ നിരീക്ഷണം കർശനമാക്കുകയാണ്…

Read More

ഉറക്കത്തിനിടയിലുള്ള മരണം പ്രവാസ ലോകത്ത് ഒരു സാധാരണ സംഭവം;കാരണമെന്ത്? ഇവിടെ വായിക്കാം.

പ്രവാസ ലോകത്ത്‌ നിന്നും മരണ വാർത്തകൾ പതിവായിരിക്കുകയാണു. മരണപ്പെടുന്നതിലധികവും 28 നു 45 നും ഇടയിലുള്ള മധ്യ വയ്സ്കരും യുവാക്കളുമാണു.. ഉറക്കത്തിലുള്ള മരണ വാർത്തകൾ, രാത്രി ഉറങ്ങി രാവിലെ എഴുനേൽക്കുന്നില്ല ,സുഹൃത്തുകൾ വിളിച്ച്‌ നോക്കുമ്പോൾ മരണപ്പെട്ടിരിക്കുന്നു ഇങ്ങനെയുള്ള സങ്കടപ്പെടുത്തുന്ന വാർത്തകളാണു അധികവും. ഉറക്കത്തിലെ മരണ കാരണം എന്താണെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഹൃദ്യാഘാതം തന്നെയാണു വലിയ കാരണം. ശ്വാസ തടസ്സം തുടങ്ങിയ മറ്റ്‌ കാരണങ്ങളും ഉണ്ട്‌. പ്രധാന ഹേതു ഹൃദയാഘാതം തന്നെയാണു. എന്തൊക്കെയാണു ഈ ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്ന കാരണങ്ങൾ . പ്രവാസികൾ അധിക പേരും രാത്രി…

Read More

തൊലിപ്പുറത്തു കറുപ്പുള്ള വാഴപ്പഴം ക്യാൻസർ തടയും!

വളരെയധികം വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും അത് കളയുകയാണ് പതിവ്. എന്നാല്‍ ആ പതിവ് ഇനി നിറുത്തുന്നതാണ് ഉത്തമം. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച്‌ അതിലെ ടിഎന്‍എഫ് വര്‍ധിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും. ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച്‌ വ്യാപനം തടയാന്‍…

Read More

നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നെസ്‌ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ലെഡ് അടങ്ങിയ മാഗി ന്യൂഡിൽസ് കുട്ടികൾ ഉൾപ്പെടെയുള്ളവർ എന്തിനു കഴിക്കണമെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്‍റെ തീർപ്പിന് വിട്ടു. വ്യാപാരത്തിലെ ക്രമക്കേട്, വഴി തെറ്റിക്കുന്ന പരസ്യങ്ങൾ, ലേബലിലെ തെറ്റായ വിവരങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരാണ് നെസ്‌ലെക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 2015ൽ മാഗിക്കെതിരായ കമ്മീഷൻ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നു മാഗിയുടെ സാമ്പിൾ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മൈസൂരിലെ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു നിർദേശവും നൽകി. ഇവർ…

Read More

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കരാര്‍ നീട്ടാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധിയാണ് ദീര്‍ഘിപ്പിക്കുക. ഒട്ടേറെ വിദേശികള്‍ക്ക് ഇതിന്‍റെ നേട്ടം ലഭിക്കും. സ്വദേശിവല്‍കരണത്തിന്‍റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം. സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കല്‍ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാര്‍ ചെലവ് വരും. എക്‌സ്‌റെ,…

Read More

കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം

ബെംഗളൂരു: കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. കുരങ്ങു പനി ബാധിച്ച ഒരാൾ അടുത്തിടെ മരണമടഞ്ഞിരുന്നു. ആരോ​ഗ്യ വിഭാ​ഗം ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക്  മുന്നറിയിപ്പ് നൽകി. കടുത്ത പനി, സന്ധി വേദന, മോണയിൽ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

Read More

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന് ഇന്ത്യയില്‍ താത്ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കമ്പനികളില്‍ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവിട്ടു. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് ബേബി പൗഡര്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി വക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടത്. പൗഡറില്‍ ആസ്ബെസ്റ്റോസ് ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൗഡറുകളിലെ ആസ്ബസ്റ്റോസ് ക്യാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ…

Read More

ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല!

അഹമ്മദാബാദ്: ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല. മുപ്പതു കിലോമീറ്റർ ദുരെയിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു. റോബട്ടിന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. പത്മശ്രീ പുരസ്കാരം ലഭിച്ച ഗുജറാത്ത് ഡോക്ടർ തേജസ് പട്ടേലാണ് മെഡിക്കൽ വിഭാഗത്തിന് പുതിയ നേട്ടം ഉണ്ടാക്കിയത്. അഹമ്മദാബാദിലെ അപെക്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓപ്പറേഷൻ തിയറ്ററിലെ 5 രോഗികളെയാണു ഡോ. പട്ടേൽ 30 കിലോമീറ്റർ അകലെയുള്ള അക്ഷർധാം ക്ഷേത്ര പരിസരത്തിരുന്നു ഇന്റർനെറ്റിലൂടെ റോബട്ട് കരങ്ങളെ നിയന്ത്രിച്ചു ശസ്ത്രക്രിയ നടത്തിയത്. റോബട്ടിക് ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്ന…

Read More
Click Here to Follow Us