കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കരാര്‍ നീട്ടുന്നു

കുവൈത്ത്: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കരാര്‍ നീട്ടാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ വിദേശികളുടെ സേവന കരാര്‍ കാലാവധിയാണ് ദീര്‍ഘിപ്പിക്കുക. ഒട്ടേറെ വിദേശികള്‍ക്ക് ഇതിന്‍റെ നേട്ടം ലഭിക്കും.

സ്വദേശിവല്‍കരണത്തിന്‍റെ ഭാഗമായി പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനം.

  വിരുന്നിനിടെ വെടിയൊച്ച: അമേരിക്കൻ പ്രസിഡന്റിനെ സുരക്ഷിതനായി മാറ്റി; വൻ സുരക്ഷാ വീഴ്ചയെന്ന് സൂചന

സബാഹ്, ഫര്‍വാനിയ, ജഹ്‌റ സോണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിവിധ കാലങ്ങളിലേക്കുള്ള സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കല്‍ വഴി മന്ത്രാലയത്തിന് 2.6 ദശലക്ഷം ദിനാര്‍ ചെലവ് വരും.

എക്‌സ്‌റെ, ലബോറട്ടറി, ഫാര്‍മസി ടെക്‌നീഷ്യന്മാരുടെ സേവന കാലാവധിയാണ് ദീര്‍ഘിപ്പിക്കുന്നത്. സബാഹ് ഹെല്‍ത്ത് സോണില്‍ ഈ മാസം 5 മുതല്‍ 9 മാസത്തേക്കും ഫര്‍വാനിയയിലും ജഹ്‌റയിലും ഫെബ്രുവരി 5ന് കാലാവധി അവസാനിക്കുന്ന ഏതാനും പേര്‍ക്ക് 5 മാസത്തേക്കും കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us