പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്; ബെംഗളുരു റാപ്‌റ്റേഴ്‌സിന് ജയം.

പൂനെ: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്  നാലാം സീസണിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ദില്ലി ഡാഷേഴ്‌സിനെ ബെംഗളുരു റാപ്‌റ്റേഴ്‌സ് തോല്‍പ്പിച്ചു.

ഇന്ത്യന്‍ താരങ്ങളായ സായ് പ്രണീതിന്റെയും കെ ശ്രീകാന്തിന്റേയും  മികവില്‍ ബെംഗളുരു 3-2 എന്ന നിലയിലാണ് ദില്ലിയെ തോല്‍പ്പിച്ചത്. ദില്ലിക്കുവേണ്ടി കളിച്ച മലയാളി താരം എച്ച് എസ് പ്രണോയിക്ക് ജയം കണ്ടെത്താനായില്ല.

പുരുഷന്മാരുടെ ആദ്യ സിംഗിള്‍സില്‍ സായ് പ്രണീത് ആണ് പ്രണോയിയെ വീഴ്ത്തിയത്. 15-12, 14-15, 15-13 എന്ന സ്‌കോറിനായിരുന്നു പ്രണീതിന്റെ ജയം. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം പ്രണോയ് രണ്ടാം സെറ്റില്‍ തിരിച്ചെത്തിയെങ്കിലും വാശിയേറിയ മൂന്നാം സെറ്റില്‍ ജയിച്ച് സായ് പ്രണീത് മത്സരം സ്വന്തമാക്കി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മിക്‌സഡ് ഡബിള്‍സില്‍ ദില്ലിയുടെ ജോങ്ജിത്ത്, കോസെറ്റ്കായ സഖ്യം ബെംഗളുരുവിന്റെ മാര്‍ക്കസ് എല്ലിസ്, ലോറന്‍ സ്മിത്ത് ജോഡിയെ 15-13, 15-9 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. പുരുഷന്മാരുടെ രണ്ടാം സിംഗിള്‍സില്‍ ജയിച്ച കെ ശ്രീകാന്ത് ആണ് ടീമിന് മേല്‍ക്കൈ നേടിക്കൊടുത്തത്. ദില്ലിയുടെ ടോമി സുഗിയാര്‍തോയെ 15-6, 12-15, 15-10 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ അനായാസ ജയം സ്വന്തമാക്കിയ ശ്രീകാന്ത് നേരിട്ടുളള സെറ്റില്‍ ജയിക്കുമെന്ന തോന്നലുളവാക്കിയങ്കിലും രണ്ടാം സെറ്റ് നഷ്ടപ്പെടുത്തിയശേഷം മത്സരത്തില്‍ ജയിച്ചുകയറുകയായിരുന്നു. പിന്നീട് നടന്ന വനിതാ സിംഗിള്‍സിലും ബെംഗളുരു ജയിച്ചെങ്കിലും പുരുഷ ഡബിള്‍സില്‍ ദില്ലി വിജയം സ്വന്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts