ആരോഗ്യ പ്രവർത്തകർക്കെതിരെ കൈ ഉയർത്തുമ്പോൾ ഓർക്കുക, നിങ്ങളെ കാത്തിരിക്കുന്നത് 3 വർഷം തടവും സ്വത്ത് കണ്ട് കെട്ടലും; അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഓർഡിനൻസുമായി സർക്കാർ.

ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നമ്മൾ കണ്ടതാണ് ആരോഗ്യം സംരക്ഷിക്കാനുള്ള പരിശ്രമവുമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ചില ഭാഗങ്ങളിൽ നിന്നുള്ള സംഘം ചേർന്നുള്ള ക്രൂര ആക്രമണം. അത് സംസ്ഥാനത്തെ മറ്റു പല സ്ഥലങ്ങളിലും സാദിക് നഗറിലും പാദരായണ പുരയിലും മൈസൂരുവിലും ആവർത്തിച്ചു. ഇത് ഇനിയും തുടർന്നു കൊണ്ടുപോകാൻ കഴിയില്ല എന്ന് തന്നെയാണ് സംസ്ഥാന സർക്കാറിൻ്റെ നടപടികളിൽ നിന്ന് മനസ്സിലാക്കേണ്ടത്.   പകർച്ചവ്യാധികൾക്കെതിരെ പൊരുതുന്ന ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും അക്രമിക്കുന്നവർക്കെതിരെ തടവുശിക്ഷ ഉറപ്പാക്കി, കേന്ദ്രത്തിനു പിന്നാലെ കർണാടകയും ഓർഡിനൻസ് പാസാക്കി. കർണാടക എപ്പിഡ്മിക് ഡിസീസസ്…

Read More

നഗരത്തിൽ വീണ്ടും കോവിഡ്-19 സ്ഥിരീകരണം;ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങസാന്ദ്രയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് ചേരിനിവാസികളായ 10 പേർക്ക്.

ബെംഗളുരു : ഏതാനും ദിവസങ്ങളായി നഗരത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്ന രോഗം വീണ്ടും എത്തിയിരിക്കുകയാണ്. ബൊമ്മനഹള്ളിക്ക് സമീപം ഹൊങ്ങ സാന്ദ്രയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (54) യായ ഫാക്ടറി തൊഴിലാളിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അവിടുത്തെ വിദ്യാജ്യോതി നഗർ ചേരിനിവാസികളായ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സമൂഹ വ്യാപന സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ബീഹാർ സ്വദേശിയെ ചികിൽസിച്ച ഹൊങ്ങ സാന്ദ്രയിലെ സ്വകാര്യ ആശുപ ത്രിയും അടച്ചുപൂട്ടി. പിന്നീട് ഇയാളുടെ 9 കൂട്ടാളികൾക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിഹാർ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന മറ്റു 4 പേർക്കും…

Read More

ബെംഗളൂരുവില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 18 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 10 പേര്‍ ഉള്‍പ്പെടുന്നു. ആകെ രോഗബാധിതരുടെ എണ്ണം 445 ആയി,ഇതുവരെ 17 പേര്‍ മരിച്ചു,145 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,283 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ…

Read More

പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത്  കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 16 ആയി. ബെംഗളൂരു നഗരത്തില്‍ 9 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്,വിജയപുര ,ധാര്‍വാര്‍ഡ്‌,മണ്ഡ്യ എന്നിവിടങ്ങളില്‍ രണ്ടു കേസുകള്‍ വീതവും ദക്ഷിണ കന്നടയില്‍ ഒരു പോസിറ്റീവ് കേസുമാണ് ഇന്ന് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 443  ആയി,ആകെ 17 മരണം,141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 285 പേര്‍ സംസ്ഥാനത്തെ…

Read More

കോവിഡ് രോഗബാധ ആരോഗ്യ വകുപ്പിൽ നിന്ന് മറച്ചു വച്ചു;രോഗി മരിച്ചു;ഡോക്ടർക്ക് എതിരെ കേസെടുത്തു.

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം 50 വയസ്സകാരി കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ ബന്ത്വാളിൽ നിന്നുള്ള ഡോക്ടർക്കെതിരെ കേസെടുത്തു. ആരോഗ്യവകുപ്പിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ച് ചികിത്സിച്ചതിനാണിത്. ഇവരുടെ 67 വയസ്സുള്ള അയൽക്കാരിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ബന്ത്വാളിൽ നവദുർഗ ക്ലിനിക് നടത്തുന്ന ഡോ.സദാശിവ ഷെട്ടിക്ക് എതിരെയാണ് ബന്ത്വാൾപൊലീസ് കേസെടുത്തത്, കഴി ഞഞ്ഞ 15ന് പനിയുമായി ആശുപത്രിയിലെത്തിച്ച വീട്ടമ്മയെ 4 ദിവസം ഇവിടെ ചികിത്സിച്ചു. തുടർന്ന് സ്ഥിതിഗതികൾ വഷളായതോടെയാണ് 18ന് മംഗളൂരു വെൻലോക് ആശുപത്രിയിലെത്തിച്ചത്. രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും 19നു മരിക്കുകയായിരുന്നു.

Read More

സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക.

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക പുറത്തുവിട്ടു. ഇതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള 14 ലാബുകളും 5 സ്വകാര്യ ലാബുകളും ഉള്‍പ്പെടുന്നു. രാജിവ് ഗാന്ധി ആശുപത്രി,വിക്ടോറിയ ആശുപത്രി,കമാന്‍ഡ് ഹോസ്പിറ്റല്‍,നിംഹാന്‍സ്,ബെല്ലാരി റോഡിലെ എന്‍ സി ബി എസ് എന്നിവിടങ്ങളിലെ ലാബുകള്‍ ആണ് നഗരത്തില്‍ ഉള്ള സര്‍ക്കാര്‍ ലാബുകള്‍. ആനന്ദ്‌ ലാബ്‌ ,സക്ര ലാബ്‌ ,അപ്പോളോ ലാബ്‌,വൈദേഹി ലാബ്‌ കണ്സ്യറ്റ് ലാബ്‌ എന്നിവയാണ് നഗരത്തില്‍ ഉള്ള സ്വകാര്യ ലാബുകള്‍. കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പേരും അഡ്രസും താഴെ.  

Read More

ഇന്ന് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 5 പേര്‍ കലബുറഗിയില്‍ നിന്നും 2 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നും 2 പേര്‍ മൈസൂരുവില്‍ നിന്നുമാണ്. ആകെ രോഗബാധിതരുടെ എണ്ണം 427 ആയി,ഇതുവരെ 17 പേര്‍ മരിച്ചു,131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,279 പേര്‍ സംസ്ഥാനത്തെ വിവിധ…

Read More

പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌ ഇല്ല;129 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെ യുള്ള കര്‍ണാടകയിലെ  പുതിയ രോഗികളുടെ എണ്ണം 7 മാത്രം. ബെംഗളൂരു നഗരത്തില്‍ 2 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്,ബാക്കി 5 കേസുകളും കലബുറഗിയില്‍ ആണ്. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 425 ആയി,ആകെ 17 മരണം,129 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 279 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ബെംഗളൂരു…

Read More

കോവിഡ്-19;നോർക്കയുടെ ധനസഹായത്തിന് പ്രവാസികൾക്ക് അപേക്ഷിക്കാം.

ബെംഗളൂരു : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികളിലൂടെ സഹായം ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ  സ്വീകരിച്ചു തുടങ്ങി. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി…

Read More

കഴിഞ്ഞ 48 മണിക്കൂറിൽ ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല!

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. കഴിഞ്ഞ 48 മണിക്കൂറില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല ,അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 10 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3 പേര്‍ കലബുറഗിയില്‍ നിന്നും 3 പേര്‍ വിജയപുരയില്‍ നിന്നും മൈസൂരുവില്‍ രണ്ടു പേരും ഓരോ ആള്‍ക്കാര്‍ വീതം…

Read More
Click Here to Follow Us