ലൈംഗിക പീഡന പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

mukesh

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽവിട്ടു. കേസിൽ മുകേഷ് നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫീസിലാണ് എഐജി ജിപൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുകേഷിനെ ചോദ്യം ചെയ്തത്. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ മുകേഷിന് സെഷൻസ് കോടതി…

Read More

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല; ബലാത്സംഗകേസിലെ ഹര്‍ജി ഹൈക്കോടതി തള്ളി

sidhi

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.…

Read More

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു: പ്രതിയുടെ കാലിന് വെടിവച്ച് പോലീസ്

ബംഗളുരു : പതിനേഴോളം മോഷണക്കേസിൽ ഉൾപ്പെട്ട പ്രതി കാളിയെ ഹൂബ്ലിയിലെ ബെണ്ടിഗേരി പോലീസ് സ്റ്റേഷൻ വെടിവെച്ചു. ജില്ലയിലെ ഹുബ്ലി താലൂക്കിലെ തരിഹാലയ്ക്ക് സമീപമാണ് വിനോദ് കാലിക്ക് വെടിയേറ്റത്. മോഷണക്കേസിൽ വിനോദിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടെയുണ്ടായിരുന്നവരെ കാണിക്കാൻ കൊണ്ടുപോയ വിനോദ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ബെണ്ടിഗേരി പോലീസ് ഇൻസ്‌പെക്ടർ ജയശ്രീ ഛലവാദി കോൺസ്റ്റബിൾ രമേഷ് ഹിത്തലമണിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്വയരക്ഷയ്ക്കായി പിഐ ജയശ്രീ വിനോദിൻ്റെ കാലിന് വെടിയുതിർക്കുകയായിരുന്നു.

Read More

ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വില്‍പന; എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് – ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

Read More

മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു:പിതാവ് പോലീസിൽ കീഴടങ്ങി

കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ്സ 19കാരൻ കൊല്ലപ്പെട്ടു . കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്…

Read More

ശ്രദ്ധിക്കുക നഗാരത്തിലെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ അധികവും ഇരയാകുന്നവരിൽ മലയാളികൾ

ബെംഗളൂരു : ബെംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്തു പണംതട്ടുന്ന സംഭവങ്ങൾ കൂടിവരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾകണ്ട് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ ജോലിലഭിക്കുമെന്ന് വിചാരിച്ച് ഇറങ്ങിത്തിരിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. കബളിപ്പിക്കപ്പെടുന്നതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലി ഉണ്ടെന്ന പരസ്യംകണ്ട് ബെംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളുമാണ് ഏറ്റവും ഒടുവിൽ കബളിപ്പിക്കപ്പെട്ടത്. കോവിഡിനുശേഷമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് മണ്ണാർക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. നഗർഭാവിയിലെ ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലിക്കായിട്ടായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇന്റർവ്യൂ പാസായെന്ന് അറിയിച്ച്…

Read More

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി മലയാളി യാത്രക്കാരൻ അറസ്റ്റിൽ

വിമാനത്തിനകത്തുവച്ച് എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയിൽ നിന്നുള്ള യാത്രയിൽ ഫ്ളൈ ദുബൈ വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ലാജി മോശമായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയെ തുടർന്ന് വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ഗൗരി ലങ്കേഷ് വധം: നാലു പ്രതികൾക്കുകൂടി ജാമ്യം

ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിൽ നാലു പ്രതികൾക്കുകൂടി ജാമ്യമനുവദിച്ച് കർണാടക ഹൈക്കോടതി. കേസിലെ വിചാരണ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തെ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ആറാംപ്രതി ഭാരത് ജയവന്ദ് കുരാനെ (42), ഒമ്പതാംപ്രതി സുധൻവ ഗൗധേൽകർ (43), 13-ാംപ്രതി സുജിത് കുമാർ (42), 16-ാംപ്രതി ശ്രീകാന്ത് പങ്കാർക്കർ (48) എന്നിവർക്കാണ് പുതുതായി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടിയുടേതാണ് നടപടി. അഞ്ച്, ഏഴ്, 11, 17 പ്രതികൾക്കാണ് നേരത്തെ…

Read More

വ്യാജ ലഹരിക്കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്ത നാലുപോലീസുകാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ വ്യാജ ലഹരിമരുന്നു കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ മൂന്നു പേരെ അറസ്റ്റുചെയ്തസംഭവത്തിൽ നാലു പോലീസുകാരെ സസ്‌പെൻഡ്ചെയ്തു. ബനശങ്കരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീധർ ഗുഗ്രി, എ.എസ്.ഐ. എസ്.കെ. രാജു, കോൺസ്റ്റബിൾമാരായ സതീഷ് ബാഗലി, തിമ്മണ്ണ പൂജാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. രാജൻ എന്നയാൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനാണ് ബനശങ്കരി പോലീസ് കേസെടുത്തത്. ബനശങ്കരി സെക്കൻഡ് സ്റ്റേജിന് സമീപത്തെ കദിരെനഹള്ളിയിൽ മൂന്നുപേർ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് രാജൻ പരാതി നൽകിയത്. ഇതേത്തുടർന്ന് പോലീസ് നാർക്കോട്ടിക്സ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ്…

Read More

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊലാൽകെരെ റോഡിലെ ജ്ഞാനഭാരതി സ്‌കൂളിന് മുന്നിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. രണ്ട് കടയുടമകൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ ഭയന്ന ഇരുവരും പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരിൽ ഒരാളെ പിടികൂടി മർദിച്ചു. പ്രതി തഗരുഹട്ടിയിലെ പാർത്ഥയെ നാട്ടുകാർ പിടികൂടി . സംഭവസ്ഥലത്തുണ്ടായിരുന്ന പെൺകുട്ടി ചെരിപ്പ് ഉപയോഗിച്ച് വിവേചനരഹിതമായി അടിക്കുകയും ചെയ്തു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി. പ്രതികളായ ആനന്ദും പാർത്ഥയും ചേർന്നാണ് 17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകാൻ…

Read More
Click Here to Follow Us