വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്നാരോപിച്ച് ആരോഹി ബർദെ, ബന്ന ഷെയ്ഖ് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ബംഗ്ലാദേശി പോൺ സ്റ്റാർ റിയ ബർദെയെ മഹാരാഷ്ട്രയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുവെന്നും ഇതിനായി വ്യാജരേഖകൾ ചമച്ചുവെന്നുമാണ് റിയയ്ക്ക് എതിരെയുള്ള കുറ്റങ്ങൾ. റിയ ബംഗ്ലാദേശി പൗരത്വമുള്ളയാളാണെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് റിയ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗർ മേഖലയിൽ നിന്നാണ് റിയയെ…
Read MoreCategory: CRIME
ലഹരിക്ക് അടിമകളെ കുടുക്കാൻ കൂട്ട പരിശോധന ; 518 പേർക്ക് നടത്തിയ പരിശോധനയിൽ 147 പോസിറ്റീവ്, 34 കേസുകൾ രജിസ്റ്റർ ചെയ്തു
ബെംഗളൂരു :കഞ്ചാവ് വിൽപനക്കാരെയും ലഹരിക്ക് ഉപയോഗിക്കുന്നവരെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പോലീസ്. കഞ്ചാവിന് അടിമകളായവരെയും കച്ചവടക്കാരെയും പോലീസ് ഹുബ്ലിയിലെ രംഭപുരി ഹാളിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിംഗ് നടത്തി. 518 പേരിൽ നടത്തിയ പരിശോധിച്ചതിൽ 147 പേർ പോസിറ്റീവാണ്. 34 പേർക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. അതിനിടെ, മാധ്യമങ്ങളോട് സംസാരിച്ച ഹുബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ, ഞങ്ങൾ നഗരങ്ങളിൽ തുടർച്ചയായി മയക്കുമരുന്ന് പ്രചാരണം നടത്തുന്നുണ്ടെന്നു പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാർക്കും അടിമകൾക്കുമെതിരെ ഞങ്ങൾ മൂന്ന് ഘട്ടമായുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ 63.67 ശതമാനം…
Read Moreസ്കൂളിൻ്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി കൊടുത്തു; സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്കൂളിൻ്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് സ്കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു . റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂൾ ഡയറക്ടറും മൂന്ന് അധ്യാപകരും ഉൾപ്പെടെ അഞ്ച് പേരെ കേസിൽ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 6ന് മറ്റൊരു വിദ്യാര്‍ഥിയെ ‘ബലി കൊടുക്കാന്‍’ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് സെപ്തംബർ 22 ന്, സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന്…
Read Moreമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ
ബെംഗളൂരു : ബെലഗാവിയിൽ മൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അതിവേഗ പ്രത്യേകകോടതി. 45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. റായ്ബാഗ് ഹരുഗേരി സ്വദേശി ഉദ്ദപ്പ രാമപ്പ ഗങ്ങർക്കാണ് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽനിന്ന് മൂന്നുലക്ഷം രൂപ കൊടുക്കാനും ബെലഗാവി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് അതിവേഗകോടതി ജഡ്ജി ജസ്റ്റിസ് സി.എം. പുഷ്പലത ഉത്തരവിട്ടു.
Read Moreകേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസ്; രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ അനുമതിതേടി ലോകായുക്ത
ബെംഗളൂരു : കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പേരിലുള്ള ഖനനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്ന സംഭവത്തിൽ രാജ്ഭവൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ലോകായുക്ത അനുമതി തേടി. ലോകായുക്ത പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച് എ.ഡി.ജി.പി. അലോക് മോഹന് കത്തയച്ചു. ഗവർണറുടെ ഓഫീസിലേക്കയച്ച കുമാരസ്വാമിയുടെ പേരിലുള്ള കേസ് ഫയലിലെ വിവരങ്ങൾ ചോർന്നതിലാണ് അന്വേഷണം. കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി ലോകായുക്ത ഗവർണർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നേരത്തേ മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടിയിരുന്നു. ‘മുഡ’ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനുപിന്നാലെയായിരുന്നു മന്ത്രിസഭ ഇക്കാര്യം…
Read Moreതൃശൂർ എടിഎം കവർച്ച സംഘം പിടിയിൽ: പിന്നിൽ വൻ സംഘം; വാഹനത്തിൽ ആയുധ ശേഖരം; പ്രതികളെ കുടുക്കിയത് ഇങ്ങനെ
നാമക്കൽ : തൃശ്ശൂരിൽ എ.ടി.എം കവർച്ചയ്ക്കുപിന്നിൽ വൻ പ്രൊഫഷണൽ സംഘമെന്ന് സൂചന. നാമക്കൽ കുമാരപാളയത്ത് കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പിടിയിലായ കണ്ടെയ്നറിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തിയെന്ന് റിപ്പോർട്ട് ഉണ്ട്. കണ്ടെയ്‌നർ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ടാങ്കർ തടയാൻ ശ്രമിച്ചു. ഇതിനിടെ സംഘം രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതേത്തുടർന്നാണ് പോലീസ് വെടിയുതിർത്തതെന്നാണു വിവരം. തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. സംഘത്തിൻ്റെ ആക്രമണത്തിൽ…
Read Moreസിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി…
Read Moreതൃശൂരിൽ വൻ കവർച്ച; മൂന്ന് എ ടി എം തകർത്ത് അരക്കോടിയിലധികം കവർന്നു
തൃശൂർ:തൃശ്ശൂരിൽ മൂന്ന് എടിഎമ്മുകൾ കൊള്ളയടിച്ച് അരക്കോടിയിലധികം കവർന്നു.മാപ്രാണം ,കോലഴി ,ഷോർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് തകർത്ത് പണം കവർന്നത് . പുലർച്ചെ മൂന്നിനും നാലിലും മധ്യേയായിരുന്നു കവർച്ച. കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ ടി എം തകർത്തത്. മൂന്ന് എസ് ബി ഐ എടിഎം മ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. മോഷ്ടാക്കൾ എടിഎം തകർത്തതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥർക്ക് സന്ദേശം എത്തിയിരുന്നു. പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെ വിവരം അറിയിച്ചു. രാത്രി പട്രോൾ നടത്തുന്ന പോലീസ് സംഘം…
Read Moreവിനായക് നായിക് വധക്കേസ്; മുഖ്യപ്രതിയെന്ന സംശയിക്കുന്ന വ്യവസായി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വ്യവസായി (ബിസിനസ്മാൻ) വിനായക് നായിക്കിനെ കൊലപ്പെടുത്താൻ പണം നൽകിയെന്ന് പറയപ്പെടുന്ന ഗോവയിൽ നിന്നുള്ള വ്യവസായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗുരുപ്രസാദ റാണെയാണ് അന്തരിച്ച വ്യവസായി. ഗോവയിലെ മണ്ഡോവി നദിയിൽ ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സെപ്തംബർ 22ന് പുലർച്ചെ 5.30ന് കാർവാർ താലൂക്കിലെ ഹനകോണയിൽ വ്യവസായി വിനായക് നായിക്കിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊലയാളികൾ അരുംകൊല ചെയ്ത് രക്ഷപ്പെട്ടു. പിന്നീട് ഉത്തര കന്നഡ പോലീസ് കൊലയാളികൾക്കായി കെണിയൊരുക്കി. സമാനമായി ഇന്നലെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുപ്രസാദ് റാണെയാണ് കൊലപാതകത്തിന്…
Read Moreബംഗളൂരു കൊലപാതകം; മുഖ്യപ്രതി ഒഡിഷയിൽ ജീവനൊടുക്കി
കർണാടക: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജൻ എന്നയാളെയാണ് ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) മൃതദേഹ ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റിലെ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഒളിയിടത്തിലെത്തിയപ്പോഴാണു മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു…
Read More