ചെന്നൈ: സ്ത്രീവിരുദ്ധപരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. പൊലീസിന്റെ മുന്നിലാണ് നടന്റെ ഖേദപ്രകടനം. നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് നടൻ പൊലീസിന് നൽകിയ മോഴി. ഇന്നാലെയാണ് തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ മൻസൂർ അലിഖാൻ ചോദ്യം ചെയ്യലിന് ഹാജരായത്. ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഖേദപ്രകടനത്തിന്…
Read MoreCategory: CHENNAI LOCAL
നടൻ സൂര്യക്ക് ഷൂട്ടിംഗിനിടെ പരുക്ക്;
ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്. റോപ്പ് ക്യാമറ പൊട്ടിവീണാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. ഇന്നത്തെ ഷൂട്ടിംഗ് നിർത്തിവച്ചു.’കങ്കുവ’യുടെ ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ നിയന്ത്രണം വിട്ട് സൂര്യയുടെ മേൽ പതിച്ചെന്നാണ് റിപ്പോർട്ട്. ക്യാമറ സൂര്യയുടെ തോളിൽ തട്ടിയതായും താരത്തിന് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് അപകടത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഷൂട്ടിംഗ് സെറ്റിലെ അധികൃതർ പറയുന്നത്. കരിയറിൽ നടൻ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് ‘കങ്കുവ’യുടേത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
Read Moreതമിഴ്നാട്ടിൽ ഇന്ന് രാത്രി മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടച്ചു
ചെന്നൈ: ഈ വർഷത്തെ വടക്കുകിഴക്കൻ മൺസൂൺ വേഗത്തിലായതോടെ തമിഴ്‌നാട്ടിൽ മഴ കനക്കും. ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ (ആർഎംസി) പ്രവചനം അനുസരിച്ച്, ചെന്നൈ മുതൽ നാഗപട്ടണം വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ നാളെ (നവംബർ 15) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് വില്ലുപുരം, അരിയല്ലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (നവംബർ 14) അവധി പ്രഖ്യാപിച്ചു, തിരുവണ്ണാമലയിൽ സ്‌കൂളുകൾക്ക് മാത്രം അവധിയായിരിക്കും. അതേസമയം, മഴയുടെ ആഘാതം കുറഞ്ഞതിനാൽ ചെന്നൈ, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകളും…
Read Moreനടി ഗൗതമി ബിജെപി വിട്ടു: രാജി വ്യക്തിപരമായ തീരുമാനമെന്നും ഗൗതമി
രാജി വ്യക്തിപരമായി തീരുമാനമെന്ന് ഗൗതമി വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി പിന്തുണച്ചില്ല, ആരോപണ വിധേയന് വഴിവിട്ട സഹായം ചെയ്‌തെന്നും ആക്ഷേപം നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രനിര്‍മ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകള്‍ നല്‍കുന്നതിനായിട്ടാണ് താന്‍ 25 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നിന്നില്ലെന്നത് എടുത്ത് പറഞ്ഞാണ് രാജിവെച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ…
Read Moreഅടച്ചിട്ടവീട്ടിൽ മകളുടെ മൃതദേഹവുമായി അമ്മ: അന്വേഷണം ആരംഭിച്ചു
ചെന്നൈ : മൂന്ന് ദിവസം അടച്ചിട്ടവീടിനുള്ളിൽ മകളുടെ മൃതദേഹവുമായി അമ്മ കഴിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മണലി പുതുനഗറിലുള്ള 84 കാരിയായ ജാസ്മിനാണ് മകൾ ഷീലയുടെ (54) ജീർണിച്ച മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ഭർത്താവ് മരിച്ചതിനെ ത്തുടർന്ന് വർഷങ്ങളായി ജാസ്മിനും അവിവാഹിതയായ ഷീലയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരെയും വീടിന് പുറത്തേക്ക് കാണാതെ വന്നതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പൂട്ടുകുത്തിത്തുറന്ന് അകത്ത് കടന്നു നോക്കിയപ്പോഴാണ് മുറിയിൽ ഷീലയെ മരിച്ചനിലയിലും സമീപത്ത് ജാസ്മിനെയും കണ്ടത്. ജാസ്മിൻ മാനസിക പ്രശ്നം…
Read Moreഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ വണ്ടല്ലൂർ മൃഗശാലയിലെ തൊഴിലാളിക്ക് പരിക്ക്
ചെന്നൈ: വണ്ടല്ലൂർ മൃഗശാലയിലെ മുതിർന്ന മൃഗസംരക്ഷണ പ്രവർത്തകന് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കുമാർ (56) എന്ന മൃഗസംരക്ഷണ പ്രവർത്തകനാണ് പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണ് കുമാർ മുള വളർത്തുന്നതിനും മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മൃഗത്തെ നൈറ്റ് ഷെൽട്ടറിലേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കഴുത്തിലും വാരിയെല്ലിലും കാലിലും താടിയെല്ലിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. എസ്ആർഎം ഗ്ലോബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുമാർ ആരോഗ്യനില തൃപ്തികരമാണ്. ഹിപ്പോപ്പൊട്ടാമസിനെ നൈറ്റ് ഷെൽട്ടറിലേക്ക് ഓടിക്കാൻ ശ്രമിക്കവേ കുമാർ വഴുതി വീഴുകയായിരുന്നു. ഇത് കണ്ടതോടെ ചുറ്റുമതിലിനുള്ളിലേക്ക് ഏതാണ്ട് പോയ ഹിപ്പോപ്പൊട്ടാമസ് മടങ്ങി വന്ന്…
Read Moreതമിഴ്‌നാട്: ട്രിച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും
ചെന്നൈ: കമ്പരസൻപേട്ട, തുവാക്കുടി, മെയിൻ ഗാർഡ് ഗേറ്റ് സബ്‌സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്‌ടോബർ 10ന് (ചൊവ്വാഴ്‌ച) ട്രിച്ചി നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും വിവിധ ഭാഗങ്ങളിൽ ടാംഗഡ്‌കോ വൈദ്യുതി മുടങ്ങുമെന്ന് പ്രഖ്യാപിച്ചു . തുവ്വക്കുടി, ഭേൽ ഫാക്ടറി, അണ്ണാ കമാനം, നെഹ്‌റു നഗർ, ദേവരായനേരി , തുവ്വക്കുടി സിഡ്‌കോ ഉൾപ്പെടെയുള്ള നഗരവും സബർബൻ പ്രദേശങ്ങളും ഗവൺമെന്റ് പോളിടെക്നിക്, വൊറയ്യൂർ, സാലൈ റോഡ്, നവാബ് തോട്ടം, ടക്കർ റോഡ്, ലിംഗ നഗർ, അഖിലാണ്ടേശ്വരി നഗർ, ചോളരാജപുരം, അല്ലൂർ, ജീയപുരം, മുത്തരസനല്ലൂർ, കരൂർ ബൈപാസ് റോഡ്, പഴയ കരൂർ റോഡ്,…
Read Moreമധുരയിലെ ജെല്ലിക്കെട്ട് സ്റ്റേഡിയത്തിന്റെ പണികൾ ഈ വർഷം പൂർത്തിയാക്കും; മന്ത്രി വേലു
ചെന്നൈ: മധുരയിലെ അളങ്കനല്ലൂരിനടുത്തുള്ള കീലകരൈ ഗ്രാമത്തിലെ ജല്ലിക്കെട്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി (പിഡബ്ല്യുഡി) ഇ വി വേലു അറിയിച്ചു. 44 കോടി രൂപ ചെലവിൽ ഗ്രാമത്തിൽ 37,000 പേർക്ക് ഇരിക്കാവുന്ന ലോകോത്തര ജല്ലിക്കെട്ട് അരങ്ങ് നിർമിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിഐപി ഇരിപ്പിടങ്ങൾ, മ്യൂസിയം, കാള ഷെഡ്, വെറ്ററിനറി ഡിസ്പെൻസറി, കളിക്കാർ, കാണികൾ, മാധ്യമങ്ങൾ എന്നിവർക്ക് അവശ്യ സൗകര്യങ്ങൾ കൂടാതെ വേഗത്തിലുള്ള പ്രഥമശുശ്രൂഷയും തുടർച്ചയായ വൈദ്യസഹായവും സുഗമമാക്കുന്നതിന്…
Read Moreമദ്രാസ് ഹൈക്കോടതി ഉത്തരവ്; തമിഴ്‌നാട്ടിൽ പിജി മെഡിക്കൽ കൗൺസിലിംഗ് സ്തംഭിച്ചു
ചെന്നൈ: എംഡി (ജനറൽ മെഡിസിൻ) എന്ന ഒരു കോഴ്‌സിന്റെ ഫലം പ്രഖ്യാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി സമിതിയോട് നിർദ്ദേശിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ എംഡി/എംഎസ് കോഴ്‌സുകളുടെ മൂന്നാം റൗണ്ട് ഫലങ്ങൾ സംസ്ഥാന സെലക്ഷൻ കമ്മിറ്റി തടഞ്ഞുവച്ചു. ഒക്ടോബർ 5 ന്, മൂന്ന് വിദ്യാർത്ഥികളുടെ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത്, കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ “എംഡി (ജനറൽ മെഡിസിൻ) കോഴ്‌സ് മാത്രം” ഫലം പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചു അതേസമയം, മറ്റ് കോഴ്സുകൾക്ക് “ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവുമുണ്ടായിരിക്കില്ല. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ എല്ലാവരുടെയും ഫലം അധികൃതർ…
Read Moreഐസിസി – ക്രിക്കറ്റ് ലോകകപ്പ് 2023: ചെന്നൈയിൽ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തി
ചെന്നൈ: ഐസിസി – പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ലീഗ് മത്സരങ്ങൾ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് ദിവസങ്ങളിൽ ദക്ഷിണ റെയിൽവേ വേളാച്ചേരിക്കും ചിന്താദ്രിപേട്ടിനുമിടയിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും. വേളാച്ചേരി – ചിന്താദ്രിപേട്ട് – വേളാച്ചേരി പാസഞ്ചർ എന്നിവയാണ് പ്രത്യേക ട്രെയിനുകൾ. ഒക്ടോബർ 8, 13, 18, 23, 27 തീയതികളിലാണ് സർവീസ് നടത്തുക.
Read More