പ്രളയ ദുരിതാശ്വാസ സഹായം കേരള സമാജം – കെ എന്‍ ഇ ട്രസ്റ്റ് 10 ലക്ഷം നല്‍കി

ബെംഗളൂരു : ബംഗ്ലൂര്‍ മലയാളികളുടെ മാതൃ സംഘടനായ ബാംഗ്ലൂര്‍ കേരള സമാജത്തിന്റെയും കൈരളീ നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്ടിന്റെയും നേതൃത്വത്തില്‍ നവ കേരള നിര്‍മ്മാണത്തിനായി ആദ്യ ഗഡു പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി. കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍സെക്രട്ടറി റജി കുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ , കെ  എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന്‍ , സെക്രട്ടറി സി ഗോപിനാഥന്‍ , ട്രഷറര്‍ വിനേഷ് എന്നിവര്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി…

Read More

പ്രളയ ദുരിതാശ്വാസ സഹായനിധി സമാഹരണവും സമൂഹ വിവാഹവുമായി കേരള സമാജത്തിന്റെ”ഒരു കുടക്കീഴില്‍”സെപ്റ്റംബര്‍ 30ന്; സിനിമാ നടൻ മധുവും കേരള നിയമസഭാ സ്പീക്കറും പങ്കെടുക്കും.

ബെംഗളൂരു :കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ കേരള ത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ഥം”ഒരു കുടക്കീഴില്‍” എന്ന പരിപാടിയും”സമൂഹവിവാഹവും” സംഘടിപ്പിക്കുന്നു . ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ രാവിലെ 10:30 ന് സമൂഹ വിവാഹത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും .ബാംഗ്ലൂര്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. സിനിമാതാരം മധു മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും .സോണ്‍ ചെയര്‍മാന്‍ സി പി വിക്ടര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക…

Read More

ഗൃഹനിർമ്മാണ ആവശ്യത്തിനും ഫർണിഷിംഗിനും നഗരത്തിലുള്ളവർ “മാസ്റ്റർ കോട്ടേജസി”ൽ വിശ്വസിക്കുന്നത് എന്തുകൊണ്ട് ?

ബെംഗളൂരു : നഗരത്തിൽ വീടുവക്കാൻ ആഗ്രഹിക്കുന്നവർക്കും വീടിന്റെ ഫർണിഷിംഗ് ആവശ്യങ്ങളുമായി സമീപിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറുകയാണ് മാസ്റ്റർ കോട്ടേജസ് എന്ന സ്ഥാപനം. 5 വർഷത്തോളമായി ബെംഗളൂരുവിലെ  കൺസ്ട്രക്ഷൻ മേഖലയിൽ പുതുചരിത്രമെഴുതി  മുന്നേറുന്നു മാസ്റ്റർ കോട്ടേജസിന്റെ പ്രവർത്തനങ്ങൾ നഗരത്തിൽ അനാദൃശമാണ്. പ്ലാൻ തയ്യാറാക്കൽ ,അതിന്റെ എസ്റ്റിമേഷൻ, വീട് നിർമ്മിക്കാൻ ആവശ്യമായ അനുമതിയും രേഖകളും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കൽ, വീട് / കട നിർമ്മാണം എന്നീ സർവ്വീസുകളെല്ലാം വിശ്വസ്ഥതയോടെ ചെയ്തു കൊടുക്കുന്ന മാസ്റ്റർ കോട്ടേജസ് വീട് നിർമ്മാണത്തിന് ശേഷമുള്ള ഫർണിഷിംഗ് ആവശ്യങ്ങൾക്കും വിശ്വസ്തതയോടെ സമീപിക്കാവുന്നതാണ്.…

Read More

ദുരിതാശ്വാസ നിധിയിലേക്ക് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ധന സമാഹരണം ആരംഭിച്ചു;ലക്ഷ്യം 10 ലക്ഷം രൂപ.

ബെംഗളൂരു : പ്രളയാനന്തര കേരളത്തിന്‌ കൈത്താങ്ങാകാന്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ നല്‍കുക എന്നാ ലക്ഷ്യവുമായാണ് ധന സമാഹരണം തുടരുന്നത്. കെ ഇ എന്‍ ട്രസ്റ്റ്‌ മുന്‍ സെക്രട്ടേറി രാമകൃഷ്ണ പിള്ള ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കേരള സമാജം പ്രസിഡണ്ട്‌ സി പി രാധാകൃഷ്ണന്‍ അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ നിര്‍ത്തിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കേരള സമാജം 25 ട്രക്ക് സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചിരുന്നു.

Read More

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ.ഗോപിയ്ക്ക് സ്വീകരണം.

ബെംഗളൂരു: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിയും, പ്രഭാഷ കനും,സാഹിത്യകാരനുമായ ശ്രീ പി കെ ഗോപിയെ കൈരളീ കലാസമിതി യുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു.സെപ്തംബര് 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എച്ച്എഎൽ കൈരളിനിലയംആഡിറ്റോറിയത്തിലാണ് പരിപാടി. വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു പരിപാടി ആയതിനാല്‍ കൂടുതല്‍ പേരെ നേരിട്ട് ക്ഷണിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം എല്ലാവരും പരിപാടിയില്‍ പങ്കെടുത്ത് വിജയമാക്കി തരണം എന്ന് കൈരളീ കലാസമിതിക്കുവേണ്ടി പി കെ സുധീഷ് ജനറൽ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു,    

Read More

“എന്റെ മലയാളം”പരിപാടി നടത്തുന്നു.

സർഗധാര ഒക്ടോബർ 7 ഞായറാഴ്‌ച്ച കാലത്ത് 10.30ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ വച്ച്, ബാംഗ്ലൂരിലെ മലയാളം എഴുതാനും വായിക്കാനും അറിയുന്ന കുട്ടികൾക്കായി “എന്റെ മലയാളം”എന്ന പരിപാടി നടത്തുന്നു.കത്തെഴുത്ത്, കുറച്ചു വാചകങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുക, നാടൻ പാട്ടുകൾ പാടുക എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25നുള്ളിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു. ശ്രീ.ഭാസ്കരപൊതുവാൾ മുഖ്യാതിഥിയായി എത്തുന്നു. ഫോൺ- 9964352148, 9964947929.

Read More

നവകേരള നിർമ്മിതിക്ക് ബെംഗളൂരു മലയാളികളുടെ കൂട്ടായ്മ.

ബെംഗളൂരു: പ്രളയാനന്തര നവകേരള നിർമ്മാണത്തിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ബെംഗളൂരു മലയാളികൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചർച്ച ചെയ്യാനും കൂട്ടായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും നോർക്ക റൂട്ട്സിന്റെയും ,കർണ്ണാടകത്തിലെ ലോക കേരളസഭ അംഗങ്ങളുടേയും, ബെംഗളൂൂരുവിലെ കലാസാംസ്കാരിക സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 16-ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഇന്ദിരാനഗർ ഇ .സി .എ ഹാളിലാണ് യോഗം. നോർക്ക റൂട്ട്സ് /ലോക കേരളസഭ വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്കാ…

Read More

കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു .കല്യാൺ നഗർ റിങ് റോഡ് റോയൽ കൊണ്കോഡ്‌ സ്കൂളിനടുത്തുള്ള സി. എസ്. ആർ കോംപ്ലക്‌സിലാണ് ഓഫീസ്, പി. സി മോഹൻ എം.പി ഉത്ഘാടനം ചെയ്തു, ഈസ്റ്റ് സോണ് ചെയർമാൻ പി.ടി വിക്റ്റർ അധ്യക്ഷത വഹിച്ചു, കേരള സമാജം പ്രസിഡന്റ് സി. പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി രജികുമാർ, കൗൺസിലർ രാധമ്മ വെങ്കിടേഷ്, സജി പുലിക്കോട്ടിൽ, എം.ജി രജി, ജി. ബിനു, പി.കെ, രഘു, ടി.ടി രഘു, ജയപ്രകാശ് എന്നിവർ സംസാരിച്ചു, കേരള സമാജം…

Read More

രണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിച്ചത് 25000 പേർ!

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്ഭവൻ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. രണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിക്കാനെത്തിയത് 25,000 പേർ. ഗവർണർ വാജുഭായ് വാലയുടെ നിർദേശപ്രകാരമാണ്  പൊതുജനങ്ങൾക്കായി രാജ്ഭവന്റെ കവാടങ്ങൾ ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ആറു വരെ തുറന്നത്. ബ്രിട്ടിഷ് നിർമിത കാലത്തെ ബംഗ്ലാവും പൂന്തോട്ടവുമാണ് ഏറെ പേരെ ആകർഷിച്ചത്.

Read More

വായനക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് ബെംഗളൂരുവിലെ ഏറ്റവും നല്ല അഭിനേതാവിനെ കണ്ടെത്താനുള്ള “മാസ്റ്റർ കോട്ടേജസ് ഡബ്സ് മാഷ് ചലഞ്ച് “ലേക്ക് വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി സപ്റ്റംബർ 15 വരെ നീട്ടിയിരിക്കുന്നു.

ബെംഗളൂരു : “മാസ്റ്റർ കോട്ടേജസി “ന്റെ സഹകരണത്തോടെ ബെംഗളൂരു വാർത്ത നടത്തുന്ന ഡബ്സ് മാഷ്  ചലഞ്ചിന് വീഡിയോകൾ സമർപ്പിക്കാനുള്ള  അവസാന തീയതി ഈ മാസം 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ഓണത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരുന്ന മൽസരം കേരളത്തിലെ വെളളപ്പൊക്കവുമായി  ബന്ധപ്പെട്ട് നടന്ന ദൗർഭാഗ്യകരമായ വിഷയങ്ങൾ കാരണം കുറച്ച് ദിവസമായി മരവിപ്പിച്ച് നിർത്തിയതായിരുന്നു. വായനക്കാരുടെ അഭൂതപൂർവമായ പ്രതികരണം കാരണം ഈ പരിപാടി വീണ്ടും മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. നമുക്കിടയിലുള്ള അഭിനയ പ്രതിഭകൾക്ക് ഒരു വേദി ഒരുക്കിക്കൊടുക്കുക എന്നതാണ് ബെംഗളൂരു വാർത്തയുടെ ലക്ഷ്യം. വിജയികളാകുന്ന ഒന്നും രണ്ടും…

Read More
Click Here to Follow Us