കേരള സമാജം ദൂരവാണി നഗറിന്റെ മുന്‍ സാരഥി ശ്രീ ടി എസ് കൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള കേരള സമാജം ദൂരവാണി നഗറിന്റെ മുന്‍കാല പ്രസിഡണ്ട്‌ ആയിരുന്ന ശ്രീ ടി എസ് കൃഷ്ണന്‍ അന്തരിച്ചു.78 വയസ്സായിരുന്നു.മികച്ച സംഘാടകന്‍ എന്ന നിലയില്‍ നഗരത്തിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തി ആയിരുന്നു. അഡ്രെസ്സ്  No 24 Sai Layout Halehalli Village behind Samuel Public School Bangalore 36. Contact 9243045751  

Read More

അകാലത്തിൽ പൊലിഞ്ഞു പോയ അനുഗ്രഹീത കലാകാരന് ആദരമൊരുക്കി ബിഎംഎച്ച്

ബെംഗളൂരു : അപ്രീതിക്ഷിതമായി പൊലിഞ്ഞു പോയ സംഗീത സാഗരം ബാലഭാസ്കർ. മലയാളികളുടെ സ്വന്തം ബാല.. പകരം വെക്കാനില്ലാത്ത ആ പ്രതിഭയുടെ അകലവിയോഗം ഒരു തീരാനഷ്ടമാണ്. തന്റെ മകളുടെ അടുത്തേക്ക് യാത്രയായ ആ അച്ഛനെ ഓർത്ത് വിലപിക്കാനും ആ കുടുംബത്തിന് ധൈര്യം കിട്ടാൻ പ്രാർത്ഥിക്കാനുമേ നമ്മൾക്ക് കഴിയു. ആ കലാപ്രതിഭയെ ആദരിക്കാൻ ഒരു ചെറിയ സംഗീത സമർപ്പണം ഒരുക്കുകയാണ് ബാഗ്ലൂർ മലയാളി ഹബ് ഫേസ് ബുക്ക് കൂട്ടായ്മ. അദ്ദേഹത്തിന്റെ വിരലുകളാൽ വിസ്മയമാക്കി മാറ്റിയ ചില ഗാനങ്ങൾ നമ്മളാൽ കഴിയും വിധം ആലപിച്ചുകൊണ്ട് ഒരു ദിനം. ഇന്ന്…

Read More

കേരളപ്പിറവിആഘോഷവും “ഭൂമിമലയാളം”പരിപാടിയുടെ കർണ്ണാടക മേഖല ഉത്ഘാടനവും നാളെ കമ്മനഹള്ളിയില്‍.

ബെംഗളൂരു: കേരള സർക്കാർ മലയാളം മിഷൻ്റെ ഈ വർഷത്തെ കേരളപ്പിറവി ആചരണം ഭൂമി മലയാളം എന്ന പേരിൽ ലോകവ്യാപകമായി നടത്തുകയാണ്. കവി. കെ. സച്ചിദാനന്ദൻ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ലോകമൊട്ടുക്കുള്ള മലയാളം മിഷൻ സെൻററുകളിൽ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിലായി വിദ്യാർത്ഥികളും അധ്യാപകരും ഭാഷാസ്നേഹികളും ഏറ്റുചൊല്ലും. പ്രളയാനന്തര നവകേരള നിർമ്മിതിയുടെ ഊർജം കൂടിയാണ് ഭൂമി മലയാളത്തിലൂടെ നാം പങ്കുവെയ്ക്കുന്നത്. ഈ പരിപാടിയുടെ കർണ്ണാടക മേഖല ഉദ്ഘാടനം നവംബർ 1 ഉച്ചകഴിഞ്ഞ് കൃത്യം മൂന്ന് മണിക്ക് ,സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ ,…

Read More

ബാഡ്മിൻറൺ ടൂർണമെന്റ് നടത്തുന്നു.

ബാംഗ്ലൂർ മലയാളികളുടെ ഓൺലൈൻ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീ മേറ്റ്സ്ന്റെ നേതൃത്വത്തിൽ ബുലു ടാങ്കിസ് 2k18 ബാൻഡ്‌മിന്റൺ ടൂർണമെന്റ് നടത്തപ്പെടുന്നു.. ഒക്ടോബർ 28 നു ബിലക്കഹള്ളി flying birdie areena യിൽ വെച്ചാണ് ബുലു ടാങ്കിസ് 2k18 ലെ പ്രതിഭകൾ മാറ്റുരക്കുന്നത്.. ബിഎംഎം ലെ നാൽപതു ബാൻഡ്‌മിന്റൺ പ്ലയെർസ് പത്തു ടീമുകളായി ആണ് അണിനിരക്കുന്നത്.. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഹോട്ടൽ ദർബാർ ഗ്രീൻസ് ആണ്

Read More

മ്യൂസിക് കഫേ കരോൾ മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : മ്യൂസിക് കെഫേയുടെ ആഭിമുഖ്യത്തിൽ കരോൾ മൽസരം സംഘടിപ്പിക്കുന്നു, കല്യാൺ നഗർ ബാബുസ പാളയ സെന്റ് വിൻസന്റ് പള്ളോട്ടി സ്കൂളിൽ ഡിസംബർ 16 ന് ആണ് പരിപാടി. താൽപര്യമുള്ളവർ ബന്ധപ്പെടുക 9845771735,9845234576. ഐഡിയ സ്റ്റാർ സിങ്ങർ മൽസരാർത്ഥി പ്രശോഭിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ മ്യൂസിക് കഫേയുടെ സംഗീത പരിപാടി ഈ മാസം 27ന് ഹൈദരാബാദിൽ നടക്കും. അമീൻപൂറിലെ സെന്റ് ജൂഡ്സീറോ മലബാർ ചർച്ച് അംഗണത്തിൽ വൈകുന്നേരം 8 മണിക്കാണ് പരിപാടി.

Read More

ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ ?

ഇത്രെയേറെ മലയാളികൾ  ഉള്ള ബെംഗളുരിൽ ഒരു മലയാളം എഫ് എം  ചാനൽ വരാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് “ഒരു മലയാളം എഫ്.എം ചാനൽ ബംഗ്ലൂരിൽ …എന്താ അഭിപ്രായം സുഹൃത്തുക്കളെ”.എന്ന ലിജോ ചീരന്റെ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത് . ഒരുപാട് സമയം ട്രാഫിക് ബ്ലോക്കുകളിൽ ഇഴഞ്ഞു നീങ്ങി ഓഫീസുകളിൽ നിന്ന് വീട്ടിലേക്കും വീട്ടിൽ നിന്ന് ഓഫീസിലേക്കുമുള്ള യാത്ര മദ്ധ്യേ  മാതൃ ഭാഷയിലുള്ള മധുരമുള്ള ഈണങ്ങൾ കേൾക്കാൻ ആരാ ഇഷ്ടപെടാത്തത് . വിദേശത്തു പോലും മലയാളം എഫ് എം ചാനലുകൾ വൻ വിജയകരമായി മുന്നേറുന്നു . ഒരു…

Read More

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തുന്നു.

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു . നവംബര്‍ 11 ന് ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത് . രാവിലെ 9മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും . രാവിലെ 10:00 മുതല്‍ 2 മണിക്കൂറാണ് മത്സരം . 3 മുതല്‍ 6 വയസു വരെയും, 7മുതല്‍ 10 വയസു വരെയും,11മുതല്‍ 17 വയസു വരെയും ഉള്ള മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക . മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റുകള്‍…

Read More

ബിഎംഎഫിന്റെ വയോജന ദിനാചരണം ജെപി നഗറിൽ.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ ലോക വയോജന ദിനാചരണം വരുന്ന ഞായറാഴ്ച്ച (28.10 ) ജെ പി നഗർ തേഡ് ഫേസിലെ ശ്രീ രമണമഹർഷി അക്കാഡമി ഫോർ ബ്ലൈന്റി വച്ച് നടക്കും. 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എഴുത്തുകാരൻ ടി പി ഭാസ്കര പൊതുവാൾ ഉൽഘാടനം ചെയ്യും. 5:30ന് ആരോഗ്യത്തെക്കുറിച്ച് ഡോക്ടർ പ്രദീപ് കൊച്ചീപ്പൻ പ്രഭാഷണം നടത്തും. 6 മണിക്ക് കലാപരിപാടികൾ അരങ്ങേറും 7 മണിക്ക് അത്താഴത്തോടെ പരിപാടികൾ അവസാനിക്കും.  

Read More

ഖസാക്ക് – മറവികളുടെ ഇതിഹാസം- കെഇഎൻ

ബെംഗളൂരു: ഇരമ്പുന്ന ഓർമ്മകളെ സാംസ്കാരികതയിൽ നിന്ന് വെയക്തികതയിലേക്ക് ചുരുക്കിയെടുത്ത് ചരിത്രത്തിൻ്റെ മറവികളെ സൗന്ദര്യാത്മകതയാൽ ആഘോഷിച്ച കൃതിയാണ് ഖസാക്കിൻ്റെ ഇതിഹാസമെന്ന് പ്രമുഖ ചിന്തകൻ കെഇഎൻ അഭിപ്രായപ്പെട്ടു. വേദാന്തത്തിൻ്റെ പ്രാപഞ്ചികതയെ തീവ്രസാമൂഹികതയിലേക്ക് തിരിച്ചു നിർത്തുകയായിരുന്നു നവോത്ഥാന ആത്മീയത ചെയ്തതെങ്കിൽ നവോത്ഥാനപൂർവ്വമായ ആത്മീയതയുടെ അജ്ഞേയത കൊണ്ട് മാനവികതയെത്തന്നെ മിത്താക്കി അവതരിപ്പിക്കുകയാണ് ഖസാക്കിൽ സംഭവിക്കുന്നത്. പുരോഗമന സാഹിത്യം ഉൽപാദിപ്പിച്ച ജനാധിപത്യ കീഴാളബോധ്യങ്ങളെയാണ് ഖസാക്ക് കീഴ്മേൽ മറിച്ചത്. കെഇഎൻ വിശദമാക്കി. ഒ.വി. വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസത്തിൻ്റെ 50-ാം വർഷത്തിൽ ബാംഗ്ലൂര്‍ പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച സാഹിത്യ അവലോകനത്തിൽ ‘ഖസാക്ക് –…

Read More

യെശ്വന്ത്പുര കേരള സമാജം മെഡിക്കൽ ക്യാമ്പ് നടത്തി.

ബെംഗളൂരു : യശ്വന്ത് പുര കേരള സമാജം നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് സി വി നായർ ഉത്ഘാടനം ചെയ്തു.വി രമേശ്, ശ്രീധരൻ നായർ, മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

Read More
Click Here to Follow Us