“മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ്”

ബെംഗളൂരു : “മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ് ” ഡോക്ടർ ഫാദർ മാത്യൂ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു .സർഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ജനാധിപത്യ സ്വാതന്ത്യവും മതവിശ്വാസവും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടതുപക്ഷ ചിന്തകൻ ആർ .വി .ആചാരി ,സംഘമിത്ര പിആർഒ കൃഷ്‌ണകുമാർ കടമ്പൂർ ,പുരോഗമനവാദിയും പ്രഭാഷകനുമായ ഗോപാലകൃഷ്‌ണൻ തലവടി എന്നിവരായിരുന്നു മറ്റു പ്രസംഗകർ .മാധ്യമപ്രവർത്തകൻ വിഷ്ണുമംഗലം കുമാർ മോഡറേറ്ററായിരുന്നു .സർഗധാര പ്രസിഡണ്ട് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സഹദേവൻ സ്വാഗതവും വൈസ്…

Read More

ബി.എം.എഫ് ട്രാഫിക് ബോധവത്കരണ റാലി യും തെരുവ് നാടകവും സംഘടിപ്പിച്ചു.

ബെംഗളൂരു: മലയാളികൾക്കിടയിൽ ബെംഗളൂരു എന്ന് പറയുമ്പോൾ ആദ്യം ഓർമവരുന്ന കാര്യങ്ങളിൽ ഒന്നാകും ഇവിടെത്തെ ട്രാഫിക് ബ്ലോക്കുകൾ. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് ആക്‌സിഡന്റുകളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി ബി എം എഫ് വരുന്നത്. BMF – ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റും ബാംഗ്ലൂർ…

Read More

ചികിത്സ തേടി നഗരത്തില്‍ എത്തുന്ന നിര്‍ധനര്‍ക്ക് ഇനി ഈ മേല്‍ക്കൂരയ്ക്കു താഴെ സുരക്ഷിതമായ ഒരിടമുണ്ട്‌;സ്നേഹത്തിന്റെ,കരുതലിന്റെ,മാനുഷികമൂല്യങ്ങളുടെ സൌധം ..ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി ഇന്ന് ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ആള്‍ ഇന്ത്യ കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.വിദഗ്ദ ചികിത്സക്ക് ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍,ചികിത്സ ചിലവുകളില്‍ ഇളവ് ലഭ്യമാക്കി ക്കൊടുക്കല്‍,സ്കോളര്‍ ഷിപ്‌ വിതരണം,റംസാന്‍ റിലീഫ് കിറ്റ്‌,സാമ്പത്തിക പ്രതിസന്ധികളില്‍ ഉള്ളവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കല്‍,മരണപ്പെടുന്ന രോഗിളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍,ഇഫ്താര്‍ വിരുന്നുകള്‍ തുടങ്ങിയ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എ ഐ കെ എം സി സി എന്നും മുന്നില്‍ ഉണ്ട്. ആതുര സേവന ജീവകാരുണ്യ  രംഗത്ത് ജാതി…

Read More

നഗരത്തിലെ പ്രധാന പരിപാടികള്‍.

സുവര്‍ണ കര്‍ണാടക കേരള സമാജം യോഗം കൈകൊണ്ടരഹള്ളി സോണ്‍ വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 05:30 ന് +91 9845988776 മാണ്ഡ്യരൂപത യുവജന കണ്‍വെന്ഷന്‍ ഇന്ന് ധര്‍മാരാം സൈന്റ്റ്‌ തോമസ്‌ ഫെറോന ഹാളില്‍ നടക്കും. കഗടാസ പുര ശ്രീ നാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ ശിവക്ഷേത്ര പ്രതിഷ്ഠ നാളെ. സെകുലര്‍ ഫോറം സെമിനാര്‍ ഇന്ന് വൈകീട്ട് 5 ന്  ഇ സി എ ഹാളില്‍ +91 9448557993 എസ് ഡി പി ഐയുടെ ബാബറി മസ്ജിദ് കാമ്പയിന്‍ നാളെ വൈകുന്നേരം നാലിന് ക്യുന്‍സ് റോഡിലെ ദാറുല്‍…

Read More

ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ മത്തിക്കെരെയില്‍.

ബെംഗളൂരു : ശ്രീ മുത്തപ്പന്‍ തെയ്യമഹോത്സവം നാളെ(03.02.2019) യെശ്വന്ത് പുരക്ക് സമീപം ,മത്തിക്കെരെയിലെ ജെ പി പാര്‍ക്കില്‍ നടക്കും. മുത്തപ്പന്‍ വെള്ളാട്ടം ,വസൂരിമാല എന്നീ ദൈവങ്ങളുടെ ദര്‍ശനം ഉണ്ടാകും,രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് ആഘോഷങ്ങള്‍,12.30 ന് മഹാ അന്നദാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : +91 9880403042,+91 9036832159,+91 9880768993

Read More

സത്രീ ശാക്തീകരണത്തിന്റെ വിസിലടി.

പെൺകരുത്ത് വിളിച്ചോതുന്ന ,വ്യക്തിത്വമുള്ള നായികമാർ നയിക്കുന്ന ഒരു ഡസനിലേറെ ചിത്രങ്ങൾ ഇത്തവണ മേളയിൽ കണ്ടു .കൂട്ടത്തിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് തർക്കിഷ്‌ ചിത്രമായ സിബൽ ആണ് .കാഗ്ല സെൻസിർസിയും ഗുലാം ഗയോവാനിറ്റിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണിത് . തർക്കി കരിങ്കടൽ മേഖലയിലെ മലയോരഗ്രാമത്തിൽ ജിവിക്കുന്ന സിബൽ എന്ന യുവതിയുടെ പോരാട്ട കഥയാണ് സിനിമ .സിബലിന് ഒരു അനുജത്തിയും പിതാവും മാത്രമേയുള്ളൂ .മുൻപട്ടാളക്കാരനായ പിതാവിനു ഒരു കടയുണ്ട് .അയാൾ ഗ്രാമമുഖ്യനുമാണ് .സുന്ദരിയായ സിബലിന് സംസാരശേഷിയില്ല .ശാപമേറ്റവളെന്ന് കരുതുന്ന അവളെ നാട്ടുകാർക്ക് കണ്ടുകൂടാ .പിതാവിന് സ്നേഹമാണെങ്കിലും…

Read More

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശീല വീഴും;മേള അനുഭവങ്ങളിലൂടെ ശ്രീ വിഷ്ണുമംഗലം കുമാര്‍.

‘ലോകം ബെംഗളൂരുവിൽ’ എന്നാണ് ബെംഗളൂരു ഇന്റർനാഷനൽ ചലച്ചിത്ര മേളയുടെ പരസ്യവാചകം .അക്ഷരാർത്ഥത്തിൽ അത്‌ ശരിയാണ്‌ .ഒരാഴ്ചക്കാലം ലോകം ബെംഗളൂരുവിലാണ് .കണ്ടമ്പററി വേൾഡ് സിനിമാവിഭാഗത്തിൽ മാത്രം നൂറുചിത്രങ്ങൾ .ഇതരവിഭാഗങ്ങളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ വേറെയും .ഓറിയോൺ മാളിന്റെ മൂന്നാം നിലയിലുള്ള കൂറ്റൻ മൾട്ടിപ്ളെക്സിലെ പതിനൊന്നു സ്‌ക്രീനുകളിലായി ദിവസേന നാല്പതിലേറെ സിനിമകളുടെ പ്രദർശനം .ഓരോ സ്ക്രീനിലും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുമണിവരെ ആറു ഷോകൾ .സിനിമാവിദ്യാർത്ഥികൾ ഉൾപ്പെടെ ആറായിരത്തിൽപരം ഡെലിഗേറ്റുകൾ .കൂടാതെ മാധ്യമക്കാർ ,വിദേശികളും സ്വദേശികളുമായ അതിഥികൾ ,ഡെയ്‌ലി പാസ്സുകാർ വേറെയും .സംഘാടകസമിതി അംഗങ്ങളും വളണ്ടീയർമാരും മുന്നൂറോളം വരും…

Read More

ബി.എം.എഫും ബെംഗളൂരു ട്രാഫിക് പോലീസും സഹകരിച്ച് നടത്തുന്ന വാഹനഗതാഗത ബോധവൽക്കരണ പരിപാടി മാർച്ച് 3 ഞായറാഴ്ച്ച ടൗൺ ഹാളിൽ.

ബെംഗളൂരു : ഈ നഗരത്തിൽ ജീവിച്ചവർക്ക് നഗരത്തിന്റെ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ബിംബങ്ങളിൽ ഒന്നാണ് ലോകപ്രശസ്തമായ ഇവിടത്തെ ഗതാഗത കുരുക്ക്. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് അപകടങ്ങളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ഗതാഗത ബോധവൽക്കരണ പരിപാടിയുമായി ഈ കൂട്ടായ്മ മുന്നോട്ടുവരികയാണ്. ഈ വരുന്ന മാർച്ച് മൂന്നാം തീയതി…

Read More

രാജ്യാന്തര ചലചിത്രമേള നാളെ അവസാനിക്കും;സുഡാനി ഫ്രം നൈജീരിയ ഇന്ന് പ്രദർശിപ്പിക്കും;നൂറു രൂപക്ക് ഒരു ദിവസം മുഴുവൻ സിനിമ കാണാനുള്ള ടിക്കറ്റ് കൗണ്ടറിൽ ലഭിക്കും;ഇന്ന് പ്രദർശിപ്പിക്കുന്നത് 32 സിനിമകൾ.

ബെംഗളൂരു : ഒരാഴ്ചയായി തുടരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള നാളെ അവസാനിക്കും. വിധാൻ സൗധയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ വാജു ഭായി വാല സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. രാജാജി നഗറിലെ ഓറിയോൺ മാളിലെ പി വി ആർ തീയേറ്ററിലെ 11 സ്ക്രീനുകളിലാണ് പ്രദർശനം നടക്കുന്നത്. ഷാജി എൻ കരുണിന്റെ സ്വം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.  

Read More

നഗരത്തിലെ ആദ്യ”കാര്‍ പാര്‍ക്ക്‌”ബൊമ്മനഹള്ളിയില്‍ നാളെ ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ ആദ്യ കാര്‍ പാര്‍ക്ക്‌ നാളെ ബൊമ്മനഹള്ളിയില്‍ ഉത്ഘാടനം ചെയ്യും.പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാർക്കിലെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. 3000 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തിയറ്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണെന്ന് കോർപറേറ്റർ റാം മോഹൻ രാജു അറിയിച്ചു. കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ജിമ്മും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്, എംഎൽഎമാരായ സതീഷ് റെഡ്ഡി, ആർ.അശോക എന്നിവര്‍ ചേര്‍ന്ന് പാര്‍ക്കിന്റെ ഉത്ഘാടനം നാളെ രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

Read More
Click Here to Follow Us