കർണാടക യു.ഡി.എഫ് കമ്മിറ്റി വിപുലീകരിച്ചു.

ബെംഗളൂരു : സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം വർധിച്ചുവരുന്ന ഇന്ധനവിലക്കയറ്റത്തിലും ഓരോ പൗരന്റെയും മൗലികാവകാശത്തിൽ കൈ കടത്തുന്ന കേന്ദ്രസർക്കാരിന്റെനയങ്ങൾ മൂലവും  ജനാധിപത്യ വ്യവസ്ഥ തകർന്നിരിക്കുന്ന കേരളജനതയുടെ മേൽ ഇരുട്ടടിയെന്നോണം, LDF  സർക്കാരിന്റെ  അഴിമതിയും, ഓഖി, പ്രളയ ഫണ്ട് കയ്യിട്ടുവാരലും, മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സ്വർണക്കടത്തു  കേസും അങ്ങിനെയങ്ങിനെ…ലോക്ഡൌൺ മൂലം ദുരിതത്തിലായ പ്രവാസിമലയാളികളെ പ്രതിസന്ധിയിലാക്കിയ  കേന്ദ്ര,കേരള സർക്കാരിന്റെ ഇടപെടലുകൾ……. ജനജീവിതം ദുസ്സഹമാക്കിയ വിവിധ  സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികളെ അണിനിരത്തി കർണാടകയിൽ രൂപീകരിച്ച “യുഡിഫ് കമ്മിറ്റി” വിപുലപ്പെടുത്തി. രക്ഷധികാരികളായി  ശ്രീ N. A. മുഹമ്മദ്‌, ശ്രീ സത്യൻ പുത്തൂർ, ശ്രീ ഐവാൻ…

Read More

നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.

ബെംഗളൂരു : ടി.സി. പാളയ  കൈരളി വെൽഫേർ അസോസിയേഷന് നോർക്കയുടെ അംഗീകാരം. മാനവ സേവന പ്രവർത്തനങ്ങളെ      പ്രോത്സാഹിപ്പിക്കുന്നതിനും  കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള  ക്ഷേമ പദ്ധതിൾ  നോർക്ക  വഴി   കൂടുതൽ മലയാളികളിലേക്ക്   എത്തിക്കുന്നതിനു മായി   നോർക്ക റൂട്സ്   പ്രവാസി മലയാളി  സംഘടനകൾക്ക്മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം  നൽകി വരുന്നു. ഇതിന്റെ  ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന എട്ടാമത്തെ മലയാളീ സംഘടനയാണ്  കൈരളി വെൽഫേർ അസോസിയേഷൻ, ടി.സി.പാളയ. അംഗീകാരം നൽകി കൊണ്ടുള്ള  സർട്ടിഫിക്കറ്റ് നോർക്ക ഓഫീസർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രി ജോണി കുര്യാന് കൈമാറി.

Read More

യു.ഡി.എഫ്.കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബെംഗളൂരു: നിർണായകമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ ആയി യുഡിഎഫ് കർണാടക ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക നടത്തിയ ഇലക്ഷൻ കൺവെൻഷൻ വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രവാസി മലയാളികളുടെ ആവശ്യങ്ങളോട് എന്നും  അനുകൂല സമീപനം ആണ് ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ചിരുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, ലോക്ഡോൺ കാലഘട്ടങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികളെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കുവാൻ യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ സ്വീകരിച്ച…

Read More

യു.ഡി.എഫ് കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ

കർണാടക യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഡിസംബർ 6 ഞായറാഴ്ച വൈകിട്ട് 7:30ന് സോമശേഖർ നഗറിൽ ഉള്ള ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് പ്രവർത്തക കൺവെൻഷൻ നടക്കും. കർണാടക മുൻ മന്ത്രി ശ്രീ രാമലിംഗ റെഡ്ഡി എം.എൽ.എ.ശാന്തിനഗർ എം.എൽ.എ.എൻ.എ ഹാരിസ് മുസ്ലിം ലീഗിൻറെ നേതാക്കന്മാർ മറ്റു യു.ഡി.എഫ് നേതാക്കന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്. മുഴുവൻ യുഡിഎഫ് പ്രവർത്തകൻ മാറും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് എന്ന് യുഡിഎഫ് കർണാടക കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു ബന്ധപ്പെടേണ്ട നമ്പർ:9845251255,9164592948,9739559897,9341240641.

Read More

കേരളത്തിലെ ക്വാറൻറീൻ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക യു.ഡി.എഫ്.

ബെംഗളൂരു :ആസന്നമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കേരളത്തിൽ  വോട്ട് ചെയ്യുന്നതിനായി ക്വാറൻറീൻ  നിയമങ്ങൾ ലഘൂകരിക്കണം  എന്ന്  കർണാടക  യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ശ്രീ എം കെ നൗഷാദിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ പ്രമോദ്,ശ്രീ  ജയ്സൺ ലൂക്കോസ്, ശ്രീ അലക്സ് ജോസഫ്,  ശ്രീ ഷംസുദ്ദീൻ കൂടാളി,ശ്രീ നാസർ നീലസാന്ദ്ര,ശ്രീ സഞ്ജയ്‌ അലക്സ്‌, ശ്രീ മെറ്റി ഗ്രേസ്, ശ്രീ അടൂർ രാധാകൃഷ്ണൻ,ശ്രീ ജേക്കബ് ജോൺ, ശ്രീ  ബോബി എന്നിവർ സംസാരിച്ചു. രാജ്യമെങ്ങും പിൻവലിച്ച ക്വാറൻ്റീൻ നിയമങ്ങൾ…

Read More

മലയാളം മിഷൻ പഠനോത്സവം ആരംഭിച്ചു…

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ  നടത്തുന്ന   പഠനോത്സവം  മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഓൺലൈൻ മീറ്റ്‌ വഴി ഉത്ഘാടനം ചെയ്തു. രജിസ്‌ട്രാർ എം. സേതുമാധവൻ, ഭാഷ അദ്ധ്യാപകൻ ഡോ. എം.ടി.ശശി, കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ  ബിലു സി നാരായണൻ,എന്നിവർ പങ്കെടുത്തു . നവംബർ 28 , 29  തിയ്യതികളിലായിട്ടാണ് പഠനോത്സവം നടക്കുന്നത്. അവതരണ ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക്  ശേഷം പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പഠന പ്രക്രിയയുടെ ചോദ്യ കടലാസ് നൽകി . ചുമതലപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ  ആദ്യ…

Read More

കോവിഡുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരിയുടെ സംഹാര താണ്ഡവത്താൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാൻ നന്മ യുടെ പുതിയ ആശയം *NANMA CARE* ന്റെ ആദ്യ ശ്രമം ഈ വരുന്ന ശനിയാഴ്‌ച നിശ്ചയിച്ചിരിക്കുന്നു NIMHANS Hospital ന്റെ സഹകരണത്തോടെ കോവിഡുമായി ബന്ധപ്പെട്ട ഒരു വെബിനാർ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ പാലിക്കേണ്ട ജീവിതക്രമങ്ങളെക്കുറിച്ചും സംശയനിവാരണത്തിനും പ്രശസ്ത മനഃശാസ്ത്രഞ്ജൻ *Dr. Sojan Antony* _(Associate professor-Department of Psychiatric Social Work, NIMHANS)_ നിങ്ങളുമായി സംവദിക്കുന്നു. Medium : Malayalam,Date : 21st…

Read More

ഓൺലൈനിൽ ഐ.എസ്.എല്‍.ആഘോഷങ്ങൾ ആരംഭിച്ച്”ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്”.

ബെംഗളൂരു : കോവിഡ് എന്ന മഹാമാരി കാരണം ഇക്കുറി ഐ.എസ്.എല്‍. ആഘോഷങ്ങൾക്ക് മുൻകൊല്ലങ്ങളിലെ അത്ര മേളക്കൊഴുപ്പ് ഇല്ലെങ്കിലും കാണികൾ എല്ലാം വളരെയധികം ആകാംക്ഷയോടെ ആണ് ഇക്കുറി ഫുട്ബോൾ മത്സരത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ ഉള്ള മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഇക്കുറി ഐ.എസ്.എല്‍.ആഘോഷങ്ങൾ ഓൺലൈനിൽ നടത്തുകയാണ്. ഈ കൂട്ടായ്മയിലെ അംഗങ്ങൾ പ്രശസ്ത ഫുട്ബോൾ കളിക്കാരുടെ പേര് വെച്ച് പല പല ടീമുകളായി ആണ് പങ്കെടുക്കുന്നത്. ഏതു നാട്ടിൽ ആയാലും ഫുട്ബോൾ എന്നത് മലയാളികൾക്ക് എന്നും ഒരു വികാരം ആണ്.…

Read More

ബെംഗളൂരു മലയാളി നിർമ്മിച്ച അയ്യപ്പ ഭക്തിഗാന ആൽബം റിലീസ് ചെയ്തത് സുരേഷ് ഗോപി !

ബെംഗളൂരു : യെല്ലോബെൽ  ക്രിയേറ്റ് മീഡിയയുടെ ബാനറിൽ രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച “ശരണപദയാത്ര” വീഡിയോ ആൽബം 15 ന് ഉച്ചയ്ക്ക് 11.11 ന് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം നിർവ്വഹിച്ചത്. ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ ആലപിച്ചത്  തമിഴ്ഗാനരംഗത്തെ പ്രശസ്തനായ യുവ ഗായകൻ ഹരിചരനാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ  എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്. ആൽബത്തിൻ്റെ യൂട്യൂബ് ലിങ്ക് താഴെ.. https://youtu.be/I474EgJpUrY

Read More

സതീഷ് തോട്ടശ്ശേരിയെ ആദരിക്കുന്നു…

ബെംഗളൂരു : “അനുഭവ നർമ്മ  നക്ഷത്രങ്ങൾ “എന്ന പുസ്തകത്തിന്റെ രചയിതാവായ സതീഷ്  തോട്ടശ്ശേരിയെ  ഡെക്കാൻ  കൾചറൽ  സൊസൈറ്റി  ആദരിക്കുന്നു. മൈസൂരു  റോഡിലെ  ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി  സിൽവർജൂബിലീ ഹാളിൽ 21 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നചടങ്ങിൽ ഡി.സി.എസ്  വൈസ് പ്രസിഡന്റ് ടി.കെ. കെ.നായർ അധ്യക്ഷം വഹിക്കും. പുസ്തക ചർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More
Click Here to Follow Us