ഒരു പദവിയും ശാശ്വതമല്ല; മുഖ്യമന്ത്രി

ബെംഗളൂരു: പദവികളും സ്ഥാനങ്ങളും ഉൾപ്പെടെ ഈ ലോകത്ത് ഒന്നും ശാശ്വതമല്ലെന്ന് മുഖ്യമന്ത്രി. ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗ്ഗോണിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് വികാരനിർഭരമായ പ്രസംഗം നടത്തിയത്.

“ഈ ലോകത്ത് ഒന്നും ശാശ്വതമല്ല. ഈ ജീവിതം തന്നെ ശാശ്വതമല്ല, ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ എത്രനാൾ ഇവിടെ ഉണ്ടായിരിക്കുമെന്ന് നമുക്കറിയില്ല, ഈ പോസ്റ്റുകളും സ്ഥാനങ്ങളും ശാശ്വതമല്ല. ഓരോ നിമിഷവും ഈ വസ്തുത ഞാൻ മനസ്സിലാക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള നന്ദി സൂചകമായി സംസാരിക്കുക ആയിരുന്നു ബൊമ്മൈ, താൻ അവർക്ക് “ബാസവരാജ്” മാത്രമാണെന്നും മുഖ്യമന്ത്രിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ 19-ാം നൂറ്റാണ്ടിൽ ബെലഗാവി ജില്ലയിലെ കിറ്റൂരിലെ രാജ്ഞി കിറ്റൂർ റാണി ചെന്നമ്മയുടെ പ്രതിമ ഉദ്ഘാടനം ചെയ്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts