സർഗ്ഗധാര”ഓർമ്മകളിലെ പവിഴമല്ലി”

ബെംഗളൂരു : സർഗ്ഗധാര സുഗതകുമാരി ടീച്ചറുടെ ജീവിതവും സംഭാവനയും വിലയിരുത്തി, “ഓർമ്മകളിലെ പവിഴമല്ലി”എന്ന പരിപാടി നടത്തി. പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യ പ്രഭാഷണം നടത്തി. വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം,സഹദേവൻ എന്നിവർ പ്രസംഗിച്ചു. അനിതാപ്രേംകുമാർ, രുഗ്മിണി രാമന്തളി, ലതാ നമ്പൂതിരി എന്നിവർ കവിതകൾ ആലപിച്ചു. സർഗ്ഗധാര അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തി.9964352148.

Read More

സുഗതകുമാരി ആത്മാലാപങ്ങളുടെ കവയിത്രി:പുകസ ബെംഗളൂരു

വാക്കിന്റെ തീവ്രതയിൽ സ്വന്തം സാംസ്കാരിക സ്വത്വമെഴുതുന്ന കാവ്യവഴിയായിരുന്നു സുഗതകുമാരിയുടേതെന്നും ആത്മഭാവത്തിന്റെ ലാവണ്യം അവയിലെ ഓർമയുടെ മണ്ഡലത്തെ ജീവനുള്ള ലോകപാഠമായി നിലനിർത്തുകയായിരുന്നുവെന്നും ബെംഗളൂരു പുരോഗമന കലാസാഹിത്യസംഘം വെബിനാർ അഭിപ്രായപ്പെട്ടു. ‘കവിതയുടെ കാവൽ’ എന്ന ശീർഷകത്തിൽ പുകസ ബെംഗളൂരു മേഖലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ അനുസ്മരണം സുഗതകുമാരിയുടെ കവിതകളെയും സാമൂഹ്യ ഇടപെടലുകളെയും ആഴത്തിൽ വിലയിരുത്തിയ നിരീക്ഷണങ്ങൾ കൊണ്ടും കവിതകളുടെ ആർദ്രമായ ഈണപ്പകർച്ചകൾ കൊണ്ടും അനന്യമായ സാംസ്കാരികാനുഭവമായി. പ്രകൃതിമാനവികതയുടെ ജാഗ്രതയെ കവിതയിലും സാമൂഹ്യബോധത്തിലും ഉൾക്കൊണ്ട ഒറ്റയാൾ പ്രസ്ഥാനമായിരുന്നു സുഗതകുമാരിയെന്ന് സിപിഐഎം പിബി അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം…

Read More

നോർക്ക ക്ഷേമപദ്ധതികൾക്ക് കർണാടക മലയാളികളിൽ താല്പര്യമേറുന്നു.

ബെംഗളൂരു : 2020 ലെ കണക്കുകൾ പ്രകാരം കേരള സർക്കാർ നോർക്ക റൂട്സ്  വഴി നടപ്പാക്കുന്ന പ്രവാസി മലയാളികൾക്കായുള്ള ക്ഷേമ പദ്ധതികൾ  പ്രയോജനപെടുത്തുവാൻ അനേകം പേർ താല്പര്യപൂർവ്വം മുന്നോട്ടു വരുന്നുണ്ട് . നോർക്കയുടെ അപകട ഇൻഷുറൻസ് തുക രണ്ടു ലക്ഷത്തിൽ നിന്നും നാല് ലക്ഷമായി സർക്കാർ  ഉയർത്തിയതും ലോക്ക് ഡൗൺ സമയത്തു ബെംഗളൂരു,കലബുരഗി,മൈസൂരു,മംഗളൂരു ,ഹോസപെട്ട് ,ബെല്ലാരി,ദാവനഗെരെ തുടങ്ങിയ മേഖലകളിൽ  നിന്നുള്ള മുപ്പതിലധികം  മലയാളി സംഘടനകളുമായി ചേർന്ന് നടത്തിയ ഹെല്പ് ഡെസ്ക് പ്രവർത്തനങ്ങളും മാധ്യമ സഹകരണവുമാണ് നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മലയാളികളുടെ അറിവിലേക്ക് എത്തിക്കുവാൻ സാധിച്ചത് എന്ന് നോർക്ക ഓഫിസർ…

Read More

മലയാളം മിഷൻ ഓർമ്മസന്ധ്യ.

ബെംഗളൂരു : നമ്മെ വിട്ടുപിരിഞ്ഞ, മലയാളത്തിന്റെ പ്രിയ കവിയത്രിയും, സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ രചനകളെയും ജീവിത സംഭാവനകളെയും ഓർത്തെടുക്കാൻ മലയാളം മിഷൻ(കർണാടക ) നേതൃത്വത്തിൽ ഓർമ്മ സന്ധ്യ സംഘടിപ്പിച്ചു.     “സ്ത്രീ, പ്രകൃതി, സുഗതകുമാരി ടീച്ചർ,” എന്ന തലക്കെട്ടിൽ നടന്ന  ഓർമ്മ സന്ധ്യ, ശനിയാഴ്ച രാത്രി 8.00 മണിമുതൽ 9.30 മണിവരെ, സൂം പ്ലാറ്റ്ഫോമിൽ അരങ്ങേറി. മലയാളം മിഷൻ പ്രസിഡണ്ട് ശ്രീ കെ ദാമോദരൻ അധ്യക്ഷത  വഹിച്ച  ചടങ്ങിൽ മിഷൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ് മാഡം പരിപാടി ഉദ്ഘാടനം ചെയ്തു…

Read More

പു.ക.സ.ബെംഗളൂരു മേഖലാ ഘടകം നിലവിൽ വന്നു.

ബെംഗളൂരു : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ബെംഗളൂരു മേഖലാ കമ്മിറ്റിക്ക്  തുടക്കമായി. ബെംഗളൂരുവിലെ സാംസ്കാരിക രംഗത്തെ എഴുത്തുകാരെയും പുരോഗന നിലപാടുള്ള  സർഗ്ഗപ്രതിഭകളെയും ഉൾപ്പെടുത്തി പ്രവർത്തനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. സുരേഷ് കോടൂർ(പ്രസിഡണ്ട്),കെ. ആർ. കിഷോർ (വൈസ് പ്രഡിഡണ്ട്) സുദേവൻ പുത്തൻചിറ (ജന. സെക്രട്ടറി) സതീഷ് തോട്ടശ്ശേരി (ജോയിന്റ്സെക്രട്ടറി) സഞ്ജീവ് ചേർക്കിൽ(ഖജാൻജി)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രവർത്തന കമ്മിറ്റിയിൽ  അംഗങ്ങളായി ആർ.വി. ആചാരി,ടി. എം.ശ്രീധരൻ,ഡെന്നിസ് പോൾ,സി കുഞ്ഞപ്പൻ,എ. ഗോപിനാഥ്,പി.ഉണ്ണികൃഷ്ണൻ,വല്ലപ്പുഴ ചന്ദ്രശേഖരൻ,കെ. ചന്ദ്രശേഖരൻനായർ,ടി ജെ. ജോയ്,ശാന്തകുമാർ എലപ്പുള്ളി,ജയേഷ് ആയൂർ,ഗോപകുമാർ വെട്ടിയാർ,ഷാജി കോട്ടയം,ശങ്കരൻ,ജേക്കബ് റാന്നി എന്നിവരെ തെരഞ്ഞെടുത്തു  യു. എ.ഖാദർ,സുഗതകുമാരി,നീലമ്പേരൂർ മധുസൂദനൻ നായർ,…

Read More

“പുതിയ കാഴ്ചകളും പുതിയ ബന്ധങ്ങളും”ആകട്ടെ 2021…സജീഷ് ഉപാസന എഴുതുന്നു.

ഓരോ ദിവസവും ഓരോ ആഴ്ചകളും മാസങ്ങളും കൊല്ലങ്ങളും ഓർമ്മകളിലേക്കു മറയുകയാണ്. പ്രതീക്ഷകളോടെ തുടങ്ങിയ 2020 അപ്രതീക്ഷിതമായി മഹാമാരിയിൽ മുങ്ങി പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു വന്നിരിക്കയാണ്. ഓരോ നന്മക്കും ഓരോ തിന്മ ഉണ്ടാകും എന്ന് പറയുന്നതുപോലെ തന്നെ ഈ കോവിഡ് കാലത്തും വ്യക്തിപരമായി പല ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും മനുഷ്യന് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളും നിയന്ത്രണതീതമായി എന്ന് വേണം പറയാൻ. ലോകം മൂന്നു മാസത്തോളം നിശ്ചലമായപ്പോ പ്രകൃതി അതിന്റെ ഒരു തിരിച്ചുവരവ് നടത്തിയതായി നമ്മൾ ശ്രദ്ധിച്ചു കാണും. 2020നെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഒരു…

Read More

പുതു വത്സരത്തിലെ വീണപൂവ്…..സതീഷ്‌ തോട്ടശ്ശേരിയുടെ കഥ.

വിശാലതയിലേക്കു പരന്ന് കിടക്കുന്ന ഏകാന്തതയുടെ തുരുത്തായ യൂക്കാലിപ്റ്റസ്  തോട്ടം. ശ്മശാന മൂകത തളം കെട്ടിയ ഇരുട്ട്. കാറ്റടിക്കുമ്പോൾ മരങ്ങളുടെ ഇലമർമരങ്ങൾ ഇടയ്ക്കിടയ്ക്ക് നിശ്ശബ്ദതക്കു ഭംഗം വരുത്തി. അകലങ്ങളിൽ കെട്ടിടങ്ങൾക്കു മേലെ തെളിഞ്ഞ ആകാശ ക്യാൻവാസിൽ നഗരവാസികൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ  ആകാശവാണങ്ങളും അമിട്ടുകളും കത്തി ഉയരുമ്പോഴുള്ള പ്രകാശവും  കാണായി. ജനുവരി രാവിന്റെ കുളിരിലും വിയർത്ത ശരീരവുമായി ആഭിജാത്യം വിളിച്ചറിയിക്കുന്ന മൂന്ന്‌  ചെറുപ്പക്കാർ മൊബൈൽ ടോർച്ചിന്റെ വെള്ളി വെളിച്ചത്തിൽ തീരാറായ കുപ്പിയിൽനിന്നും അവശേഷിച്ച മദ്യം സമമായി പെപ്സിയുടെ കടലാസ് കപ്പിലേക്കൊഴിച്ചു വെള്ളം ചേർത്ത് ഒറ്റവലിക്ക് കാലിയാക്കി. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ…

Read More

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വെബിനാര്‍ ഇന്ന്.

ബെംഗളൂരു :ഗവൺമെന്റ് എന്ജിനീറിങ് കോളേജ് വയനാടിന്റെ ആലുമിനി അസോസിയേഷൻ ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന  വെബിനാറിന്റെ 25മത് അധ്യായം പ്രശസ്ത സിനിമാ നടനും നിർമാതാവും അതിലുപരി ഒരു സാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെ നിർവഹിക്കുന്നു. “കഴിഞ്ഞ ആറ് മാസത്തിനിടക്ക് വിദ്യാർഥികൾക്കിടയിൽ സാങ്കേതികവും പ്രൊഫഷനലു മായ കാര്യങ്ങളെക്കുറിച് നല്ല രീതിയിലുള്ള അവബോധം സൃഷ്ടിക്കാൻ ഈ സെമിനാറുകൾക്ക് കഴിഞ്ഞു എന്നതിൽ GECWAAB ബെംഗളൂരു ചാപ്റ്ററിന് അങ്ങേയറ്റത്തെ ചാരിതാർഥ്യമുണ്ട്” എന്ന് ഭാരവാഹികള്‍ അറിയിച്ചു. “ഇഡ് വെന്റർ എമർജൻസി വെന്റിലേറ്റർ കോവിഡ്‌ കാലത്ത്” എന്ന വിഷയത്തെ സംബന്ധിച്ച്…

Read More

“കോവിഡ് 19 ന് നടുവിലെ പ്രതീക്ഷ”: ഒരു വേറിട്ട സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.

ബെംഗളൂരു: മഹാമാരി സമ്മാനിച്ച ആശങ്കകൾക്കും അസ്വസ്ഥതകൾക്കും നടുവിൽ ക്രിസ്തുമസ് സന്ദേശത്തിന് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സന്ദേശവുമായി ഒരു പള്ളിയുടെ യുവജനവിഭാഗം. കോവിഡ് 19 നുള്ളിലെ പ്രതീക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇവർ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മാർത്തോമാ യുവജന സഖ്യത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ആനുകാലിക പ്രാധാന്യമുള്ള ക്രിസ്മസ് സന്ദേശവുമായി ശ്രദ്ധ ആകർഷിച്ചതും കയ്യടി നേടിയതും. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും ഈ സന്ദേശവും മഹാമാരി വരുതിയിലാക്കാൻ അനസ്യൂതം പ്രവർത്തിച്ചുവരുന്ന ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ മുൻനിര…

Read More

നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.

ബെംഗളൂരു : കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഒൻപതാമത്തെ മലയാളി സംഘടനയാണ് കാടുഗോഡിയിൽ പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ. കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നത് . നോർക്കയുമായി സഹകരിച്ചു ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നു വരുകയാണ് എന്ന് അസോസിയേഷൻ സെക്രട്ടറി ജയപാലൻ എം അറിയിച്ചു. അംഗീകാരം നേടികൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷൻ…

Read More
Click Here to Follow Us