കേരള സമാജം അമച്വർ നാടക മൽസരം നടത്തുന്നു

ബെംഗളൂരു ∙ ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം ജനുവരിയിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ സ്ക്രിപ്റ്റ് സഹിതം അപേക്ഷിക്കണം. ഒന്നാംസമ്മാനമായി 25,000 രൂപയും റോളിങ് ട്രോഫിയും രണ്ടാംസമ്മാനമായി 15,000 രൂപയും ലഭിക്കുമെന്നു ചെയർമാൻ പി.വിക്രമൻപിള്ള, കൺവീനർ രാജഗോപാൽ എന്നിവർ അറിയിച്ചു. ഫോൺ: 9916674387

Read More

നോക്കിയ ഓഫിസ് ഹാളുകൾക്ക് കന്നഡ ചിന്തകരുടെ പേര്

ബെംഗളൂരു ∙ ബഹുരാഷ്ട്ര മൊബൈൽ കമ്പനിയായ നോക്കിയയുടെ ബെംഗളൂരുവിലെ രണ്ട് ഓഫിസ് ഹാളുകൾക്കു കന്നഡ ചിന്തകരുടെ പേര് നൽകി. അടുത്തിടെ പ്രവർത്തനം ആരംഭിച്ച ആർ ആൻഡ് ഡി ഓഫിസിലെ ഹാളുകൾക്കാണ് 12ാം നൂറ്റാണ്ടിലെ ചിന്തകരായ ബസവണ്ണയുടെയും അല്ലമ പ്രഭുവിന്റെയും പേര് നൽകിയത്. വിദേശത്തു നിന്നുള്ള ജോലിക്കാർക്കും സന്ദർശകർക്കും കന്നഡ നാടിനെക്കുറിച്ചും അറിവു പകരുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ ഓഫിസിലെ ആറായിരത്തിലേറെ ജീവനക്കാരിൽ ഭൂരിഭാഗവും കന്നഡിഗരാണ്. ജീവനക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഇവരുടെ പേര് നൽകാൻ തീരുമാനിച്ചതെന്നു കമ്പനി അറിയിച്ചു. മാന്യത ടെക്പാർക്കിലെ ഓഫിസ് ഐടി–ബിടി മന്ത്രി…

Read More

സെന്റ് തോമസ് ഓർത്തഡോക്സ് മഹായിടവക ജേതാക്കൾ

ബെംഗളൂരു ∙ മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് കാരൾ മൽസരത്തിൽ ബാംഗ്ലൂർ ഈസ്റ്റ് സെന്റ് തോമസ് ഓർത്തഡോക്സ് മഹായിടവക ജേതാക്കളായി. ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാം സ്ഥാനവും ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളി മൂന്നാംസ്ഥാനവും നേടി. പള്ളി വികാരി ഫാ. മാത്യു പനക്കകുഴി സമ്മാനവിതരണം നിർവഹിച്ചു.

Read More

ആർടി നഗർ കരയോഗം അയ്യപ്പപൂജ നടത്തി

ബെംഗളൂരു∙ നായർ സേവാസംഘ് കർണാടക ആർടി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യപ്പപൂജ നടത്തി. എം.ഡി.വിശ്വനാഥൻ നായർ, കെ.മോഹനൻ നായർ എന്നിവർ നേതൃത്വം നൽകി.

Read More

മലയാളം മിഷൻ പരിശീലന ക്യാംപ്

മൈസൂരു∙ സുവർണ കർണാടക കേരള സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അധ്യാപക പരിശീലന ക്യാംപ് ഇന്ന് രാവിലെ 9.30നു ബി.എൻ. റോഡിലെ ഹോട്ടൽ രൂപയിൽ നടക്കും. മിഷൻ കോ ഓർഡിനേറ്റർ ബിലു സി.നാരായണൻ പങ്കെടുക്കുമെന്ന് കൺവീനർ പി.സുരേഷ് ബാബു അറിയിച്ചു. ഫോൺ: 9448222281.

Read More

മജസ്റ്റിക് മേഖല മലയാളം മിഷൻ ഉത്ഘാടനം ചെയ്തു

ബെംഗളൂരു ∙ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ മജസ്റ്റിക് മേഖല രൂപീകരണ യോഗം കോഓർഡിനേറ്റർ ബിലു സി.നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ജെ.ടോമി, ഷാഹിന എന്നിവർ നേതൃത്വം നൽകി. കൺവീനറായി അനീസിനെ തിരഞ്ഞെടുത്തു. ഫോൺ: 8277471968, 9035161130

Read More

സംഘമിത്ര കർണാടക ആത്മീയ പഠനശിബിരം നടത്തുന്നു

ബെംഗളൂരു∙ സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ ആത്മീയ പഠനശിബിരം ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. ഫോൺ: 9986984457.

Read More

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ഓണാഘോഷം കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ഓണാഘോഷം കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ ഉദ്ഘാടനം ചെയ്തു. പി.സി.ജോർജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ, കോർപറേറ്റർമാരായ നാരായണൻ രാജു, പ്രഭാവതി, ജി.എൻ.ആർ. ബാബു, ആർ.കെ.രമേശ്, അഡ്വ.സത്യൻ പുത്തൂർ, വിനു തോമസ്, ഷാബു വാസുദേവൻ, വിനു തോമസ്, അലക്സ് ജോസഫ്, അനിൽ പടിക്കൽ, അരുൺ ദേവസ്യ, പാർവതി ഷോൺ, ഷൈൽ ആന്റണി എന്നിവർ പ്രസംഗിച്ചു.

Read More

മഹാദേവപുര പ്രഗതി ക്ലബ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തി.

ബെംഗളൂരു∙ കന്നഡ രാജ്യോൽസവത്തോടനുബന്ധിച്ച് മഹാദേവപുരയിലെ പ്രഗതി ക്ലബിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി. ബി.എ.ബസവരാജ് എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ജയറാം റെഡ്ഡി അധ്യക്ഷത വഹിച്ചു. കോർപറേറ്റർമാരായ സുരേഷ്, നാഗരാജ്, സുബറെഡ്ഡി എന്നിവർ പ്രസംഗിച്ചു.

Read More

സുവര്‍ണ കര്‍ണാടക കേരളസമാജം മലയാളം ക്ലാസ് ഉദ്ഘാടനം നടത്തി.

ബെംഗളൂരു∙ സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷൻ ക്ലാസിന്റെ ഉദ്ഘാടനം പ്രസിഡന്റ് രാജൻ ജേക്കബും ചെയർമാൻ ഷാജൻ ജോസഫും ചേർന്ന് നിർവഹിച്ചു. കോഓർഡിനേറ്റർ ദാമോദരൻ, കൺവീനർ സി.രമേശൻ, ജെസി വിൽസൻ, കെ.പി.ഷിജോ എന്നിവർ നേതൃത്വം നൽകി. എല്ലാ ഞായറാഴ്ചയും വൈകിട്ട് മൂന്ന് മുതലാണ് ക്ലാസുകൾ. ഫോൺ: 9986547394.

Read More
Click Here to Follow Us