ബെംഗളൂരു : ബെംഗളൂരുവിൽ റോഡിൽ വ്യോമസേനാ ഉദ്യോഗസ്ഥനും ബൈക്ക് യാത്രക്കാരനും തമ്മിൽ അടിപിടി. വിങ് കമാൻഡർ ആദിത്യ ബോസും കോൾ സെന്റർ ജീവനക്കാരനായ വികാസ് കുമാറും തമ്മിലാണ് സംഘർഷമുണ്ടായത്. ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയും ബെംഗളൂരു സി.വി. രാമൻനഗർ ഡിആർഡിഒ കോളനിയിൽനിന്ന് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ തന്നെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചെന്നാണ് ആദിത്യ ബോസ് അറിയിച്ചത്. മൂക്കിലും കഴുത്തിലും മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു വീഡിയോ. പിന്നീട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രണ്ടുപേരും പരസ്പരം…
Read MoreAuthor: News Team
ഒരാഴ്‌ച സമയം, പാകിസ്ഥാന്‍കാര്‍ ഇന്ത്യ വിടണം;സിന്ധു നദീജല കരാര്‍ റദ്ദാക്കി’; പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടാനും രാജ്യം നിര്‍ദേശിച്ചു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതായും വാഗ- അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇനി വിസ നല്‍കില്ലെന്നും ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി ചുരുക്കി. ഭീകരാക്രമണത്തില്‍…
Read Moreവ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്. മുകേഷിന്റെ ഏറെ വിവാദമായ ഫോട്ടോഷൂട്ടിന് പിന്നാലെയാണ് പരാതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. ഫോട്ടോഷൂട്ടിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരം കോവളം പോലീസിന്റേതാണ് നടപടി. പ്രായപൂര്‍ത്തിയാത്ത കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി റീല്‍സില്‍ അഭിനയിപ്പിച്ചതിനാണ് പോക്‌സോ കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ഷൂട്ടിംഗിനായി എത്തിച്ച കോര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയ്ക്ക് 15 വയസാണ് പ്രായം. മോഡലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ…
Read Moreയാത്ര റദ്ദാക്കി 5000ലേറെ പേര്‍; സംസ്ഥാനത്ത് നിന്നും ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്ര ബുക്കിംഗില്‍ വൻ ഇടിവ്
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്ര ബുക്കിംഗില്‍ വൻ ഇടിവ്.കർണാടകയില്‍ നിന്നുള്ള മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നിലെ 5000ത്തോളം വിനോദ സഞ്ചാരികള്‍ യാത്ര റദ്ദാക്കിയതായാണ് കർണാടക ടൂറിസം സൊസൈറ്റി വിശദമാക്കുന്നത്. വിവിധ ടൂർ ഓപ്പറേറ്റർമാർ മുഖേന ജമ്മു കശ്മീർ യാത്രകള്‍ ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.യാത്ര ക്യാൻസല്‍ ചെയ്യുന്നത് മൂലമുള്ള ധന നഷ്ടം പരിഗണിക്കാതെയാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. ചെറുകിട യാത്രാ സംരംഭങ്ങളിലൂടെ യാത്ര റദ്ദാക്കിയവരുടെ എണ്ണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണം ഈ സീസണിലെ ടൂറിസം സാധ്യതകള്‍ക്ക് അവസാനമിട്ടതായാണ് ടൂർ…
Read Moreവിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ
അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്. 2022 ഫെബ്രുവരി ആറിനു സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കാലത്ത് നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു കൊലപാതകം. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ കോടതിയില്‍ പറഞ്ഞു. ഒരു…
Read Moreഇന്ത്യന്‍ ബിഎസ്എഫ് ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ
ഡല്‍ഹി: ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് അതിർത്തിയോട്…
Read Moreവായിൽ പുകയിലായിട്ട് മെട്രോയിൽ കയറല്ലേ പണിപാളും
ബെംഗളൂരു : നമ്മ മെട്രോയിലും സ്റ്റേഷൻ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് പിഴ ഈടാക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. മെട്രോയിൽ യാത്രക്കിടയിലും മെട്രോ സ്‌റ്റേഷൻ പരിസരത്തും ഈ നിയന്ത്രണം ബാധകമാണ്. ഇതിനായി സ്റ്റേഷനുകളിൽ പട്രോളിങ് ശക്തിപ്പെടുത്താനാണ് ബിഎംആർസിഎൽ തീരുമാനം. പുകയില ഉത്പന്നങ്ങൾ ചവച്ച് യാത്ര ചെയ്യുന്നവർ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതികളുയർന്നിരുന്നു. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും മെട്രോ പരിസരങ്ങളിലും ട്രെയിനുകളിലും തുപ്പുന്നതും മാലിന്യം തള്ളുന്നതും ഒഴിവാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെറ്റൽ ഡിറ്റക്ടറുകൾ…
Read Moreനഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കൂടിവരുന്നു
ബെംഗളൂരു : ബെംഗളൂരുവിൽ അന്തരീക്ഷ മലിനീകരണത്തോത് കഴിഞ്ഞ നാലുവർഷമായി കൂടി വരുന്നതായി പഠനം. 2021 മുതൽ നഗരത്തിൽ പർട്ടിക്കുലേറ്റ് മാറ്റർ-10 (പിഎം10) കൂടിവരികയാണെന്ന് അറ്റ്‌ലാസ് എക്യു നടത്തിയ പഠനത്തിൽ വ്യക്തമായി. ബെംഗളൂരുവിൽ സിൽക്ക് ബോർഡ് മേഖലയിലാണ് മലിനീകരണം കൂടുതൽ. ബെംഗളൂരു ഹരിതഭംഗിക്ക് പേരുകേട്ടതാണെങ്കിലും കഴിഞ്ഞ കുറച്ചുകാലമായി അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുകയാണ്.
Read Moreകശ്‌മീരിൽ വിനോദസഞ്ചാരത്തിന് പോയ 40-ലധികം കന്നഡിഗരെ വിമാനത്തിൽ തിരിച്ചെത്തിക്കും
ബെംഗളൂരു : കശ്‌മീരിൽ വിനോദസഞ്ചാരത്തിന് പോയ 40-ലധികം കന്നഡിഗർ ഭീകരാക്രമണത്തെ ത്തുടർന്ന് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാടാക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജമ്മു കശ്‌മീരിൽ ഇപ്പോളുള്ള കന്നഡിഗരോട് ശാന്തത പാലിക്കാൻ അഭ്യർഥിച്ച സിദ്ധരാമയ്യ, മന്ത്രി സന്തോഷ് ലാഡിനെ രക്ഷാപ്രവർത്തനങ്ങൾക്കായി അയച്ചിട്ടുണ്ടെന്നും പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സിദ്ധരാമയ്യ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
Read Moreതീവണ്ടി ഇറങ്ങി കറങ്ങിനടക്കാന്‍ വണ്ടി തപ്പിനടക്കണ്ട; റെയില്‍വേ സ്റ്റേഷനുകളില്‍ വരുന്നൂ ഇസ്‌കൂട്ടര്‍
ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്‌സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില്‍ അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട്, എറണാകുളം ടൗണ്‍ തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകളും ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹനമെത്തും. മണിക്കൂര്‍ദിവസ വാടകയ്ക്കാണ് വാഹനം…
Read More