ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേസിൽ കഴിഞ്ഞ ദിവസം ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. ചിത്രദുർഗയിലെ ഫാർമസിസ്റ്റായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്…
Read MoreAuthor: News Team
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈ ഡെക്ക് പദ്ധതി സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു
ബെംഗളൂരു : ബെംഗളൂരുവിൽ നിർമിക്കാനിരിക്കുന്ന 250 മീറ്റർ ഉയരമുള്ള സ്കൈ ഡെക്കിന്റെ സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നൈസ് റോഡിന് സമീപം ഹെമ്മിഗെപുരയിൽ 20 ഏക്കർ സ്ഥലം പദ്ധതിക്കായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം തെക്കൻ ബെംഗളൂരുവിൽ നിർമിക്കണമെന്ന നിർദേശമുള്ളതിനാൽ ഇവിടെ സ്കൈ ഡെക്ക് നിർമിക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ കർണാടക ഇൻഡസ്ട്രീസ് ഏരിയ ഡിവലപ്‌മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി.) കീഴിലാണ് ഈ സ്ഥലം. ഹെമ്മിഗെപുരയ്ക്കു പുറമേ പടിഞ്ഞാറൻ ബെംഗളൂരുവിലുള്ള കൊമ്മഘട്ടയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഈ…
Read Moreസംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശുപാർശ
ബെംഗളൂരു : കർണാടകത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ. ഇതിനുള്ള ശുപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് അഞ്ജനാദ്രി എന്നാക്കാനാണ് ശുപാർശ. സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്ന് കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മൂനീറാബാദ് സ്റ്റേഷന്റെ പേര് ഹുളിഗമ്മാ ദേവി റെയിൽവേ സ്റ്റേഷൻ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് മഹാത്മാഗാന്ധി റെയിൽവേ സ്റ്റേഷൻ എന്നാക്കാനും…
Read Moreസുഹൃത്തിനെ ബന്ധിയാക്കി 15കാരിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ട്രക്ക് ഡ്രൈവറടക്കം രണ്ട് പേര്‍ പിടിയില്‍. മധ്യപ്രദേശിലെ റായ്സൺ ജില്ലയിലാണ് സംഭവം. 15കാരിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ബന്ദിയാക്കിയ ശേഷമായിരുന്നു പീഡനം. സഞ്ജു, ശിവനാരായണ്‍ എന്നിവരാണ് അറസ്റ്റിലായത്. അക്ഷയ് അഹിർവാർ എന്നയാളെ പോലീസ് തിരയുകയാണ്. പെണ്‍കുട്ടിയും സുഹൃത്തായ ചെറുപ്പക്കാരനും ചേർന്ന് സില്‍വാനി-സാഗര്‍ റോഡിലുള്ള വനത്തിലെ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. ബൈക്ക് വഴിയിൽ നിർത്തിയ ശേഷമാണ് ഇവർ ക്ഷേത്രത്തിലേക്ക് പോയത്. ഈ സമയത്ത് സഞ്ജു ആദിവാസി (21) എന്ന ട്രക്ക് ഡ്രൈവറും ഇയാളുടെ രണ്ട് സുഹൃത്തുകളും ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
Read Moreചെന്നൈ – ബെംഗളൂരു ഹൈവേയിൽ അപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം വർഷ കോളജ് വിദ്യാർഥിയുമായ മുഹമ്മദ് തലാഖ് (17), മേൽവിഷാരത്തിലെ പിയു ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് പ്യാസ് (16) എന്നിവരാണ് മരിച്ചത്. ഇരുവരും മേൽവിഷാരം ടൗണിൽ നിന്ന് വെല്ലൂരിലേക്ക് സുഹൃത്തുക്കളെ കാണാനായി ബൈക്കിൽ പോകുകയായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വാഹനത്തിൽ നിന്ന് തെറിച്ചുവീണു. ഇരുവരും ഹെൽമറ്റ്…
Read Moreബെംഗളൂരുവിൽ എയർ ഇന്ത്യയുടെ പരിശീലനകേന്ദ്രം എയർപോർട്ട് സിറ്റിയിൽ സ്ഥാപിക്കും
ബെംഗളൂരു : എയർ ഇന്ത്യ ബെംഗളൂരുവിൽ ബേസിക് മെയിന്റനൻസ് ട്രെയിനിങ് ഓർഗനൈസേഷൻ (ബി.എം.ടി.ഒ.) സ്ഥാപിക്കുന്നു. എൻജിനിയറിങ് വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കാനാണ് ലക്ഷ്യം. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അംഗീരിച്ച നാലു വർഷത്തെ എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ് പ്രോഗ്രാമാണ് സെന്ററിൽ ആരംഭിക്കുക. ബെംഗളൂരു എയർപോർട്ട് സിറ്റിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന് ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡുമായി എയർ ഇന്ത്യ കരാറൊപ്പിട്ടു.
Read Moreകടലേക്കൈ ഇടവക ആരംഭിച്ചു
ബെംഗളൂരു: തിങ്കളാഴ്ച ഔദ്യോഗികമായി ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വാർഷിക കടലേക്കൈ ഇടവക അല്ലെങ്കിൽ നിലക്കടല മേളയ്ക്ക് ജനക്കൂട്ടം ഒത്തുകൂടിയപ്പോൾ, ഞായറാഴ്ച, കാളക്ഷേത്രം റോഡ് പ്രതീക്ഷയോടെ സജീവമായിരുന്നു. ആധുനിക ആകർഷണങ്ങളോടൊപ്പം പൈതൃകവും സമന്വയിപ്പിക്കുന്ന മേള, ബംഗളൂരുവിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസവനഗുഡിയുടെ സാംസ്കാരിക വ്യക്തിത്വത്തിൻ്റെ മുഖമുദ്രയായ ആഴത്തിൽ വേരൂന്നിയ ഈ പരിപാടി ഈ വർഷം ഏഴോ എട്ടോ ലക്ഷം സന്ദർശകർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആഘോഷങ്ങളുടെ പ്രധാന വേദിയായ ദൊഡ്ഡ ഗണപതി ക്ഷേത്രത്തിൽ നിരവധി ആളുകൾ ഇതിനോടകം എത്തിയിട്ടുണ്ട്. എന്നിരുന്നാലും, നേരിട്ടുള്ള…
Read Moreകണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു
കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍
പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട്ടെ തോല്‍വിയില്‍ ശോഭ സുരേന്ദ്രനെ അടക്കം കാരണക്കാരായി കാട്ടി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിലാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചത്. ശോഭയുടെ നേതൃത്വത്തില്‍ പലയിടത്തും വോട്ട് അട്ടിമറിച്ചെന്നു സുരേന്ദ്ര പക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍, തത്കാലം രാജി വേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം അറിയിച്ചതെന്ന് സുരേന്ദ്ര പക്ഷം വ്യക്തമാക്കുന്നു. പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയാതിനു പിന്നില്‍ കെ സുരേന്ദ്രനായിരുന്നു. ഇതാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടാനുള്ള…
Read Moreകാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന്റെ കാലുകൾ നഷ്ടമായി
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് കാലുകൾ നഷ്ടപ്പെട്ടു. രാജാജിനഗറിലെ മഞ്ജുനാഥ് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. യുവാവ് വീട്ടുമുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ നഷ്ടമായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ രാജാജിനഗർ ട്രാഫിക് പോലീസ് കേസെടുത്തു.
Read More