ദീപാവലി ആഘോഷത്തിൽ നിയന്ത്രങ്ങൾ; ഹരിത പടക്കങ്ങൾ മാത്രമേ പാടുള്ളൂ: മുഖ്യമന്ത്രി സിദ്ധരാമയ്യ; വിശദാംശങ്ങൾ

ബംഗളുരു:  ദീപാവലിക്കുള്ള തയ്യാറെടുപ്പിലാണ് നാടും ന​ഗരവും എന്നാൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങൾ (green fire crackers) മാത്രം ഉപയോ​ഗിക്കാൻ പാടുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പടക്ക ദുരന്തങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകി . ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പരിസ്ഥിതിയെ നശിപ്പിക്കുന്ന പടക്കങ്ങൾ പാടില്ലന്നും…

Read More

കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്‍;

കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായരിത്തലധികം ആളുകളാണ് പങ്കെടുക്കും. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്‌. ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ സംഘടിപ്പിക്കുന്നത്. ഫൺ റണ്ണിന്റെ ഫ്ലാ​ഗ് ഓഫ് ആണ് സച്ചിൻ…

Read More

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഇനി ഉടനടി പരിശോധിക്കാം; റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് നഗരത്തിലെത്തി: എന്താണ് അതിൻ്റെ പ്രാധാന്യം? വിവരങ്ങൾ ഇതാ

ബംഗളൂരു: ചേരുവകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യവകുപ്പ് പൊതുസ്ഥലങ്ങളിൽ റാപ്പിഡ് ഫുഡ് ടെസ്റ്റിംഗ് കിറ്റ് സ്ഥാപിച്ചു . ഭക്ഷ്യ സുരക്ഷയുടെയും ഗുണനിലവാരത്തിൻ്റെയും കാര്യത്തിൽ, ഇനിമുതൽ പൊതുജനങ്ങൾക്ക് ഫുഡ് കോർട്ടുകളിൽ ഭക്ഷ്യ പരിശോധന നടത്താം. പ്രാരംഭ ഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിനായി ബെംഗളൂരുവിലെ 10 മാളുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പയറുവർഗ്ഗങ്ങൾ, പഞ്ചസാര, പാചക എണ്ണ, ചായപ്പൊടി, ഉപ്പ്, പാൽ, പാൽ ഉൽപന്നങ്ങളായ നെയ്യ്, പനീർ, വെണ്ണ, പച്ചക്കറികൾ, മല്ലിപ്പൊടി, കുടിവെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഈ മാളുകളിൽ…

Read More

നഗരത്തിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം വെളിപ്പെടുത്തി പഠനങ്ങൾ

ബംഗളൂരു : നഗരത്തിലെ മൊത്തം അന്തരീക്ഷ മലിനീകരണത്തിൻ്റെ ഭൂരിഭാഗവും ഗതാഗത മേഖല മൂലമാണെന്ന് അറിയാം. എന്നാൽ നഗരത്തിൽ ഏറ്റവും വലിയ വായു മലിനീകരണത്തിനുള്ള കാരണക്കാർ ട്രക്കുകളും വാണിജ്യ വാഹനങ്ങളുമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന അന്തരീക്ഷ മലിനീകരണത്തിൻ്റെ പിഎം 2.5 കണങ്ങളുടെ 39% ബെംഗളൂരു അർബൻ മേഖലകളിലും 48% ബിബിഎംപി മേഘാലയിലുമാണ്. മലിനീകരണം കുറഞ്ഞ ബദൽ ഇന്ധനങ്ങളുടെ ലഭ്യതയുണ്ടെങ്കിലും മരവും കൽക്കരിയും കത്തിച്ച് നടത്തുന്ന വ്യവസായങ്ങളും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതായും പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പഠനത്തിനായി ഒരു ഹൈബ്രിഡ് മാതൃകയാണ് ഗവേഷകർ സ്വീകരിച്ചത്. നാഷണൽ…

Read More

നഗരത്തിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കും; ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അനധികൃതവും തകരാറിലായതുമായ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ . അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും ബെംഗളൂരു വികസന വകുപ്പ് വഹിക്കുന്ന ശിവകുമാർ പറഞ്ഞു. കൂടാതെ, പൗര ഏജൻസികൾക്കും ആസൂത്രണ സമിതികൾക്കും കൂടുതൽ അധികാരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം നിർത്താൻ തീരുമാനിച്ചതായും. അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ അധികാരം മുൻ സർക്കാർ വെട്ടിക്കുറച്ചിരുന്നുവെന്നും ഉപമുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അനധികൃത നിർമാണം തടയാൻ ബിബിഎംപി (ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ),…

Read More

ദീപാവലിക്ക് മുന്നോടിയായി സ്വകാര്യ ബസ് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്!

ബെംഗളൂരു: ദീപാവലി ആഘോഷമായതിനാൽ ഈ മാസാവസാനവും നവംബർ ആദ്യവാരവും നിരവധി അവധികൾ വരുന്നതിനാൽ സ്വകാര്യ ബസുടമകൾക്ക് ഇത് ചാകര ടൈം ആണ്. അതിന്റെ ഭാഗമായി ദീപാവലി ആഘോഷത്തിന് ഓൺലൈൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് മാധ്യമക്കുറിപ്പ് ഇറക്കി. സാധാരണ ടിക്കറ്റ് നിരക്കിൽ കൂടുതൽ തുക ജനങ്ങളിൽ നിന്ന് ഈടാക്കാൻ പാടില്ല. ഇരട്ടി ടോൾ പിരിക്കുന്ന വാഹന ഉടമകളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ് ചെയ്യുമെന്ന് സ്വകാര്യ ബസുടമകൾക്ക് മുന്നറിയിപ്പ് നൽകിയാട്ടുണ്ട്.

Read More

‘മുഡ’ കേസ്; സിദ്ധരാമയ്യയുടെ ഭാര്യയെ ചോദ്യംചെയ്ത് ലോകായുക്ത

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (‘മുഡ’)ഭൂമിയിടപാടുകേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ലോകായുക്ത പോലീസ് ചോദ്യംചെയ്തു. മൈസൂരുവിലെ ലോകായുക്ത ഓഫീസിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പാർവതി ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യൽ 12.30 വരെ നീണ്ടു. പാർവതിയോട് ഹാജരാകാനാവശ്യപ്പെട്ട് വ്യാഴാഴ്ച ലോകായുക്ത നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരമാണ് വെള്ളിയാഴ്ച അവർ ഹാജരായത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുമായാണ് പാർവതി ലോകായുക്ത പോലീസിനുമുമ്പിലെത്തിയതെന്നാണ് വിവരം. ലോകായുക്തയുടെ ചോദ്യങ്ങൾക്കെല്ലാം അവർ മറുപടി നൽകുകയുംചെയ്തു. മൈസൂരുവിലെ വിജയനഗർ തേഡ് സ്റ്റേജിലും ഫോർത്ത് സ്റ്റേജിലുമായി ‘മുഡ’ 14 പാർപ്പിടപ്ലോട്ടുകൾ പാർവതിക്ക്‌ ലഭിച്ചതിനെപ്പറ്റിയായിരുന്നു…

Read More

നഗരത്തിൽ ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; യൂബർ ഷട്ടിൽ ബസ് സർവീസ് ഉടൻ ആരംഭിക്കും!

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം ആളുകളും യൂബർ ആപ്പ് ആണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഊബർ കമ്പനിയും ജനങ്ങൾക്ക് മികച്ച സേവനം നൽകുകയും പുതിയ പരീക്ഷണങ്ങളിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി യൂബർ ഷട്ടിൽ ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി . നഗരത്തിൽ യൂബർ ഷട്ടിൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതായി ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡൻ്റ് പ്രഭാജീത് സിംഗ് പറഞ്ഞു. ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂബർ ഷട്ടിൽ സർവീസ് ഇതിനോടകം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗതാഗത…

Read More

നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ തുടങ്ങി ബി.ബി.എം.പി. ഉദ്യോഗസ്ഥർ

ബെംഗളൂരു: ബാബുസപാളയയിൽ കെട്ടിടംതകർന്ന് ഒൻപതുപേർ മരിക്കാനിടയായ സംഭവത്തെത്തുടർന്ന് നഗരത്തിലെ അപകടാവസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങി. നഗരത്തിലെ മഴയെത്തുടർന്ന് തകർന്നു വീഴാറായ കെട്ടിടങ്ങൾ ആണ് നിലവിൽ ബി.ബി.എം.പി. ഉദ്യോഗസ്ഥർ പൊളിച്ചു നീക്കാൻതുടങ്ങിയാട്ടുള്ളത്. വെള്ളിയാഴ്ച കമലനഗറിൽ കെട്ടിടങ്ങൾ പൊളിച്ചു. ആളുകളെ എല്ലാവരെയും ഒഴിപ്പിച്ചശേഷം ജെ.സി.ബി. ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. വരുംദിവസങ്ങളിലും അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കണ്ടെത്തി പൊളിക്കാനാണ് നീക്കം.

Read More

ട്രെയിനിലെ കമ്പിളിയും പുതപ്പും കഴുകാർ ഉണ്ടോ എന്ന് സംശയം ഉണ്ടോ ? എന്നാൽ അതിനുള്ള ഉത്തരം തന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ

ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതപ്പുകളും തലയിണകളും കമ്പിളി പുതപ്പും നല്‍കുന്നത് പതിവാണ്. എന്നാല്‍ ഈ പുതപ്പുകള്‍ കഴുകാറുണ്ടോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ സംശയത്തിന് മറുപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ അപേക്ഷയിലാണ് റെയില്‍വേയുടെ മറുപടി. യാത്രക്കാര്‍ക്ക് നല്‍കിവരുന്ന ലിനന്‍ (വെള്ളപുതപ്പുകള്‍) പുതപ്പുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും കഴുകുമെന്നും എന്നാല്‍ കമ്പിളി പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമെ കഴുകാറുള്ളുവെന്നും റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു. ദീര്‍ഘദൂര ട്രെയിനുകളിലെ…

Read More
Click Here to Follow Us